top of page

ഡൽഹി കേരള എജ്യുക്കേഷൻ സൊസൈറ്റി സീനിയർ സെക്കൻഡറി സ്കൂൾ ആർ.കെ. പുരം സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഒക്ടോബർ 31ന്

ന്യൂസ് ബ്യൂറോ , ഡൽഹി
17 hours ago
1 min read

ന്യൂഡൽഹി: ആർ.കെ. പുരം കേരള എജ്യുക്കേഷൻ സൊസൈറ്റി സീനിയർ സെക്കൻഡറി സ്കൂളിന്റെ 50-ാം വാർഷിക ആഘോഷങ്ങൾ (സുവർണ്ണ ജൂബിലി - 1976-2026) 2026 ഒക്ടോബർ 31 ശനിയാഴ്ച വൈകുന്നേരം 5:00 മണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടക്കും.


ഡൽഹി മുൻസിപ്പൽ/സംസ്ഥാന ആഭ്യന്തര, ഊർജ്ജ, നഗരവികസന, വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ആശിഷ് സൂദ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം നിർവ്വഹിക്കും. ആർ.കെ. പുരം മണ്ഡലം എം.എൽ.എ ശ്രീ അനിൽ കുമാർ ശർമ്മ, ഡൽഹി വിദ്യാഭ്യാസ ഡയറക്ടർ ശ്രീമതി അങ്കിത ആനന്ദ് (IAS) എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ചടങ്ങിൽ ശ്രീമതി അങ്കിത ആനന്ദ് സുവർണ്ണ ജൂബിലിയുടെ സ്മരണിക പ്രകാശനം (Souvenir Release) നടത്തും.

ചടങ്ങിൽ സ്കൂളിന്റെ സ്ഥാപക ചെയർമാൻ ശ്രീ എം. കെ. ജി. പിള്ള, ആദ്യത്തെ പ്രധാനാധ്യാപിക ശ്രീമതി തങ്കം നായർ എന്നിവരെ ആദരിക്കും. കേരള എജ്യുക്കേഷൻ സൊസൈറ്റി പ്രസിഡന്റ് ശ്രീ അനിൽ ടി. എസ്.,സ്കൂൾ ചെയർമാൻ ശ്രീ കെ. പി. മേനോൻ, റിസപ്ഷൻ കമ്മിറ്റി ചെയർമാൻ ശ്രീ അജിത് കുമാർ കെ., സ്കൂൾ മാനേജർ ശ്രീ ജയകൃഷ്ണൻ ചന്ദ്രൻ, ജനറൽ കൺവീനർ ശ്രീ സുരേഷ് നായർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.


വൈകുന്നേരം 5 മണിക്ക് വന്ദേമാതരത്തോടെയും ഭദ്രദീപം കൊളുത്തിയും ആരംഭിക്കുന്ന ചടങ്ങിൽ വിദ്യാർത്ഥികളുടെ പ്രാർത്ഥനാ ഗാനവും തുടർന്ന് ഡോക്യുമെന്ററി പ്രദർശനവും സംസ്കാരിക പരിപാടികളും അരങ്ങേറും.

ആഘോഷ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 93546 75205.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page