ദ്വാരകയിൽ ഓണാഘോഷം
- ന്യൂസ് ബ്യൂറോ , ഡൽഹി
- 19 hours ago
- 1 min read

ഓണാഘോഷം തീർന്നിട്ടില്ല: ദ്വാരകയിൽ ആഘോഷം അടുത്ത ഞായറാഴ്ച്ച
കേരളത്തിൽ ഓണാഘോഷങ്ങൾക്ക് സമാപനമായെങ്കിലും ഡൽഹിയിൽ ആഘോഷങ്ങൾ തുടരുകയാണ്. ദ്വാരക മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്റ്റംർ 6 ഞായറാഴ്ച്ച നടക്കും.
സെക്‌ടർ 11 ലെ NSS ഹാളിൽ ആഘോഷപരിപാടികൾ രാവിലെ 8.30 ന് ആരംഭിക്കും. പൂക്കളവും തിരുവാതിര കളിയും മുതൽ ഗെയിമുകളും സാംസ്കാരിക പരിപാടികളും മുതൽ വടംവലി വരെയുള്ള ഓരോ ഇനവും ഏവരെയും ആവേശഭരിതമാക്കും.
പഠനമികവോടെ മാതാപിതാക്കളുടെ സ്വകാര്യ അഹങ്കാരമായി മാറിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ സമ്മാനിക്കും. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കും.




Comments