top of page

ഡൽഹിക്കുമാകാം പേരുമാറ്റം:  ഇന്ദ്രപ്രസ്ഥ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Feb 26
  • 1 min read

ബോംബെയും മദ്രാസും മുംബൈയും ചെന്നൈയും ആക്കി മാറ്റാമെങ്കിൽ ഡൽഹിക്കുമാകാം പേരുമാറ്റം. ഇന്ദ്രപ്രസ്ഥ എന്നാക്കണമെന്നാണ് ആവശ്യം. ചാന്ദ്‍നി ചൗക്ക് എംപി പ്രവീൺ ഖന്ദേൽവാലാണ് ഈ നിർദേശവുമായി ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് എഴുതിയത്. നഗരത്തിന്‍റെ പൗരാണിക സാംസ്ക്കാരിക പൈതൃകം തിരിച്ചു പിടിക്കണം. മഹാഭാരതത്തിൽ പറഞ്ഞതനുസരിച്ച് പഞ്ചപാണ്ഡവന്മാർ സ്ഥാപിച്ച തലസ്ഥാനമാണ് ഇന്ദ്രപ്രസ്ഥം. അതാണ് ഡൽഹിയുടെ ഒറിജിനൽ ഐഡന്‍റിറ്റിയെന്നാണ് ബിജെപി എം.പിയുടെ ന്യായം.

അതുമാത്രമല്ല, പഞ്ചപാണ്ഡവന്മാരുടെ പ്രതിമകൾ പുരാണ ഖിലയിൽ സ്ഥാപിക്കുകയും വേണം. തലസ്ഥാന നഗരത്തിന്‍റെ പേരുമാറ്റത്തിന് നിയമസഭയിൽ പ്രമേയം പാസാക്കണമെന്ന ആവശ്യവുമായി ഖന്ദേൽവാൽ മുഖ്യമന്ത്രി രേഖാ ഗുപ്തക്കും കത്തയച്ചിട്ടുണ്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page