വിദേശരാജ്യങ്ങളിലെ തൊഴില്‍സാധ്യതകള്‍സി.സി.ടി.വി/ഒപ്റ്റിക്കൽ ഫൈബർ ടെക്നീഷ്യൻ കോഴ്സുകള്‍ നോര്‍ക്ക റൂട്ട്സ് -ബി.എസ്.എൻ.എൽ സൗജന്യ നൈപുണ്യ പരിശീലനം
- ന്യൂസ് ബ്യൂറോ , ഡൽഹി
- 2 days ago
- 1 min read
വിദേശരാജ്യങ്ങളിലെ തൊഴില്‍സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളായ നോർക്ക റൂട്ട്സൂം കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്ലും സംയുക്തമായി നടപ്പിലാക്കുന്ന സൗജന്യ ഹ്രസ്വകാല നൈപുണ്യ പരിശീലന പ്രോഗ്രാമിലേയ്ക്ക് (റസിഡൻഷ്യൽ) ഇപ്പോള്‍ അപേക്ഷിക്കാം. സി.സി.ടി.വി ടെക്നീഷ്യൻ, ഒപ്റ്റിക്കൽ ഫൈബർ ടെക്നീഷ്യൻ കോഴ്സുകളിലാണ് അവസരം. പ്ലസ് ടു/ഐ.ടി.ഐ/ഐ.ടി.സി/ഡിപ്ലോമ/വയർമെൻ ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. ഒപ്റ്റിക്കൽ ഫൈബർ ടെക്നീഷ്യൻ കോഴ്സ് 4 ആഴ്ചയും സി.സി.ടി.വി ടെക്നീഷ്യൻ കോഴ്സിന് 3 ആഴ്ചയുമാണ് കാലാവധി. പ്രായപരിധി 18-45 (01/03/2026 തീയതിയിൽ) നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റ് www.norkaroots.kerala.gov.in സന്ദര്‍ശി.ച്ച് 2026 ഫെബ്രുവരി 28 നകം അപേക്ഷ നല്‍കേണ്ടതാണ്.
ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന അപേക്ഷകരില്‍ നിന്നും അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. തിരുവനന്തപുരം കൈമനത്തുള്ള ബി.എസ്.എൻ.എല്ലിന്റെ ട്രെയിനിംഗ് സെന്ററിലാണ് പരിശീലനം. തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക് കോഴ്സ് ഫീസ്, താമസം, ഭക്ഷണം എന്നിവയുടെ ചെലവുകൾ നോർക്ക റൂട്ട്സ് വഹിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2770531, 539 ,566 എന്നീ നമ്പറുകളിലോ (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബൽ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.




Comments