top of page

ഡൽഹിയിലെ ഒമ്പത് സ്കൂളുകൾക്ക് ബോംബ് ഭീഷണി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 13 minutes ago
  • 1 min read

ഡൽഹി കന്‍റോൺമെന്‍റിലെ ലോറെറ്റോ കോൺവെന്‍റ് സ്കൂളും, രോഹിണിയിലെ ബാൽ ഭാരതി സ്കൂളും ഉൾപ്പെടെ ഒമ്പത് സ്കൂളുകൾക്ക് തിങ്കാളാഴ്ച രാവിലെ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചു. രാവിലെ 8.30 നും 9 മണിക്കും ഇടയിലാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. ഉച്ചയോടെ വൻ സ്ഫോടനങ്ങൾ ഉണ്ടാകുമെന്ന ഭീഷണിയാണ് സന്ദേശത്തിലുള്ളത്.


അഗ്നിശമന സേനയും ബോംബ് സ്ക്വാഡും സ്കൂളുകളിലെത്തി. ചില സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെയും സ്റ്റാഫിനെയും അടിയന്തരമായി ഒഴിപ്പിച്ചു.


വിശദ പരിശോധന നടത്തിയെങ്കിലും സംശയകരമായി യാതൊന്നും കണ്ടെത്തിയിട്ടില്ല.  ഡൽഹി ഖലിസ്ഥാൻ ആകുമെന്നുള്ള ഭീഷണിയും ഇമെയിൽ സന്ദേശത്തിലുണ്ട്. ഖലിസ്ഥാൻ നാഷണൽ ആർമി എന്ന പേരും വെച്ചിട്ടുണ്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page