top of page

ഡൽഹി മഹാവീർ എൻക്ലേവിൽ ജന്മാഷ്ടമി ആഘോഷിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 21 hours ago
  • 1 min read

ബാലഗോകുലം ഡൽഹി ദക്ഷിണ മദ്ധ്യ മേഖലയിലെ രാധാമാധവം ബാലഗോകുലം 04/09/25, വെള്ളിയാഴ്ച , മഹാവീർ എൻക്ലേവ്, ദ്വാരക അയ്യപ്പക്ഷേത്രത്തിൽ വച്ച് ഭജന ഉറിയടി, ഗോപികാനൃത്തം, പ്രഭാഷണം, ദിവസ പൂജ തുടങ്ങി പരിപാടികളോടെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ചു. ആഘോഷപരിപാടികൾ ബാലഗോകുലം ഡൽഹി എൻസിആർ സഹരക്ഷാധികാരി മോഹൻകുമാർ ഉദ്ഘാടനം ചെയ്തു.

ആഘോഷത്തിന്റെ ഭാഗമായി ഡോ. ശിവപ്രസാദ്, സഹ രക്ഷാധികാരി, ബാലഗോകുലം ഡൽഹി എൻ സി ആർ & ഡൽഹി യൂണിവേഴ്സിറ്റി മലയാള വിഭാഗം മേധാവി, ജന്മാഷ്ടമി സന്ദേശം നൽകി ശ്രീകൃഷ്ണ അവതാരം ജനനം മുതൽ മരണം വരെയുള്ള ഓരോ കാലഘട്ടവും ഒരാളുടെ ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളുമായി താരതമ്യം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തി.

കൃഷ്ണ-രാധാ വേഷമിട്ട കുഞ്ഞുങ്ങളുടെ നൃത്തത്തിന്റെ അകമ്പടിയോടെയുള്ള ശോഭ യാത്രയിലും തുടർന്ന് നടന്ന ആഘോഷ പരിപാടികളിലും 100 ലേറെ പേർ പങ്കെടുത്തുകൊണ്ട് ഈ വർഷത്തെ ജന്മാഷ്ടമി ആഘോഷം അവിസ്മരണീയമാക്കി.

ചടങ്ങുകൾക്ക് ആഘോഷ പ്രമുഖ് സി രാമചന്ദ്രൻ നായർ, ബാലഗോകുലം കാര്യദർശി കെ സി സുശീൽ, ട്രഷറർ വിപിൻദാസ് പി,

ബാലമിത്രം - സ്മിത അനീഷ്, ഭഗിനി പ്രമുഖ്- ധന്യ വിപിൻ തുടങ്ങിയവർ നേതൃത്വം നൽകി. അതിന് ശേഷം ജന്മാഷ്ടമി സദ്യയോടെ ചടങ്ങുകൾ സമാപിച്ചു.

ബാലഗോകുലം ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി മഹാവീർ എൻക്ലാവ്, ദ്വാരക അയ്യപ്പ ക്ഷേത്രത്തിൽ രാധമാധവം ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടത്തിയ ജന്മാഷ്ടമി ശോഭ യാത്രയിൽ ഒത്തുചേർന്നവർ
ബാലഗോകുലം ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി മഹാവീർ എൻക്ലാവ്, ദ്വാരക അയ്യപ്പ ക്ഷേത്രത്തിൽ രാധമാധവം ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടത്തിയ ജന്മാഷ്ടമി ശോഭ യാത്രയിൽ ഒത്തുചേർന്നവർ

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page