top of page

സാറ്റലൈറ്റ് ഇന്‍റർനെറ്റ് വേണോ? വലിയ വില നൽകേണ്ടി വരും

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Dec 8, 2025
  • 1 min read

Updated: Dec 9, 2025


ഇലോൺ മസ്ക്കിന്‍റെ സ്റ്റാർലിങ്കിന്‍റെ സേവനം ഇന്ത്യയിൽ ലഭിക്കാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. സാറ്റലൈറ്റ് ഇന്‍റർനെറ്റിന്‍റെ ഗാർഹിക നിരക്കുകൾ കമ്പനിയുടെ ലോക്കൽ വെബ്സൈറ്റിൽ പ്രദർശിപ്പിച്ചു. റസിഡൻഷ്യൽ നിരക്ക് പ്രതിമാസം 8,600 രൂപയാണ്. ഉപഭോക്താവ് സ്വന്തം ഹാർഡ്‍വെയർ കിറ്റ് വാങ്ങണം. അതിന് 34,000 രൂപയാണ് വില.


ബിസിനസ് സ്ഥാപനങ്ങൾക്കുള്ള നിരക്ക് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മഹാരാഷ്‍ട്ര ഗവൺമെന്‍റ് ഇതിനകം സ്റ്റാർലിങ്കുമായി ധാരണാപത്രം ഒപ്പ് വെച്ചിട്ടുണ്ട്. ബാംഗ്ലൂർ ആസ്ഥാനമായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ അക്കൗണ്ടിംഗ് മാനേജർ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് നിയമന പ്രക്രിയയും ആരംഭിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page