പരേഡ് റിഹേഴ്‌സലിന് ട്രാഫിക് നിയന്ത്രണം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 17
- 1 min read

കർത്തവ്യ പഥിൽ റിപ്പബ്ലിക് ഡേ പരേഡിന്‍റെ റിഹേഴ്‌സൽ നടക്കുന്ന നാല് ദിവസം പല ക്രോസിംഗികളിലും ട്രാഫിക് നിയന്ത്രണം ഉണ്ടാകും. ജനുവരി 17, 19, 20, 21 തീയതികളിലാണ് പരേഡ് റിഹേഴ്‌സൽ. വിജയ് ചൗക്ക് മുതൽ ഇന്ത്യ ഗേറ്റ് വരെയാണ് റിഹേഴ്‌സൽ. രാവിലെ 10.15 മുതൽ ഉച്ചക്ക് 12.30 വരെയാണ് ട്രാഫിക് നിയന്ത്രണം. റാഫി മാർഗിലെ കർത്തവ്യ പഥ്, ജൻപഥ്, മാൻ സിംഗ് റോഡ് എന്നിവിടങ്ങളിലെ ക്രോസിംഗ് അടയ്ക്കും. വിജയ് ചൗക് മുതൽ ഇന്ത്യ ഗേറ്റ് വരെ പൊതുഗതാഗതം അനുവദിക്കില്ല. സമീപത്തുള്ള മറ്റ് റൂട്ടുകളിലൂടെ ട്രാഫിക് തിരിച്ചു വിടും.
ട്രാഫിക് നിയന്ത്രണങ്ങളും ചട്ടങ്ങളും, ഒപ്പം ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് ട്രാഫിക് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.




Comments