top of page

ഉള്ളിവില പിടിച്ചുനിർത്തും : ഡൽഹിക്ക് കേന്ദ്രവക 1000 മെട്രിക് ടൺ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 16 hours ago
  • 1 min read

ഡൽഹിയിൽ 1000 മെട്രിക് ടൺ ഉള്ളി കേന്ദ്രത്തിന്‍റെ വക സപ്ലൈ ചെയ്യും. കിലോക്ക് 35 രൂപ തോതിൽ ന്യായവില ഷോപ്പുകളിലും മൊബൈൽ വാനുകളിലുമാണ് വിൽപ്പന നടത്തുക. മുഖ്യമന്ത്രി രേഖാ ഗുപ്തയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തലസ്ഥാന നഗരിയിൽ ഉള്ളിയുടെ ലഭ്യത കുറയുന്നുവെന്നും വില കുത്തനെ ഉയരുന്നുവെന്നുമുള്ള ആശങ്ക പരിഹരിക്കാനാണ് നീക്കം.

ന്യായവില ഷോപ്പുകളിലെ വിൽപ്പനക്ക് പുറമെ നഗരത്തിലെ ഓരോ ജില്ലയിലും മൊബൈൽ വാനിലും വിൽപ്പന നടക്കും. സ്ഥിതിഗതികൾ നിരീക്ഷിക്കുമെന്നും വിലക്കയറ്റത്തിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page