top of page

ഡൽഹിയിൽ മഴ വ്യാപകം: വെള്ളക്കെട്ടിൽ മുങ്ങി വിമാനത്താവളം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 19 hours ago
  • 1 min read

ന്യൂഡൽഹി: വ്യാപകമായി പെയ്ത കനത്ത മഴയിൽ തലസ്ഥാന നഗരവും പരിസരപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. പ്രധാന റോഡുകളിലെ ഗതാഗതക്കുരുക്ക് മണിക്കൂറുകൾ നീണ്ടുനിന്നു. വിമാനത്താവളങ്ങളിലെ വെള്ളക്കെട്ട് മൂലം ഇറങ്ങാൻ കഴിയാതെ നിരവധി വിമാനങ്ങൾ മറ്റ് സ്ഥലങ്ങളിലേക്ക് തിരിച്ചുവിട്ടു.

വെള്ളിയാഴ്ച വൈകിട്ട് മൂന്നരക്കും നാലരക്കുമിടയിൽ ഒമ്പത് വിമാനങ്ങളാണ് വഴിതിരിച്ചു വിട്ടത്. ജയ്പ്പൂർ, ലക്‌നോ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് തിരിച്ചുവിട്ടത്. ബാംഗ്ലൂരിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ആകാശ എയർ വിമാനം ലക്‌നോയിൽ ഇറക്കി.

വ്യാപകമായി മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ചില മേഖലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഏറ്റവും കൂടുതൽ മഴ പെയ്ത പാലം മേഖലയിൽ ഉച്ചതിരിഞ്ഞ് രണ്ടര മുതൽ അഞ്ചര വരെ 72.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി,


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page