കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ: ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ സമിതി റിപ്പോർട്ട് സമർപ്പിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- 24 hours ago
- 1 min read

കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച് പഠിക്കാൻ തമിഴ്‌നാട് ഗവൺമെന്‍റ് നിയോഗിച്ച ഉന്നതതല സമിതി മുഖ്യമന്ത്രി എം.കെ സ്റ്റാലിന് റിപ്പോർട്ട് സമർപ്പിച്ചു. മുൻ സുപ്രീം കോടതി ജഡ്‍ജി ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ മൂന്നംഗ സമിതി 2025 ഏപ്രിൽ 15 നാണ് രൂപീകരിച്ചത്.
ഗവർണർമാർ അവരുടെ നിർദ്ദിഷ്‍ട ദൗത്യങ്ങളിൽ നിന്ന് അകന്നുപോകുകയാണെന്ന് സമിതി അഭിപ്രായപ്പെട്ടു. ആർട്ടിക്കിൾ 155 ഭേദഗതി ചെയ്യണമെന്നും, സംസ്ഥാന നിയമസഭ അംഗീകരിക്കുന്ന മൂന്ന് പേരിൽ ഒരാളെ ഗവർണറായി രാഷ്‍ട്രപതി നിയമിക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു.
ഒരു രാജ്യം ഒരു ഭാഷ എന്ന ആശയം ഉപേക്ഷിക്കണം. ഭാഷാ ന്യൂനപക്ഷങ്ങൾക്കായുള്ള സ്‍പെഷ്യൽ ഓഫീസറിന് പകരം ദേശീയ ഭാഷാ കമ്മീഷൻ വേണമെന്നും സമിതി ശുപാർശ ചെയ്യുന്നു.










Comments