top of page

എം.സി.ഡിയുടെ ബജറ്റ് ആൻഡ് ഫിനാൻസ് ഓഫീസർ അനിൽ കുമാർ പി. വിരമിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 5 days ago
  • 1 min read

ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ (എം.സി.ഡി) ബജറ്റ് ആൻഡ് ഫിനാൻസ് ഓഫീസറായി സേവനമനുഷ്ഠിച്ച കേരളീയനായ അനിൽ കുമാർ പി. സൂപ്പർ അന്യുവേഷൻ പൂർത്തിയാക്കിയതിനെ തുടർന്ന് സർവീസിൽ നിന്ന് വിരമിച്ചു. കോഴിക്കോട് ജില്ലയിലെ ഫറോക്ക്, നല്ലൂർ സ്വദേശിയായ അദ്ദേഹം ഡൽഹി യിലെ പാലക്കൽ ഹൗസിൽ താമസിക്കുന്നു.


ആത്മാർത്ഥതയും കൃത്യതയും നിറഞ്ഞ സേവനത്തിലൂടെ സഹപ്രവർത്തകരുടെയും ഭരണകൂടത്തിന്റെയും ആദരം നേടിയ ഉദ്യോഗസ്ഥനായിരുന്നു അനിൽ കുമാർ പി. വിരമിക്കൽ ചടങ്ങിൽ സ്വെതിക സച്ചൻ ഐ.എ.എസ് (അഡീഷണൽ കമ്മീഷണർ – ഫിനാൻസ്), രാജീവ് കുമാർ, ബ്രിജേഷ് സിംഗ്, വീർ സിംഗ് യാദവ് എന്നിവർ ആശംസകൾ അർപ്പിച്ചു


ഭാര്യ:ശ്രീകല പി. മക്കൾ: അശ്വിൻ പി. നായർ (നെതർലൻഡ്സിലെ NRG), ആദർശ് പി. നായർ (എൻ.ഐ.ടി അഗർത്തല). സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിൽ അദ്ദേഹത്തിന്റെ സേവനത്തെ അനുസ്മരിച്ചു ആശംസകൾ നേർന്നു.

Recent Posts

See All
നജഫ്ഗഡ് ക്ഷേത്രത്തിൽ വലിയ പൊങ്കാല ഫെബ്രുവരി 15-ന്

ന്യൂ ഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ 27-ാമത് വലിയ പൊങ്കാല മഹോത്സവം ഫെബ്രുവരി 15 ഞായറാഴ്ച (1201 കുംഭം 3) രാവിലെ 5:30-ന് ക്ഷേത്ര തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർ

 
 
 
ഡിഎംഎ മയൂർ വിഹാർ ഫേസ് 3 - ഗാസിപ്പൂർ ഏരിയവാർഷികാഘോഷം 'ഉത്സവരാവ്' മയൂർ വിഹാർ കേരളാ സ്‌കൂളിൽ

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ് 3 - ഗാസിപ്പൂർ ഏരിയയുടെ വാർഷികാഘോഷം 'ഉത്സവരാവ്' ഫെബ്രുവരി 7 ശനിയാഴ്ച്ച വൈകുന്നേരം 5 മണി മുതൽ മയൂർ വിഹാർ ഫേസ്-3 കേരളാ സ്‌കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും.

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page