ഡിഎംഎ ക്രിസ്തുമസ് കരോൾ ഗാന മത്സര വിജയികൾ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 8
- 1 min read



ഡൽഹി മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങളായ 'ശാന്തരാത്രി പുതുരാത്രി'യുടെ ഭാഗമായി നടത്തിയ ക്രിസ്‌തുമസ് കരോൾ ഗാന മത്സരം സീസൺ 7-ൽ ഒന്നാം സമ്മാനത്തിന് ഡിഎംഎ കാൽക്കാജി ഏരിയ ടീം അർഹരായി. രണ്ടാം സമ്മാനത്തിന് ഡിഎംഎ മെഹ്റോളി ഏരിയ ടീമും മൂന്നാം സമ്മാനത്തിന് ഡിഎംഎ മയൂർ വിഹാർ ഫേസ്-1 ഏരിയ ടീമും അർഹരായി. ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയമായിരുന്നു വേദി.
അംബേദ്‌കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവാസ്‌പുരി, ബദർപ്പൂർ, കാൽക്കാജി, മായാപുരി-ഹരിനഗർ, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ് 3 - ഗാസിപ്പൂർ, മെഹ്റോളി, പട്ടേൽ നഗർ, ആർകെ പുരം, രജൗരി ഗാർഡൻ - ശിവാജി എൻക്ലേവ്, ഉത്തം നഗർ-നാവാദാ, വികാസ്‌പുരി - ഹസ്‌തസാൽ, വിനയ് നഗർ - കിദ്വായ് നഗർ എന്നീ ഡിഎംഎയുടെ 14 ഏരിയ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യാഥിതി പോലീസ് അസിസ്റ്റന്റ് കമ്മിഷണർ മെൽവിൻ വർഗീസ് ഐപിഎസ് ക്യാഷ് പ്രൈസും ട്രോഫികളും വിതരണം ചെയ്‌തു. സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ ഷാജി മാത്യൂസ്, ആർ കെ പുരം എംഎൽഎ അനിൽ കുമാർ ശർമ്മ, വിവാ ഗ്രൂപ്പ് ഡയറക്ടർ ജയകുമാർ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ്മാരായ കെ ജി രഘുനാഥൻ നായർ, കെ വി മണികണ്ഠൻ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, കരോൾ മത്സര കോഓർഡിനേറ്ററും ചീഫ് ട്രെഷററുമായ മാത്യു ജോസ്, അഡീഷണൽ ട്രെഷറാർ മനോജ് പൈവള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.










Comments