അറ്റൻഷനായി നിൽക്കണം: ജനഗണമനയുടെ അതേ ആദരവ് വന്ദേമാതരത്തിന്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 12
- 1 min read

ദേശീയ ഗീതമായ വന്ദേ മാതരം ദേശീയ ഗാനമായ ജനഗണമനക്ക് മുമ്പേ പാടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാർഗനിർദേശം പുറപ്പെടുവിച്ചു. സർക്കാർ പരിപാടികളിലും സ്കൂളുകളിലും വന്ദേ മാതരത്തിന്‍റെ ആദ്യത്തെ ആറ് ചരണങ്ങൾ ആലപിക്കണം. ദേശീയ ഗീതവും ദേശീയ ഗാനവും ഒന്നിച്ചു പാടുന്ന സന്ദർഭങ്ങളിൽ ദേശീയ ഗീതം ആദ്യം പാടണം. അറ്റൻഷനായി നിൽക്കണം. എന്നാൽ സിനിമാ തീയേറ്ററുകളിൽ ന്യൂസ്‍റീലിന്‍റെ ഭാഗമായി പ്ലേ ചെയ്യുമ്പോൾ എഴുന്നേറ്റ് നിൽക്കണമെന്ന് നിർബന്ധമില്ല.
ഔദ്യോഗിക ചടങ്ങുകൾക്കും സർക്കാർ സംഘടിപ്പിക്കുന്ന പരിപാടികൾക്കും രാഷ്‍ട്രപതി എത്തുമ്പോഴും മടങ്ങുമ്പോഴും, അതുപോലെ രാഷ്‍ട്രപതി റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും രാഷ്‍ട്രത്തെ അഭിസംബോധന ചെയ്യുന്ന സന്ദർഭത്തിൽ തുടക്കത്തിലും അവസാനവും വന്ദേമാതരം പ്ലേ ചെയ്യണം. ഗവർണർമാരും ലഫ്റ്റനന്‍റ് ഗവർണർമാരും അവരുടെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഒദ്യോഗിക പരിപാടികൾക്ക് എത്തുമ്പോഴും മടങ്ങുമ്പോഴും വന്ദേമാതരം പ്ലേ ചെയ്യണം.
വന്ദേമാതരത്തിന്‍റെ ഔദ്യോഗിക പതിപ്പിൽ ആറ് ചണങ്ങളാണ് ഉള്ളത്, മൂന്നു മിനിട്ടും പത്ത് സെക്കന്‍റുമാണ് ദൈർഘ്യം.




Comments