top of page

മയൂർ വിഹാർ ഫേസ്–1 സെന്റ് മേരീസ്‌ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാൾ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 15 hours ago
  • 1 min read

ന്യൂഡൽഹി: മയൂർ വിഹാർ ഫേസ്–1 സെന്റ് മേരീസ്‌ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാളിന് സെപ്റ്റംബർ 4-ന് തുടക്കമാകും. അന്ന് വൈകുന്നേരം 7 മണിക്ക് തിരുനാൾ കൊടിയേറ്റ് മയൂർ വിഹാർ ഫേസ്–3 അസംഷൻ ഫൊറോനാ പള്ളി വികാരി റവ. ഫാ. അനൂപ് മഠത്തിപ്പറമ്പിൽ നിർവഹിക്കും. തുടർന്ന് വിശുദ്ധ കുർബാന, നൊവേന, വചനശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.


സെപ്റ്റംബർ 5 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും അനുബന്ധ തിരുക്കർമ്മങ്ങൾക്കും മോത്തിയാഖാൻ പള്ളി വികാരി റവ. ഫാ. അരുൺ മഠത്തിപ്പറമ്പിൽ നേതൃത്വം നൽകും.


സെപ്റ്റംബർ 6 ഞായറാഴ്ചയാണ് പ്രധാന തിരുനാൾ. രാവിലെ 9.30ന് ആരംഭിക്കുന്ന തിരുക്കർമ്മങ്ങളിൽ പാലക്കാട് രൂപതയിലെ ഫാ. തോമസ് തോപ്പുറത്ത് മുഖ്യകാർമ്മികനായിരിക്കും. ഇടവക വികാരി റവ. ഫാ. ആൽബർട്ട് ഭരണിക്കുളങ്ങര ഉൾപ്പെടെയുള്ള വൈദികർ സഹകാർമ്മികരായിരിക്കും. ആഘോഷമായ ദിവ്യബലി, നൊവേന, ലദീഞ്‌, തിരുനാൾ പ്രദക്ഷിണം, ചെണ്ടമേളം, സ്നേഹവിരുന്ന്, തുടങ്ങിയ ചടങ്ങുകളും ഉണ്ടായിരിക്കും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page