top of page

കവിത:"ആലിൻ ജീവിയ്ക്കുന്നഞ്ചുപേരിൽ.

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Feb 16
  • 1 min read

"രചന:വർഗീസ് റ്റി നൈനാൻ(Dil Se❤️)

ആലാപനം:ശ്രീ ഗിരിജൻ ആചാരി തോന്നല്ലൂർ

എഡിറ്റിങ് :പ്രസാദ് മുടപുരം


ഞാനാണ് ആലിൻ, മാലാഖകുഞ്ഞായി ദൈവത്തിൻ സ്വന്തം നാട്ടിൽ പിറന്നു വീണവൾ,


അച്ഛന്റെ മുത്തായി, അമ്മതൻ തേനായി,

കുസൃതിക്കുരുന്നായ് വളർന്നുവന്നു.


കുഞ്ഞുമോണകാട്ടി ഞാൻ ചിരിച്ചു,

നീലാകാശവും

അമ്പിളിമാമനും മാടിവിളിച്ചെന്നെ.


മന്ദമായി മാരുതൻ വന്നു ചാരെ എന്നേ പാടി ഉറക്കിയല്ലോ.

താഴത്തുവയ്ക്കാതെ അച്ഛനെന്നെ

നെഞ്ചോടു ചേർത്തുനടന്നുവല്ലോ.

അമ്മിഞ്ഞയൂട്ടി അമ്മയെന്നെ രാരീരം പാടിയുറക്കിയല്ലോ.


ലോകത്തിൻ മായകൾ കണ്ടുവളരുമ്പോൾ,

മൃത്യുവെൻ ചാരത്തു വന്നണഞ്ഞു.

എന്നെ രക്ഷിയ്ക്കാനാതുരസേവകരുറക്കം മറന്നു.


വിധിയെഴുതി ഭിഷഗ്വരൻമാരിന്നു ഇല്ലില്ല രക്ഷയിനിയൊട്ടുമില്ല.


മാതാപിതാക്കളെ ടുത്തൊരു പ്രതിജ്ഞയിനിയും ജീവിക്കണമെന്റെ മകൾ.

കണ്ണായി കരളായി വൃക്കയായി തുടിയ്‌ക്കും ഹൃദയമായി ഞാനിനി ജീവിയ്ക്കും അഞ്ചുപേരിൽ.


നന്ദിയെൻ മാതാപിതാക്കളെ, നന്ദിയെൻ ആതുരസേവകരെ,

സംവിധാനങ്ങളെ,

നന്ദിയെൻ അംഗങ്ങളെ സമയത്തെത്തിച്ച ഡ്രൈവറുമാമനും, വഴിതെളിച്ച പോലീസുമാമനും നന്ദിയെൻ കേരളജനതയ്ക്കും.


ചൊല്ലട്ടെ ഞാനൊരു കുഞ്ഞുകാര്യം.

അപകടത്തിൽ ജീവൻ പൊലിഞ്ഞാലും ദാനം ചെയ്യുക ശരീരാംഗങ്ങൾ.

ജീവിക്കട്ടെ ഭാഗ്യമുള്ളവർ ദൈവത്തിന്റെയീ സ്വന്തം നാട്ടിൽ.


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page