ബാംഗ്ലൂരിൽ വളർത്തുനായയുടെ കടിയേറ്റ സ്ത്രീയ്ക്ക് 50 സ്റ്റിച്ച്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 31
- 1 min read

ബാംഗ്ലൂരിൽ മോണിംഗ് വാക്കിനിറങ്ങിയ സോഫ്റ്റ്‍വെയർ എഞ്ചിനിയറായ 31 കാരി സ്ത്രീക്ക് അയലത്തെ വളർത്തുനായയുടെ ആക്രമണത്തിൽ ശരീരമാകെ ഗുരുതരമായ മുറിവുകൾ. HSR ലേയൗട്ടിൽ ടീച്ചേഴ്‌സ് കോളനിയിലാണ് സംഭവം. മോണിംഗ് വാക്കിനിറങ്ങിയ സ്ത്രീയുടെ കഴുത്തിലാണ് നായ ആദ്യം കടിച്ചത്. മുഖത്തും കൈകാലുകളിലും കടിയേറ്റ മുറിവുകളുണ്ട്. ആശുപത്രിയിലെത്തിച്ച അവർക്ക് 50 ലേറെ സ്റ്റിച്ചുകൾ ഇടേണ്ടി വന്നു.
CCTV വീഡിയോയിൽ ആക്രമണ ദൃശ്യം പതിഞ്ഞിട്ടുണ്ട്. തൊട്ടടുത്തുള്ള അയൽക്കാരന്‍റെ കെയിൻ കോർസോ ഇനത്തിൽ പെട്ട നായയാണ് ആക്രമിച്ചത്. HSR ലേയൗട്ട് പോലീസ് സ്റ്റേഷനിൽ സ്ത്രീയുടെ ഭർത്താവ് നൽകിയ പരാതിയിൽ നായയുടെ ഉടമക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.




Comments