top of page

റിപ്പബ്ലിക് ദിന പരേഡ്: രാഷ്ട്രപതിക്ക് മുന്നിൽ മോഹിനിയാട്ടവുമായി മലയാളി നർത്തകിമാർ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jan 27
  • 1 min read

ന്യൂ ഡൽഹി: റിപ്പബ്ലിക് ദിന പരേഡിൻ്റെ ഭാ​ഗമായി  ഇന്ന് (27/01/2026)

രാഷ്ട്രപതി ഭവനിൽ നടന്ന ഫ്യൂഷൻ ഡാൻസിൽ   കേരള  ടാബ്ലോയിലെ നർത്തകികൾ രാഷ്ട്രപതിക്ക് മുന്നിൽ മോഹിനിയാട്ടം അവതരിപ്പിച്ചു.


പത്തനംതിട്ട ആറൻമുള സ്വദേശിയും അമിറ്റി യൂണിവേഴ്സിറ്റി പി.എച്ച് ഡി. വിദ്യാർത്ഥിനിയുമായ  വീണ എസ്. നായർ, എറണാകുളം ചേരനല്ലൂർ സ്വദേശിയും, ഡൽഹി യൂണിവേഴ്സിറ്റി, കാളിന്ദി കോളേജിൽ  ബി.എ വിദ്യാർത്ഥിനിയുമായ അവന്തിക എം.എ, കൊല്ലം പുത്തൂർ സ്വദേശിയും  അമിറ്റി യൂണിവേഴ്സിറ്റി  ബി.എ. ഇംഗ്ലീഷ് വിദ്യാർത്ഥിനിയുമായ പാർവതി ജെ. നായർ ,  പാലക്കാട് സ്വദേശി പി. സത്യപ്രീയ എന്നിവരാണ് കേരളത്തിൻ്റെ തനത് ക്ലാസിക്കൽ നൃത്തവുമായി മലയാളികൾക്ക് അഭിമാനമായി മാറിയത്.  വിവിധ സംസ്ഥാനങ്ങളുടെ തനത് നൃത്തരൂപങ്ങളുടെ സമന്വയമാണ് രാഷ്ട്രപതിക്ക് മുന്നിൽ അവതരിപ്പിച്ചത്.


വന്ദേമാതരത്തിൻ്റെ 150-ാം വാർഷികത്തോടനുബന്ധിച്ച്  ദേശീയ ഗീതമായ വന്ദേമാതരത്തിൻ്റെ വരികൾക്കനുസരിച്ചാണ് ഫ്യൂഷൻ ഡാൻസിൻ്റെ കൊറിയോഗ്രാഫിചിട്ടപ്പെടുത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അമ്പതോളം നർത്തകർ ഫ്യൂഷൻ ഡാൻസിൻ്റെ ഭാഗമായി.

Recent Posts

See All
നജഫ്ഗഡ് ക്ഷേത്രത്തിൽ വലിയ പൊങ്കാല ഫെബ്രുവരി 15-ന്

ന്യൂ ഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ 27-ാമത് വലിയ പൊങ്കാല മഹോത്സവം ഫെബ്രുവരി 15 ഞായറാഴ്ച (1201 കുംഭം 3) രാവിലെ 5:30-ന് ക്ഷേത്ര തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർ

 
 
 
ഡിഎംഎ മയൂർ വിഹാർ ഫേസ് 3 - ഗാസിപ്പൂർ ഏരിയവാർഷികാഘോഷം 'ഉത്സവരാവ്' മയൂർ വിഹാർ കേരളാ സ്‌കൂളിൽ

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ് 3 - ഗാസിപ്പൂർ ഏരിയയുടെ വാർഷികാഘോഷം 'ഉത്സവരാവ്' ഫെബ്രുവരി 7 ശനിയാഴ്ച്ച വൈകുന്നേരം 5 മണി മുതൽ മയൂർ വിഹാർ ഫേസ്-3 കേരളാ സ്‌കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും.

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page