ഡൽഹിയിൽ സെപ്റ്റംബർ 11 വെള്ളിയാഴ്ച്ച പൊതു അവധി
- ന്യൂസ് ബ്യൂറോ , ഡൽഹി
- 23 hours ago
- 1 min read

BRICS ഉച്ചകോടി മുൻനിർത്തി ഡൽഹിയിൽ സെപ്റ്റംബർ 11 വെള്ളിയാഴ്ച്ച പൊതു അവധി പ്രഖ്യാപിച്ചു. ഡൽഹി ഗവൺമെന്‍റിന് കീഴിൽ വരുന്ന സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കുമാണ് അവധി. സെപ്റ്റംബർ 12, 13 ശനി, ഞായർ ദിവസങ്ങളിലാണ് ഭാരത് മണ്ഡപത്തിൽ BRICS സമ്മേളനം നടക്കുക. അതിന് മുന്നോടിയായുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് അവധി. കേന്ദ്ര ഗവൺമെന്‍റ് സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും അടുത്ത വെള്ളിയാഴ്ച്ച അവധിയായിരിക്കും.
റഷ്യൻ പ്രസിഡന്‍റും ചൈനീസ് പ്രസിഡന്‍റും ഉൾപ്പെടെ 26 രാഷ്‍ട്രത്തലവന്മാർ ഉച്ചകോടി സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്..





Comments