top of page

ആഡംബര ഹോട്ടലിൽ സുഖവാസം: നാലംഗ കുടുംബം ബില്ലടക്കാതെ മുങ്ങി

  • അനീഷ് തോമസ് TKD
  • 22 hours ago
  • 1 min read

ഉദയ്പ്പൂരിലെ ആഡംബര ഫൈവ് സ്റ്റാർ ഹോട്ടലായ ഒബറോയ് ഉദയവിലാസിൽ പത്ത് ദിവസം താമസിച്ച കുടുംബം നയാപൈസ അടക്കാതെ സ്ഥലം വിട്ടു. ഡൽഹി നിവാസിയായ അനുരാഗ് യാദവും ഭാര്യയും രണ്ട് മക്കളുമാണ് ആഗസ്റ്റ് 14 മുതൽ 23 വരെ താമസിച്ച് ഹൈ-ക്ലാസ് ഫുഡ് കഴിച്ച് 5.74 ലക്ഷം രൂപ ചെലവഴിച്ചത്. ബിൽ കൊടുത്തപ്പോൾ തങ്ങളെ ഈ ഹോട്ടലിലേക്ക് ബുക്ക് ചെയ്തയച്ച ട്രാവൽ ഏജൻസി അടയ്ക്കാമെന്ന് കരാറുണ്ടെന്നായിരുന്നു വിശദീകരണം.

എന്നാൽ, അത്തരം ഉത്തരവാദിത്തം ഏറ്റെടുക്കുന്ന പതിവ് തങ്ങൾക്കില്ലെന്നായിരുന്നു ട്രാവൽ ഏജൻസിയുടെ വിശദീകരണം. മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബവും ഏജൻസിയും തമ്മിലുള്ള ഒത്തുകളി സാധ്യതയും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

സെലിബ്രിറ്റികൾ പതിവായി താമസിക്കുകയും ഹൈ-പ്രൊഫൈൽ ആഡംബര വിവാഹങ്ങൾക്ക് വേദിയൊരുക്കുകയും ചെയ്യുന്ന ഒബറോയ് ഉദയവിലാസ് സൽപ്പേര് നിലനിർത്തുന്ന ലക്ഷ്വറി ഹോട്ടലാണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page