ഡിഎംഎ കരോൾ ബാഗ് - കൊണാട്ട് പ്ലേസ് ഏരിയയുടെ ഓണാഘോഷം ആഗസ്റ്റ് 30 ഞായറാഴ്ച
- ന്യൂസ് ബ്യൂറോ , ഡൽഹി
- 11 minutes ago
- 1 min read
ന്യൂ ഡൽഹി: ഡൽഹി മലയാളി അസ്സോസിയേഷൻ കരോൾ ബാഗ്-കൊണാട്ട് പ്ലേസ് ഏരിയയുടെ ഓണാഘോഷം ആഗസ്റ്റ് 30 ഞായറാഴ്ച കാനിങ്ങ് റോഡ്, കേരള സ്കൂളിൽ ആഘോഷിക്കും.
രാവിലെ 10 മണിക്ക് പരിപാടികൾ ആരംഭിക്കും. 11:30-ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഡൽഹിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.
ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വ്യക്തികളെ ആദരിക്കും. തുടർന്ന് ഓണസദ്യയും വിവിധ കലാപരിപാടികളും അരങ്ങേറും.
ഒരു ഓണസദ്യയുടെ നിരക്ക് 250/- രൂപയാണ്. ഓണസദ്യയുടെ കൂപ്പണുകൾക്കും മറ്റു വിവരങ്ങൾക്കും 8920594150, 9811336514, 9958252932, 9999504048 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.




Comments