top of page


മയൂർ വിഹാർ ഫേസ്-3 ശ്രീഇഷ്ടസിദ്ധി വിനായക ക്ഷേത്രത്തിൽ ചക്കുളത്തമ്മ പൊങ്കാല നടത്തി
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ് 3-ലെ ശ്രീഇഷ്ടസിദ്ധി വിനായക ക്ഷേത്രത്തിൽ ഗണപതി ഹോമത്തോടെ 23-മത് ചക്കുളത്തമ്മ പൊങ്കാല ഉത്സവം നടത്തി. ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ഡൽഹിയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ അരങ്ങേറിയത്. ക്ഷേത്ര മേൽശാന്തി ഗണേശൻ പോറ്റി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് പൊങ്കാലയോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾക്കു ശേഷം ചക്കുളത്തു കാവിലെ വിളിച്ചു ചൊല്ലി പ്രാർത്ഥനയോടെ പണ്ടാര അടുപ്പിൽ തിരി തെളിയിച്ചപ്പോൾ ഭക്തജനങ്ങൾ വായ്ക്കുരവയാൽ ചക്കുളത്തമ്മക്ക് സ്
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 30, 20251 min read
ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ പുതുവത്സരാഘോഷം
ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ പുതുവത്സര :വി. കുർബാനയും കേക്ക് വിതരണവും ജനുവരി 1 വ്യാഴം വൈകുന്നേരം 6.30 ന് ആർ കെ പുരം സെക്ടർ 2 ലെ സെന്റ് തോമസ് ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്. ഡിസംബർ 31 ബുധൻ വൈകുന്നേരം 6 ന് ആരാധന, വർഷവസാന പ്രാർഥന, വി. കുർബാന എന്നിവ സെന്റ് പീറ്റേഴ്സ് ഭവൻ ബെർസറായിൽ ഉണ്ടായിരിക്കും. സെന്റ് തോമസ് ഇടവകയുടെ ക്രിസ്മസ് hamper sheets 31/1- നുള്ളിൽ തിരിച്ചു ഏൽപ്പിക്കുക. കൈക്കാരൻ
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 30, 20251 min read


ക്രിസ്മസ് കാർണിവൽ
ദിൽഷാദ് കോളനി a b d മലയാളി വെൽഫയർ സൊസൈറ്റി യുടെ നേതൃത്വത്തിൽ christmas carnival നടത്തി. Fr. Joby xmas സന്ദേശം നൽകി.
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 29, 20251 min read


മൈസൂർ കർഷക റാലി
കാർണാടക രാജ്യ റൈത സംഘഗലാ മഹാ ഒക്കുട്ടയുടെ നേതൃത്വത്തിൽ കർഷക റാലി സംഘടിപ്പിക്കുകയും മൈസൂർ കൊട്ടാരത്തിൽ നിന്നും പ്രാരംഭം കുറിച്ച് A C ഓഡിറ്റോറിയത്തിൽ സമാപ്തമായി. മുഖ്യ അതിഥി സ്വാമിജി സിദ്ധ ഗംഗ മാതാതീലെ ആയിരുന്നു. മറ്റു പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. അദ്യക്ഷൻ ശ്രീ ദിവാകർ, ശ്രീ നാഗരാജ്, എക്സ് സർവീസ്മെൻ ലെഫ്റ്റാനെന്റ് ഉത്തയ്യ M M, ശ്രീമതി ഉത്തയ്യ, Lt COL സുധീർ പ്രകാശ്, ശ്രീ നാനയ്യ എന്നിവരുടെ സാന്നിധ്യം ചടങ്ങിനെ കൂടുതൽ വർണാഭമാക്കി.ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്ര
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 29, 20251 min read


ഹരി നഗറിൽ തിരുപ്പിറവി ആഘോഷം
ഹരി നഗർ സെന്റ് ചാവറ കുര്യാക്കോസ് എലിയാസ് ദേവാലയത്തിൽ നടന്ന തിരുപ്പിറവി ആഘോഷഷങ്ങൾക്ക് ഫാ. ജോയ് പുതുശ്ശേരി, ഫാ. തോമസ് കൊള്ളിക്കളവിൽ, ഫാ. റോബി കണ്ണചിറ എന്നിവർ നേതൃത്വം നൽകി.
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 26, 20251 min read


ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ക്രിസ്മസ് ആഘോഷം നടത്തി
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി നടന്ന പ്രദക്ഷിണം ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പ്രദക്ഷിണവും കുട്ടികൾ അവതരിപ്പിച്ച സ്കിറ്റും നടന്നു. കുട്ടികൾ അവതരിപ്പിച്ച ക്രിസ്മസ് സ്കിറ്റ് ഇടവകാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു.
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 26, 20251 min read


ഡൽഹി മെട്രോയുടെ കന്നിയാത്ര ആവർത്തിച്ച് വാർഷികാഘോഷം
ഡൽഹി മെട്രോയുടെ ആദ്യത്തെ ട്രെയിൻ ഡൽഹി മെട്രോയുടെ ആരംഭം ഇന്നലെ ആവർത്തിച്ചു. ഉൽഘാടന ട്രെയിൻ സർവീസ് നടത്തി. ശാഹ്ദ്ര – തീസ് ഹിസാരി റൂട്ടിൽ 2002 ഡിസംബർ 25 നാണ് മെട്രോ നെറ്റ്വർക്കിന്റെ ആദ്യത്തെ ട്രെയിൻ സർവ്വീസ് നടത്തിയത്. അതേ ട്രെയിൻ അലങ്കരിച്ച് ഇന്നലെ യാത്രക്കാരെ കയറ്റി പ്രത്യേക ട്രിപ്പ് സംഘടിപ്പിച്ചു. പുഷ്പ്പങ്ങൾ വെച്ച് അലങ്കരിച്ച ട്രെയിനിൽ കയറിയ യാത്രക്കാർക്ക് പൂക്കൾ സമ്മാനിക്കുകയും ചെയ്തു. നാല് കോച്ചുകളുള്ള ഈ ട്രെയിൻ 2002 മുതൽ റെഡ് ലൈനിൽ 2.9 മില്യൻ കിലോമീറ്റർ യാത്ര ചെയ്തെന്ന
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 26, 20251 min read
ലാടോസറായ് തിരുപ്പിറവി: ആർച്ച് ബിഷപ്പ് മുഖ്യാ കാർമ്മികൻ
ഫരീദാബാദ് അതിരൂപതയിലെ ലാടോസറായി ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ തിരുപ്പിറവിയുടെ തിരുകർമ്മങ്ങൾക്ക് അഭിവന്ദ്യ കുര്യാക്കോസ് ഭരണികുളങ്ങര മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും വൈകുന്നേരം 7 മണിക്ക് ആഘോഷമായ ക്രിസ്മസ് കുർബാനയും പിറവിയുടെ തിരു കർമ്മങ്ങളും പ്രദക്ഷിണവും ചത്തര്പൂര് അന്തേരിയ മോഡ് ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ഡൽഹിയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്മസ് ട്രീയും ഏറ്റവും ബൃഹത്തായ പുൽക്കൂടും ഒരുക്കിയാണ് ലിറ്റിൽ ഫ്ലവർ ഇടവക ഇത്തവണ ക്രിസ്മസിനെ വരവേൽക്കുന്നത്. ക്രിസ
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 24, 20251 min read


ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ ക്രിസ്മസ് ആഘോഷം
ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ ക്രിസ്മസ് ആഘോഷം ഡിസംബർ 24 വൈകുന്നേരം 5.30 ന് ആർ കെ പുരം സെക്ടർ 2 ലെ സെന്റ് തോമസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. കരോൾ ഗാനാലാപനം ക്രിസ്മസ് തിരുപ്പിറവി കർമ്മങ്ങൾ, വി. കുർബാന - മുഖ്യ കാർമികൻ ഫാ. എബിൻ കുരുവൻ പ്ലാക്കൽ MST, ക്രിസ്മസ് സന്ദേശം ഫാ. ബോബി കയ്യാലക്കകത്ത് MST, ഫാ. സെബാസ്റ്റ്യൻ കല്ലടയിൽ MST സഹകാർമികൻ. പ്രദക്ഷിണം, എല്ലാ ദിവസവും കരോളിൽ പങ്കെടുത്തവർക്ക് സമ്മാന വിതരണം, കേക്ക് വിതരണം എന്നിവ ഉണ്ടായിരിക്കും.
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 23, 20251 min read


ക്രിസ്മസ് കരോൾ യാത്ര
ആശ്രം - ശ്രീനിവാസ്പുരി - ഖലേ ഖാൻ - ജൂലിയാന ഏരിയയുടെ എട്ടാം ദിവസത്തെ ക്രിസ്മസ് കരോൾ യാത്ര ഇന്ന് NRC യിൽ ഉള്ള ക്ഷണിക്കപെട്ട വസതികൾ സന്ദർശിച്ച ശേഷം,"സ്ത്രീശക്തി " വിഭവ സമൃദ്ധമായ സ്നേഹവിരുന്ന് നൽകി. കരോളിന് DMA ഭാരവാഹികൾ നേതൃത്വം നൽകി.
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 23, 20251 min read


സിബി ജോർജിന് പൂർവ വിദ്യാർഥി സംഘടനയുടെ സ്വീകരണം
വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിയും (വെസ്റ്റ്) പാലാ സെന്റ് തോമസ് കോളേജ് പൂർവ വിദ്യാർഥിയുമായ സിബി ജോർജിനെ കേന്ദ്ര സഹമന്ത്രിയും കോളേജിലെ പൂർവ വിദ്യാർഥിയുമായ ജോർജ് കുര്യനും കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസും പൊന്നാട അണിയിക്കുന്നു. ആന്റോ ആന്റണി, കുര്യൻ ജോസഫ് ജോർജ് കള്ളിവയലിൽ, ഫാ. മാത്യു കോയിക്കൽ, വേണു രാജാമണി എന്നിവർ ഒപ്പം. ന്യൂഡൽഹി: വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിയും(വെസ്റ്റ്) പാലാ സെന്റ് തോമസ് കോളേജ് പൂര്വ വിദ്യാര്ഥിയുമായ സിബി ജോര്ജിന് ഡൽഹിയിൽ
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 18, 20251 min read


കരോൾ മത്സരം: ജേതാക്കൾക്ക് ആർച്ച് ബിഷപ്പ് ട്രോഫി സമ്മാനിച്ചു
ഫരീദാബാദ് അതിരൂപത മാതൃവേദി സംഘടിപ്പിച്ച കരോൾ ഗാന മത്സരത്തിൽ ഫോറോന തലത്തിലും അതിരൂപത തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗുഡ്ഗാവ് ST CLARET team ആർച്ചു ബിഷപ്പ് മാർ കുരിയാക്കോസ് ഭരണികുളങ്ങരയിൽ നിന്നും ട്രോഫി ഏറ്റു വാങ്ങുന്നു സമീപം മാതൃവേദി ഡയറക്ടർ ഫാ. നോബി യും ആനിമേറ്റർ സിസ്റ്റർ Nancy യുo രണ്ടാം സ്ഥാനം ലിറ്റിൽ ഫ്ലവർ ചർച്ച്, ലാടോ സാറായി. മൂന്നാം സ്ഥാനം സെന്റ് ജൂഡ് ചർച്ച്, സാഹിബാബാദ്
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 18, 20251 min read


ഇന്ത്യാ ഗേറ്റ് കാണാനില്ല; പുകമഞ്ഞിൽ മൂടി തലസ്ഥാനം
തിങ്കളാഴ്ച്ച രാവിലെ ഡൽഹി നഗരത്തെ ആവരണം ചെയ്ത കനത്ത മൂടൽമഞ്ഞ് മൂലം ത്രിരാഷ്ട്ര പര്യടനത്തിന് പോകാനുള്ള പ്രധാനമന്ത്രിയുടെ വിമാനവും വൈകിയാണ് പുറപ്പെട്ടത്. മുംബൈയിൽ നിന്ന് ഡൽഹിക്കുള്ള ലിയനൽ മെസ്സിയുടെ യാത്രയും വൈകി. ഡൽഹിയിൽ പ്രധാനമന്ത്രിയുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച്ച മുടങ്ങുകയും ചെയ്തു. ഡൽഹി വിമാനത്താവളത്തിൽ 170 ലേറെ വിമാന സർവീസുകളാണ് ഇന്നലെ റദ്ദാക്കിയത്. നൂറുകണക്കിന് മറ്റ് സർവീസുകൾ വൈകുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ നഗരത്തിൽ പുകമഞ്ഞ് മൂടിയതോടെ അന്തരീക്ഷ മലിനീകരണ തോത് അ
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 16, 20251 min read


ഡൽഹിയിലെ ക്രിസ്തുമസ് വിപണിയിൽ തരംഗമായി *ഗ്രാൻഡ് റിസേർവ് ഓൾഡ് റം കേക്ക്
ന്യൂ ഡൽഹി: ഡൽഹിയിലെയും എൻസിആർ മേഖലകളിലെയും വിപണികൾ കീഴടക്കിക്കൊണ്ടു തരംഗമായി ഹാബിറ്റ്സിന്റെ പുതിയ ലോഞ്ച് ഗ്രാൻഡ് റിസേർവ് ഓൾഡ് റം കേക്ക് മലയാളികളുടെ മനം കവരുകയാണ്. ഡബ്ബിൾ മച്ചുവേർഡ് പ്രീമിയർ ഡ്രൈ ഫ്രൂട്ട്സിൽ അമുൽ ബട്ടറും അമുൽ നെയ്യും ചേർത്തുണ്ടാക്കിയ ഗ്രാൻഡ് റിസേർവ് ഓൾഡ് റം കേക്കാണ് ഡൽഹിയിലെ ഹാബിറ്റ്സ്, ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മോടി പകരാനായി ആകർഷകമായ പാക്കിൽ പുറത്തിറിക്കിയിരിക്കുന്നത്. ഡയബെറ്റിക്സ് ഉള്ളവരുടെയും ആഘോഷവേളകൾ ആനന്ദപ്രദമാക്കുവാൻ ഹാബിറ്റ്സ് ഒരുക്കിയ മറ്റൊരു ജനപ
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 15, 20251 min read


സുപ്രീം കോടതി: മധ്യസ്ഥതയുടെ അത്ഭുതവിജയത്തിന് അഭിനന്ദനവും
പി ആർ മനോജ് ഈ ആഴ്ച രണ്ടു സുപ്രധാന വിധികളിലൂടെ സുപ്രീം കോടതി തന്റെ ദ്വിമുഖ ഉത്തരവാദിത്വം വീണ്ടും ഓർമ്മപ്പെടുത്തി. ഒരു വശത്ത്, 27 വർഷം പഴക്കമുള്ള ഒരു ഭൂസ്വത്തുതർക്കം കേസിനെ തുടർന്ന് സമാധാനപരമായി അവസാനിപ്പിച്ച മധ്യസ്ഥതാ പ്രക്രിയയെ കോടതി ഹൃദയപൂർവ്വം പ്രശംസിച്ചു. മറുവശത്ത്, പോലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയക്കുന്നവർക്കുള്ള മെഡിക്കൽ പരിശോധനകളുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കാത്തതിനെക്കുറിച്ച് ഉത്തർപ്രദേശ് സർക്കാരിനെ കോടതി ശക്തമായി ചോദ്യംചെയ്തു. ഇരുവിധികളും ഒരേ സന്ദേശമാണ് നൽകുന്നത
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 11, 20253 min read


നിര്യാതയായി
ഡൽഹി : കൽക്കാജി ഗിരി നഗർ തിളക് ഖണ്ഡ് 219 യിൽ താമസിക്കുന്ന ശ്രീമതി അച്ചാമ രാജൻ (റോസമ്മ -70) ഇന്ന് (9-12=2025) നിര്യാതയായി. ഭർത്താവ് - പരേതനായ രാജൻ എം പി. മക്കൾ ജയ ജോസ്, ജെയിംസ് രാജൻ. മരുമക്കൾ - ജോസ് മാത്യു, സുഷമിത ജെയിംസ്. കൊച്ചു മകൻ - സ്റ്റീവ് ജെയിംസ്. മാവേലിക്കര വഴുവാടി പുതിരേത്ത് കാട്ടിലെ വൈദികന്റെ മകൾ ആണ്. ശവസംസ്കാരം ഡിസംബർ 11 ന് ഉച്ചക്ക് 12മണിക്ക് തുഗ്ക്കബാദ് സെന്റ് തോമസ് സെമിത്തേരിയിൽ. അന്ന് രാവിലെ 10 മണിക്ക് ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോൿസ് കത്തീഡ്രലിൽ ശുശ്രൂഷകൾ
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 9, 20251 min read


മനുഷ്യാവകാശം: ഇന്ത്യയുടെ മനസ്സിലൊളിച്ചിരിക്കുന്ന വെളിച്ചം
പി. ആർ. മനോജ് ലോകം ഒരൊറ്റ മുറിവേൽപ്പും കൂടാതെ, നിമിഷം മാത്രം നിശ്ശബ്ദമായി ആത്മാവിനോട് സംസാരിക്കുന്ന ദിനം. മനുഷ്യനെന്ന വാക്ക് എത്ര ആഴമുള്ള ഒരു സത്യമാണ് എന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ദിനം. ലോകമാനവാവകാശ പ്രഖ്യാപനം മനുഷ്യന്റെ പൊള്ളലേറ്റ ചരിത്രത്തിൽ ഒരിക്കൽ ഒരു ചെറിയ വെളിച്ചം തെളിച്ചു. ആ വെളിച്ചം ഇന്ത്യയുടെ ഹൃദയത്തിലും ഒരു പ്രതിജ്ഞയായി പ്പതിഞ്ഞു. മാന്യത ഈ ദേശത്ത് കാറ്റിൽ തള്ളിയിടുന്ന ഒരു ഇലയല്ല, അചഞ്ചലമായ ഒരു പർവ്വതമാണ്. എങ്കിലും, ഇന്ന് ആ പ്രതിജ്ഞ പൂർണ്ണമായി പാലിക്കപ്പെടുന്നുണ്ടോ
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 9, 20252 min read


സാറ്റലൈറ്റ് ഇന്റർനെറ്റ് വേണോ? വലിയ വില നൽകേണ്ടി വരും
ഇലോൺ മസ്ക്കിന്റെ സ്റ്റാർലിങ്കിന്റെ സേവനം ഇന്ത്യയിൽ ലഭിക്കാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. സാറ്റലൈറ്റ് ഇന്റർനെറ്റിന്റെ ഗാർഹിക നിരക്കുകൾ കമ്പനിയുടെ ലോക്കൽ വെബ്സൈറ്റിൽ പ്രദർശിപ്പിച്ചു. റസിഡൻഷ്യൽ നിരക്ക് പ്രതിമാസം 8,600 രൂപയാണ്. ഉപഭോക്താവ് സ്വന്തം ഹാർഡ്വെയർ കിറ്റ് വാങ്ങണം. അതിന് 34,000 രൂപയാണ് വില. ബിസിനസ് സ്ഥാപനങ്ങൾക്കുള്ള നിരക്ക് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മഹാരാഷ്ട്ര ഗവൺമെന്റ് ഇതിനകം സ്റ്റാർലിങ്കുമായി ധാരണാപത്രം ഒപ്പ് വെച്ചിട്ടുണ്ട്. ബാംഗ്ലൂർ ആസ്ഥാനമായുള്ള പ്രവ
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 8, 20251 min read


ലിറ്റിൽ ഫ്ലവർ പള്ളി, ലാഡോ സരായ് ജേതാക്കൾ
ഫരീദാബാദ് അതിരൂപത മാതൃവേദി സംഘടിപ്പിച്ച ക്രിസ്മസ് ഗാന കരോൾ മത്സരത്തിൽ , ജസോളാ ഫോറോനയുടെ കീഴിലുള്ള 6 ഇടവകകൾ പങ്കെടുത്ത മത്സരം വളരെ ഭംഗിയായി ഔർ ലേഡി ഓഫ് ഫാത്തിമ ഫൊറൈൻ ജസോള പള്ളിയിൽ വച്ച് 7.12.25 ൽ ഉച്ചക്ക്2.30 ന് നടത്തപ്പെട്ടു. എല്ലാ ടീമുകളും വളരെ മനോഹരമായി ഗാനങ്ങൾ ആലപിച്ചു. അതിൽ ഒന്നാം സമ്മാനത്തിന് അർഹരായത് ലിറ്റിൽ ഫ്ലവർ പള്ളി, ലാഡോ സരായ്, രണ്ടാം സ്ഥാനം സെന്റ് ജോസഫ് പള്ളി കൽകാജി, മൂന്നാം സ്ഥാനം ഹോളി ഫാമിലി പള്ളി, നേബ് സരായി. വിജയികൾക്ക് അഭിനന്ദനങ്ങൾ
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 8, 20251 min read


കരോൾ ടീം
ഹൌസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോൿസ് കത്തീഡ്രൽ കരോൾ ടീം
ന്യൂസ് ബ്യൂറോ , ഡൽഹി
Dec 8, 20251 min read






bottom of page






