top of page

മലയാളികൾക്ക് അഭിമാനമായി നഗരത്തിൽ ഡിഎംഎ ദിശാഫലകം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 2 days ago
  • 1 min read

ന്യൂ ഡൽഹി : ഡൽഹി മലയാളി അസോസിയേഷന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് ഡൽഹി മലയാളികൾക്ക് അഭിമാനമായി മജന്ത ലൈനിലെ മുനീർക മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ 2-നു സമീപം ഡൽഹി മലയാളി അസോസിയേഷന്റെ പേരെഴുതിയ രണ്ടു ബോർഡുകൾ ആർ കെ പുരം എംഎൽഎ അനിൽ ശർമ്മ സ്ഥാപിച്ചു.


ഡിഎംഎയുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച്, ആർ കെ പുരം സെക്ടർ 4-ൽ മെയിൻ റോഡിൽ നിന്നും ഡിഎംഎ സാംസ്കാരിക സമുച്ചയം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കുള്ള പ്രവേശന വഴിയിൽ ഡിഎംഎ ദിശാഫലകം സ്ഥാപിച്ച എംഎൽഎ അനിൽ ശർമ്മക്ക്‌ നന്ദി സൂചകമായി പ്രസിഡന്റ് കെ രഘുനാഥ്‌, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവർ ഒപ്പിട്ട കൃതജ്ഞതാ സന്ദേശം കൈമാറി

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page