ഡൽഹി SIR: കരട് വോട്ടർ പട്ടിക പുറത്തുവിട്ടു
- ന്യൂസ് ബ്യൂറോ , ഡൽഹി
- 10 hours ago
- 1 min read

ഡൽഹിയിലെ തീവ്ര വോട്ടർ ലിസ്റ്റ് പരിഷ്കരണത്തിൽ (SIR) കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിച്ചു. ആകെ 1.45 കോടി വോട്ടർമാരുള്ളതിൽ 47 ലക്ഷം പേർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. പട്ടികയിൽ 9.75 വോട്ടർമാരാണ് ഉള്ളത്. BLO മാർ വീടുതോറും സന്ദർശിച്ച് പൂരിപ്പിച്ച് ശേഖരിച്ച എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കുകയും ഡിജിറ്റൈസ് ചെയ്യുകയും ചെയ്ത വോട്ടർമാരുടെ പേരുവിവരങ്ങളാണ് പട്ടികയിൽ ഉള്ളത്.
ഡൽഹിയിലെ മൊത്തം 14,510,299 വോട്ടർമാരിൽ 67.21 ശതമാനം പേരുടെ വിവരങ്ങളാണ് ഡിജിറ്റൈസ് ചെയ്തത്. സ്ഥലത്ത് ഇല്ലാത്തവർ, സ്ഥലം മാറിപ്പോയവർ, മരണപ്പെട്ടവർ, ഡൂപ്ലിക്കേറ്റുകൾ എന്നീ വിഭാഗങ്ങളിൽ ഉള്ളവരാണ് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. കരട് പട്ടിക അന്തിമമല്ല. ഒഴിവാക്കപ്പെട്ടതായി കണ്ടെത്തുന്നവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കണമെങ്കിൽ ക്ലെയിമുകൾ സമർപ്പിക്കാൻ സെപ്റ്റംബർ 30 വരെ സമയമുണ്ട്. അന്തിമ വോട്ടർ പട്ടിക നവംബർ 4 ന് പ്രസിദ്ധീകരിക്കും.





Comments