സിബി ജോർജിന് പൂർവ വിദ്യാർഥി സംഘടനയുടെ സ്വീകരണം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 18, 2025
- 1 min read

വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിയും (വെസ്റ്റ്) പാലാ സെന്റ് തോമസ് കോളേജ് പൂർവ വിദ്യാർഥിയുമായ സിബി ജോർജിനെ കേന്ദ്ര സഹമന്ത്രിയും കോളേജിലെ പൂർവ വിദ്യാർഥിയുമായ ജോർജ് കുര്യനും കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസും പൊന്നാട അണിയിക്കുന്നു. ആന്റോ ആന്റണി, കുര്യൻ ജോസഫ് ജോർജ് കള്ളിവയലിൽ, ഫാ. മാത്യു കോയിക്കൽ, വേണു രാജാമണി എന്നിവർ ഒപ്പം.
ന്യൂഡൽഹി: വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിയും(വെസ്റ്റ്) പാലാ സെന്റ് തോമസ് കോളേജ് പൂര്‍വ വിദ്യാര്‍ഥിയുമായ സിബി ജോര്‍ജിന് ഡൽഹിയിൽ പൗര സ്വീകരണം നൽകി. പാലാ സെന്റ് തോമസ് കോളേജ് അലുംനൈ അസോസിയേഷന്‍ ഡല്‍ഹി ചാപ്റ്റർ സംഘടിപ്പിച്ച ക്രിസ്മസ്, പുതുവത്സര ആഘോഷത്തിൽ കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ് സഹമന്ത്രിയും പാലാ കോളേജിലെ പൂർവ വിദ്യാർഥിയുമായ ജോർജ് കുര്യൻ പൊന്നാടയും ഫലകവും നൽകി സിബിയെ ആദരിച്ചു.

കേരള ഹൗസിൽ ഇന്നലെ നടന്ന ചടങ്ങിൽ പാലാ സെന്റ് തോമസ് കോളേജ് അലുംനൈ അസോസിയേഷന്‍ ഡൽഹി പ്രസിഡന്റ് ജോര്‍ജ് കള്ളിവയലില്‍ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയും മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രഫ. കെ.വി തോമസ്, സുപ്രീം കോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫ്, എംപിമാരായ ജോസ് കെ. മാണി, ആന്റോ ആന്റണി, ഫ്രാന്‍സിസ് ജോര്‍ജ്, അബ്ദുൾ വഹാബ്, ഹാരിസ് ബീരാൻ, മാണി സി. കാപ്പൻ എംഎൽഎ, മുന്‍ അംബാസഡര്‍മാരായ കെ.പി. ഫാബിയന്‍, വേണു രാജാമണി, സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. മാത്യു കോയിക്കല്‍, ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറല്‍ സതീഷ് നമ്പൂതിരിപ്പാട്, ഡല്‍ഹി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് കെ. രഘുനാഥ്, അലുംനൈ സെക്രട്ടറി ഡോ. ജോസഫ് ഇമ്മാനുവല്‍, എക്‌സിക്യൂട്ടീവ് അംഗം ജോര്‍ജ് കുരുവിള തുടങ്ങിയവർ പ്രസംഗിച്ചു. ഡല്‍ഹി ഷഹീബാബാദ് സെന്റ് ജൂഡ് പള്ളി യുവസംഘം അവതരിപ്പിച്ച കാരള്‍ ഗാനങ്ങള്‍ ചടങ്ങിന്റെ മാറ്റ് കൂട്ടി.










Comments