top of page

ഡൽഹി മെട്രോയുടെ കന്നിയാത്ര ആവർത്തിച്ച് വാർഷികാഘോഷം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Dec 26, 2025
  • 1 min read
ഡൽഹി മെട്രോയുടെ ആദ്യത്തെ ട്രെയിൻ
ഡൽഹി മെട്രോയുടെ ആദ്യത്തെ ട്രെയിൻ

ഡൽഹി മെട്രോയുടെ ആരംഭം ഇന്നലെ ആവർത്തിച്ചു. ഉൽഘാടന ട്രെയിൻ സർവീസ് നടത്തി. ശാഹ്‌ദ്ര – തീസ് ഹിസാരി റൂട്ടിൽ 2002 ഡിസംബർ 25 നാണ് മെട്രോ നെറ്റ്‍വർക്കിന്‍റെ ആദ്യത്തെ ട്രെയിൻ സർവ്വീസ് നടത്തിയത്. അതേ ട്രെയിൻ അലങ്കരിച്ച് ഇന്നലെ യാത്രക്കാരെ കയറ്റി പ്രത്യേക ട്രിപ്പ് സംഘടിപ്പിച്ചു. പുഷ്പ്പങ്ങൾ വെച്ച് അലങ്കരിച്ച ട്രെയിനിൽ കയറിയ യാത്രക്കാർക്ക് പൂക്കൾ സമ്മാനിക്കുകയും ചെയ്തു.


നാല് കോച്ചുകളുള്ള ഈ ട്രെയിൻ 2002 മുതൽ റെഡ് ലൈനിൽ 2.9 മില്യൻ കിലോമീറ്റർ യാത്ര ചെയ്തെന്നും, 60 ദശലക്ഷത്തിലധികം യാത്രക്കാർ അതിൽ സുരക്ഷിതമായി യാത്ര ചെയ്തിട്ടുണ്ടെന്നും DMRC എക്‌സിലെ പോസ്റ്റിൽ അറിയിച്ചു.


ദക്ഷിണ കൊറിയയിൽ നിർമ്മിച്ച ഈ ട്രെയിൻ കൊൽക്കത്തയിൽ എത്തിച്ച്, അവിടെനിന്ന് ട്രെയിൻ മാർഗ്ഗമാണ് ഡൽഹിയിൽ എത്തിച്ചത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page