top of page


റീലുകളുടെ പോക്ക്: അഛനെ ചാക്കിൽ കെട്ടി പാർസൽ അയക്കാൻ ശ്രമം
പ്രായമായ അഛനെ ചാക്കിൽ കെട്ടി പാർസൽ അയക്കാൻ മകളുടെ ശ്രമം. ബാംഗ്ലൂരിലാണ് സംഭവം. കൊരിയർ സ്റ്റാഫിന് സംശയം തോന്നിയതോടെ പോലീസിൽ അറിയിച്ചു. ചാക്ക് കെട്ട് അഴിച്ചപ്പോൾ ശ്വാസം കിട്ടാതെ വിഷമിച്ച വയോധികനെയാണ് കണ്ടത്. അമ്മയും, മകളും, ഭർത്താവും അടങ്ങുന്ന സംഘമാണ് വിചിത്രമായ റീലിന് പിന്നിൽ. ബസ് യാത്രക്കൂലി വർധിച്ചതിൽ പ്രതിഷേധിക്കാൻ തയ്യാറാക്കിയ വെറും നാടകമാണെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ വീഡിയോ എടുത്തതാണെന്നും കുടുംബം വിശദീകരിച്ചു. സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയപ്പോൾ മാപ്പ് പറ
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 181 min read


കോഴിമുട്ടയുടെ സമയം
മുട്ട വാങ്ങുമ്പോൾ കോഴി എപ്പോൾ ഇട്ട മുട്ടയാണെന്ന് ചോദിക്കാറുണ്ടോ? ചോദിക്കണമെന്നില്ല, പറയണമെന്നുമില്ല. മുട്ടയിൽ അതിനി എഴുതി വരും. ഉത്തർപ്രദേശിൽ കോഴിമുട്ടയ്ക്ക് സർക്കാർ Production Date ഉം Expiry Date ഉം നിർബന്ധമാക്കി. ഓരോ മുട്ടയിലും അത് പ്രിന്റ് ചെയ്യും. ഏപ്രിൽ 1 മുതൽ നടപ്പാക്കും. ഇക്കാര്യങ്ങൾ രേഖപ്പെടുത്താതെ മുട്ട കണ്ടാൽ അത് ഭക്ഷ്യയോഗ്യമല്ലാത്തതായി കണക്കാക്കുകയും നശിപ്പിച്ചു കളയുകയും ചെയ്യാനാണ് തീരുമാനം.
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 181 min read


സഹേലി കാർഡിന് തിടുക്കം വേണ്ട: ഫ്രീ യാത്ര തുടരാം
ഡൽഹി ബസുകളിൽ സ്ത്രീകളുടെ സൗജന്യ യാത്രക്ക് ഏർപ്പെടുത്തിയ സഹേലി സ്മാർട്ട് കാർഡ് വാങ്ങാൻ തിടുക്കം കാട്ടേണ്ട കാര്യമില്ല. പുതിയ കാർഡ് എടുക്കുന്നതു വരെ പഴയ സിസ്റ്റവും തുടരും. പുതിയ കാർഡിനായി തിരക്ക് കൂട്ടുന്ന സാഹചര്യത്തിലാണ് ബസ്സുകളിൽ പഴയ പിങ്ക് ടിക്കറ്റ് സംവിധാനം തുടരുമെന്ന് DTC അറിയിച്ചത്. യോഗ്യതയുള്ള സ്ത്രീകളിൽ ഭൂരിഭാഗം പേർക്കും പുതിയ കാർഡ് ലഭിക്കുന്നത് വരെ പഴയതുപോലെ യാത്ര തുടരാം. പിങ്ക് പേപ്പർ ടിക്കറ്റ് സിസ്റ്റം അവസാനിപ്പിക്കാൻ സമയപരിധി തീരുമാനിച്ചിട്ടില്ല. മാർച്ച് 3 നാണ് പുതി
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 171 min read


ഇനി ശ്വസിക്കാം, ധൈര്യമായി: GRAP നിയന്ത്രണങ്ങൾ പിൻവലിച്ചു
ഡൽഹിയിലെ വായു ഗുണനിലവാരം തൃപ്തികരമായതോടെ GRAP നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചു. തിങ്കളാഴ്ച രേഖപ്പെടുത്തിയ AQI സൂചിക 119 ആണ്. കഴിഞ്ഞ ഡിസംബറിൽ സൂചിക ശരാശരി 400 നും മുകളിലായിരുന്നു. കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അപകടകരമായ സ്ഥിതിയാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിലും ഡൽഹിയിലെ വായു നിലവാരം തൃപ്തികരമായി തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ ആശ്വാസ പ്രവചനം.
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 171 min read


വരൻ അറസ്റ്റിൽ: വധു കണ്ണീരോടെ സ്റ്റേഷനിൽ
ഭോപ്പാലിൽ കല്യാണ മണ്ഡപത്തിൽ ചടങ്ങുകൾ പുരോഗമിക്കുമ്പോഴാണ് വധുവിനെയും അതിഥികളെയും ഞെട്ടിച്ച സംഭവം. വേദിയിലേക്ക് പോലീസ് സംഘം ഇരച്ചു കയറി വരനെ വിലങ്ങുവെച്ചു. പല കേസുകളിൽ പോലീസ് തിരയുന്ന ഗുണ്ടാനേതാവായിരുന്നു വരൻ. ആകാശ് നീലകണ്ഡ് എന്ന ഗുണ്ടാ നേതാവിനെതിരെ കൊലപാതകവും തട്ടിക്കൊണ്ടു പോകലും അടക്കം 32 കേസുകളാണ് നിലവിലുള്ളത്. കൈകളിലെ മൈലാഞ്ചിയും ആടയാഭരണങ്ങളുമായി നിലവിളിച്ച് പോലീസ്റ്റ് സ്റ്റേഷനിലെത്തിയ വധു ചടങ്ങുകൾ പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് കരഞ്ഞു പറഞ്ഞെങ്കിലും വിലപ്പോയില്ല. താലികെട്ട
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 141 min read


ട്രാൻസ്ജെൻഡർ രക്തദാന നിരോധനം തുടരും
ട്രാൻസ്ജെൻഡർ, സ്വവർഗാനുരാഗികൾ, ലൈംഗിക തൊഴിലാളികൾ എന്നിവരുടെ രക്തദാനത്തിനുള്ള നിരോധനം തുടരാനാണ് തീരുമാനമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. വിശാലമായ പൊതുജന താൽപര്യം മുൻനിർത്തി നിരോധനം അനിവാര്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും എയിഡ്സ് നിയന്ത്രണ സംഘടനയും രക്തദാതാവിനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ച മ
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 131 min read


ദയാവധത്തിന് അനുമതി: ഹരീഷ് റാണക്ക് അന്തസോടെ മരണം വരിക്കാം
രാജ്യത്ത് ആദ്യമായി ദയാവധത്തിന് സുപ്രീംകോടതി അനുമതി നൽകി. നോയിഡയിൽ പതിമൂന്ന് വർഷമായി ജീവഛവമായി കിടക്കുന്ന 32 കാരൻ ഹരീഷ് റാണക്കാണ് അന്തസോടെ മരണം വരിക്കാൻ അവസരമൊരുങ്ങിയത്. ജീവൻ നിലനിർത്തുന്ന സംവിധാനങ്ങൾ വിഛേദിക്കും. ദയാവധത്തിന് അനുമതി തേടി മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്. ട്യൂബിലൂടെ നൽകുന്ന പോഷകവും വെള്ളവും ആണ് ഹരീഷ് റാണയുടെ ജീവൻ നിലനിർത്തുന്നത്. അത് നീക്കം ചെയ്യാൻ രോഗിയെ ഡൽഹി എയിംസിലെ പാലിയേറ്റീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിക്കണമെന്നും ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിൽ അത് നിർ
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 121 min read


പശ്ചിമേഷ്യൻ സംഘർഷം: യാത്ര തുടരാനാകാതെ ഇൻഡിഗോ വിമാനം മടങ്ങി
മാഞ്ചെസ്റ്ററിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം വ്യോമമേഖലയിലെ തടസങ്ങൾ മൂലം യാത്ര തുടരാനാകാതെ ഡൽഹിയിൽ തിരിച്ചിറങ്ങി. എട്ട് മണിക്കൂറോളം ആഫ്രിക്കൻ വ്യോമ മേഖലയിലൂടെ ചുറ്റിത്തിരിഞ്ഞ് ആകെ 14 മണിക്കൂർ പറന്ന ശേഷമാണ് ഡൽഹി വിമാനത്താവളത്തിൽ മടങ്ങിയെത്തിയത്. വ്യോമ മേഖലയിൽ പൊടുന്നനെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലമാണ് മടങ്ങേണ്ടി വന്നതെന്ന് ഇൻഡിഗോ പ്രസ്താവനയിൽ വിശദീകരിച്ചു. ഡൽഹിയിൽ നിന്ന് മാർച്ച് ഒമ്പതിന് രാത്രി 12.30 ന് പുറപ്പെട്ട 6E 033 വിമാനമാണ് യാത്ര പൂർത്തിയാക്കാതെ മടങ്ങിയത്. സംഘർഷം നിലന
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 101 min read


ബിഷപ്പ് അനിൽ കൂട്ടോയുടെ ജൂബിലി ആഘോഷം ഇന്ന്
ഡൽഹി അതിരൂപത ആർച്ച് ബിഷപ്പ് അനിൽ കൂട്ടോയുടെ മെത്രാഭിഷേക രജത ജൂബിലി ഇന്ന്. 2001 ൽ ജലന്തർ രൂപതയുടെ ബിഷപ്പായ അദ്ദേഹം 2013 ജനുവരി 20 നാണ് ഡൽഹി അതിരൂപതയുടെ ആർച്ച് ബിഷപ്പായി അഭിഷിക്തനായത്. ഇന്ന് മൂന്നു മണിക്ക് വിശുദ്ധ കുർബാനയോടെ തിരുക്കർമ്മങ്ങൾക്കും ആഘോഷങ്ങൾക്കും തുടക്കം കുറിക്കും. വൈകിട്ട് 5 മണിക്ക് അനുമോദന ചടങ്ങും തുടർന്ന 7 മണിക്ക് സ്നേഹവിരുന്നും ഉണ്ടായിരിക്കും.
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 71 min read


ആർ.കെ.പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ലോക വനിതാദിനാഘോഷം മാർച്ച് 8 ന്
ആർ.കെ.പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ മാർച്ച് 8 ലോക വനിതാദിനമായി ആഘോഷി ക്കുകയാണ്, അന്നേദിവസം വിശുദ്ധ കുർബാനയിൽ ഇടവകയിലെ വനിതകളുടെ സജീവ പങ്കാളിത്തം ഉണ്ടായിരിക്കും .ഗായക സംഘം , കാറോസൂസ പ്രാർത്ഥന, ബൈബിൾ വായന, കാഴ്ച സമർപ്പണം, മറ്റു പ്രാർത്ഥനകകൾക്കും നേതൃത്വം നൽകുന്നത് വനിതകൾ ആയിരിക്കും തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 51 min read


ഫ്രീ ബസ് യാത്ര: പിങ്ക് കാർഡ് വിതരണം തുടങ്ങി
ഡൽഹിയിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നടത്താനുള്ള പിങ്ക് കാർഡ് വിതരണം തുടങ്ങി. ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ ചടങ്ങിൽ മാർച്ച് 1 ന് രാഷ്ട്രപതി ദ്രൗപതി മുർമു കാർഡ് വിതരണം ഔപചാരികമായി ഉൽഘാടനം ചെയ്തു. മാർച്ച് 3 ന് വിതരണം ആരംഭിച്ചു. ഡൽഹിയിൽ സ്ഥിരതാമസമാക്കിയ സ്ത്രീകൾക്കാണ് സൗജന്യ ബസ് യാത്ര അനുവദിക്കുക. മൊബൈൽ നമ്പറും ഡൽഹിയിലെ ആധാർ കാർഡും നൽകി രജിസ്റ്റർ ചെയ്യുമ്പോഴാണ് കാർഡ് ലഭിക്കുക. മെട്രോ ട്രെയിനിലെ യാത്രക്കും കാർഡ് ഉപയോഗിക്കാം. ബസ് യാത്ര മാത്രമായിരിക്കും സൗജന്യം. തുടക്കത്തി
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 41 min read


മെട്രോ സർവ്വീസുകൾ നാളെ ഉച്ചകഴിഞ്ഞ് മാത്രം
ഹോളി ആഘോഷം മുൻനിർത്തി ഡൽഹി മെട്രോ സർവ്വീസുകളിൽ നിയന്ത്രണം. മാർച്ച് 4 ന് ഉച്ചക്ക് 2.30 മുതൽ മാത്രമായിരിക്കും സർവ്വീസ് ആരംഭിക്കുക. ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് ആരംഭിച്ചു കഴിഞ്ഞാൽ സാധാരണ തോതിൽ സർവ്വീസ് തുടരും. യാത്ര ചെയ്യാൻ പ്ലാൻ ചെയ്തവർ സമയക്രമം പരിശോധിക്കണമെന്ന് DMRC അറിയിച്ചു. നിയന്ത്രണം എയർപോർട്ട് എക്സ്പ്രസ് ലൈൻ ഉൾപ്പെടെ എല്ലാ ലൈനുകൾക്കും ബാധകമാണ്.
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 31 min read


DMA ക്യാമ്പ് സംഘടിപ്പിച്ചു
ഡൽഹി മലയാളി അസോസിയേഷൻ (DMA ) ആശ്രം- ശ്രീനിവാസ്പുരി- കാലേഖാൻ - ജൂലെന ശാഖയുടെ ആഭിമുഖ്യത്തിൽ പാസ്പോർട്ടിനുള്ള അപേക്ഷ കൂടാതെ 18 വയസ്സ് കഴിഞ്ഞ യുവജനങ്ങൾക്കായി വോട്ടർ ID കാർഡിനുള്ള ക്യാമ്പും സംഘടിപ്പിച്ചു 🙏🏼ഡി എം എ ഭാരവാഹികൾ ആയ ശ്രീ മനുലാൽ മോഹൻ, ശ്രീ ലിബിൻ ജോസഫ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി
ന്യൂസ് ബ്യൂറോ , ഡൽഹി
Mar 21 min read


ഡൽഹിക്കുമാകാം പേരുമാറ്റം: ഇന്ദ്രപ്രസ്ഥ
ബോംബെയും മദ്രാസും മുംബൈയും ചെന്നൈയും ആക്കി മാറ്റാമെങ്കിൽ ഡൽഹിക്കുമാകാം പേരുമാറ്റം. ഇന്ദ്രപ്രസ്ഥ എന്നാക്കണമെന്നാണ് ആവശ്യം. ചാന്ദ്നി ചൗക്ക് എംപി പ്രവീൺ ഖന്ദേൽവാലാണ് ഈ നിർദേശവുമായി ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് എഴുതിയത്. നഗരത്തിന്റെ പൗരാണിക സാംസ്ക്കാരിക പൈതൃകം തിരിച്ചു പിടിക്കണം. മഹാഭാരതത്തിൽ പറഞ്ഞതനുസരിച്ച് പഞ്ചപാണ്ഡവന്മാർ സ്ഥാപിച്ച തലസ്ഥാനമാണ് ഇന്ദ്രപ്രസ്ഥം. അതാണ് ഡൽഹിയുടെ ഒറിജിനൽ ഐഡന്റിറ്റിയെന്നാണ് ബിജെപി എം.പിയുടെ ന്യായം. അതുമാത്രമല്ല, പഞ്ചപാണ്ഡവന്മാരുടെ പ്രതിമകൾ
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 261 min read


കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ: ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ സമിതി റിപ്പോർട്ട് സമർപ്പിച്ചു
കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച് പഠിക്കാൻ തമിഴ്നാട് ഗവൺമെന്റ് നിയോഗിച്ച ഉന്നതതല സമിതി മുഖ്യമന്ത്രി എം.കെ സ്റ്റാലിന് റിപ്പോർട്ട് സമർപ്പിച്ചു. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ മൂന്നംഗ സമിതി 2025 ഏപ്രിൽ 15 നാണ് രൂപീകരിച്ചത്. ഗവർണർമാർ അവരുടെ നിർദ്ദിഷ്ട ദൗത്യങ്ങളിൽ നിന്ന് അകന്നുപോകുകയാണെന്ന് സമിതി അഭിപ്രായപ്പെട്ടു. ആർട്ടിക്കിൾ 155 ഭേദഗതി ചെയ്യണമെന്നും, സംസ്ഥാന നിയമസഭ അംഗീകരിക്കുന്ന മൂന്ന് പേരിൽ ഒരാളെ ഗവർണറായി രാഷ്ട്രപതി നിയമിക്കണമെന്നും സമിതി ശുപ
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 201 min read


സേവാ തീർത്ഥ്: പ്രധാനമന്ത്രിക്ക് പുതിയ ഓഫീസ്
പ്രധാനമന്ത്രിയുടെ ഓഫീസ് സൗത്ത് ബ്ലോക്കിൽ നിന്ന് സേവാ തീർത്ഥ് എന്ന് പേരിട്ടിരിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിൽ പ്രവർത്തനം തുടങ്ങി. PMO ക്ക് പുറമെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയേറ്റും കാബിനറ്റ് സെക്രട്ടറിയേറ്റും സേവാ തീർത്ഥിലാണ് പ്രവർത്തിക്കുക. കർത്തവ്യ ഭവൻ എന്ന സമുച്ചയത്തിലാണ് മിക്ക മന്ത്രാലയങ്ങളും പ്രവർത്തിക്കുക. സേവാ തീർത്ഥ് സമുച്ചയം ഇന്നലെ ഫെബ്രുവരി 13 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൽഘാടനം ചെയ്തത്. ഇന്ത്യയുടെ തലസ്ഥാനമായി ന്യൂഡൽഹി ഔപചാരികമായി ഉൽഘാടനം ചെയ്യപ്പെട്ടത് 19
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 141 min read


അറ്റൻഷനായി നിൽക്കണം: ജനഗണമനയുടെ അതേ ആദരവ് വന്ദേമാതരത്തിന്
ദേശീയ ഗീതമായ വന്ദേ മാതരം ദേശീയ ഗാനമായ ജനഗണമനക്ക് മുമ്പേ പാടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാർഗനിർദേശം പുറപ്പെടുവിച്ചു. സർക്കാർ പരിപാടികളിലും സ്കൂളുകളിലും വന്ദേ മാതരത്തിന്റെ ആദ്യത്തെ ആറ് ചരണങ്ങൾ ആലപിക്കണം. ദേശീയ ഗീതവും ദേശീയ ഗാനവും ഒന്നിച്ചു പാടുന്ന സന്ദർഭങ്ങളിൽ ദേശീയ ഗീതം ആദ്യം പാടണം. അറ്റൻഷനായി നിൽക്കണം. എന്നാൽ സിനിമാ തീയേറ്ററുകളിൽ ന്യൂസ്റീലിന്റെ ഭാഗമായി പ്ലേ ചെയ്യുമ്പോൾ എഴുന്നേറ്റ് നിൽക്കണമെന്ന് നിർബന്ധമില്ല. ഔദ്യോഗിക ചടങ്ങുകൾക്കും സർക്കാർ സംഘടിപ്പിക്കുന്ന പരിപാടികൾ
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 121 min read


ഉത്തരക്കടലാസുകൾ ഇനി ഡിജിറ്റലായി നോക്കും
സെൻട്രൽ ബോർഡ് ഓഫ് സെക്കന്ററി എഡ്യുക്കേഷൻ (സി.ബി.എസ്.ഇ) 12-ാം ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണ്ണയ രീതി പരിഷ്കരിച്ചു. 2026 മുതൽ ഉത്തരക്കടലാസുകൾ ഡിജിറ്റലായി പരിശോധിക്കുന്ന 'ഓൺ-സ്ക്രീൻ മാർക്കിങ്' രീതി നടപ്പിലാക്കുകയാണ്. ഈ വർഷം ഫെബ്രുവരി 17 ന് ആരംഭിക്കുന്ന 12-ാം ക്ലാസ് ബോർഡ് പരീക്ഷകൾക്ക് ഡിജിറ്റൽ രീതിയാണ് അവലംബിക്കുക. പത്താം ക്ലാസ് പരീക്ഷകളുടെ കാര്യത്തിൽ ഈ വർഷം മാറ്റം വരുത്തില്ല. ഉത്തരക്കടലാസുകൾ നേരിട്ട് നോക്കുന്നതിന് പകരം അവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ കമ്പ്യൂട്ടർ സ്ക്രീനിൽ ന
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 111 min read


ഡൽഹിയിലെ ഒമ്പത് സ്കൂളുകൾക്ക് ബോംബ് ഭീഷണി
ഡൽഹി കന്റോൺമെന്റിലെ ലോറെറ്റോ കോൺവെന്റ് സ്കൂളും, രോഹിണിയിലെ ബാൽ ഭാരതി സ്കൂളും ഉൾപ്പെടെ ഒമ്പത് സ്കൂളുകൾക്ക് തിങ്കാളാഴ്ച രാവിലെ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചു. രാവിലെ 8.30 നും 9 മണിക്കും ഇടയിലാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. ഉച്ചയോടെ വൻ സ്ഫോടനങ്ങൾ ഉണ്ടാകുമെന്ന ഭീഷണിയാണ് സന്ദേശത്തിലുള്ളത്. അഗ്നിശമന സേനയും ബോംബ് സ്ക്വാഡും സ്കൂളുകളിലെത്തി. ചില സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെയും സ്റ്റാഫിനെയും അടിയന്തരമായി ഒഴിപ്പിച്ചു. വിശദ പരിശോധന നടത്തിയെങ്കിലും സംശയകരമായി യാതൊന
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 91 min read


കളിയല്ല ഗെയിം: മൂന്ന് സഹോദരിമാർ ജീവനൊടുക്കി
ഗാസിയാബാദിൽ മൂന്ന് സഹോദരിമാർ ജീവനൊടുക്കി. മൊബൈൽ ഗെയിം കളി നിർത്തണമെന്നുള്ള മാതാപിതാക്കളുടെ താക്കീത് താങ്ങാനായില്ല. ഭാരത് സിറ്റി സൊസൈറ്റിയിലെ അപ്പാർട്ട്മെന്റിന്റെ ഒമ്പതാം നിലയിൽ നിന്ന് ഒന്നിച്ച് ചാടിയാണ് മരിച്ചത്. 16, 14, 12 എന്നിങ്ങനെയായിരുന്നു പ്രായം. സ്കൂളിൽ പോകാതെ പോലും മൊബൈൽ ഗെയിം കളിക്കുമായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
ന്യൂസ് ബ്യൂറോ , ഡൽഹി
Feb 41 min read






bottom of page
