top of page

നോർക്ക റൂട്ട്‌സ് മുഖേന സൗജന്യ നൈപുണ്യ പരിശീലനം അംഗീകൃത ഏജൻസികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jan 6
  • 1 min read

വിദേശരാജ്യങ്ങളിൽ തൊഴിൽ ആഗ്രഹിക്കുന്ന കേരളീയർക്കായുളള നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന സൗജന്യ ഹ്രസ്വകാല നൈപുണ്യ പരിശീലന പരിപാടിയുടെ നടത്തിപ്പിനായി പ്രാവീണ്യവും പ്രവൃത്തിപരിചയവുമുളള അംഗീകൃത ഏജൻസികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിദേശ തൊഴിൽ കമ്പോളത്തിൽ നിലവിലുള്ള തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് സഹായകരമായ പരിശീലനമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. നിർമ്മാണ മേഖലയും, അനുബന്ധ തൊഴിലുകളും, ഓട്ടോമൊബൈൽ, വെൽഡിംഗ്, വയോജന പരിചരണം, ടെലികോം, ഐ.റ്റി എനേബിൾഡ് സർവീസസ്, സർവയിലൻസ്, എ.ഐ ടെക്നോളജി, എന്നീ മേഖലകളിൽ മൂന്നു മുതൽ 6 ആഴ്ച‌കൾ (90 മുതൽ 180 മണിക്കൂർ വരെ) നീളുന്നതാണ് പരിശീലനം. പരിശീലനം നൽകുന്ന മേഖല, പരിശീലന കാലാവധി, ഫീസ്, താമസ സൗകര്യം ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ, ഈ മേഖലയിലുള്ള പരിചയം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ സഹിതം 2026 ജനുവരി ഏഴിന് മുന്‍പായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്സ്, നോർക്ക സെൻ്റർ, ഗവ ഗസ്റ്റ് ഹൌസിന് സമീപം, തൈക്കാട്, തിരുവനന്തപുരം, 695 014 എന്ന വിലാസത്തില്‍ തപാലായോ rcrtment.norka@kerala.gov.in ഇ-മെയിലായോ അപേക്ഷ നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2770531, 2770539,2770566 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.


അനില്‍ ഭാസ്കര്‍ (ഡെപ്യൂട്ടി ഡയറക്ടര്‍, ഐ & പി.ആര്‍.ഡി)

പബ്ളിക് റിലേഷന്‍സ് ഓഫീസര്‍, നോര്‍ക്ക റൂട്ട്സ്, തിരുവനന്തപുരം

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page