top of page

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് തയ്യാറെടുത്തു ബാലഗോകുലം നാളെ (4.9.26) മഹാശോഭായാത്രകൾ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 7 hours ago
  • 6 min read

ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ഡൽഹി എൻ സി ആറിലെ വിവിധ പ്രദേശങ്ങളിൽ ശ്രീകൃഷ്ണജയന്തി - ബാലദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി നാളെ (4.09.2026) മഹാശോഭായാത്രകൾ നടത്തും. ശ്രീകൃഷ്ണ ഗോപിക വേഷം ധരിച്ച നൂറുകണക്കിന് ബാലികാബാലന്മാർ, താലപ്പൊലി, നിശ്ചലദൃശ്യങ്ങൾ, ചെണ്ടമേളം, കാവടിയാട്ടം, അമ്മൻകുടം, ഉറിയടി ഭക്തി പ്രഭാഷണം, കലാസാംസ്കാരിക സമ്മേളനം എന്നിവയും നടത്തും.


ദക്ഷിണ ഡൽഹി മേഖലയിലെ നന്ദനം കാർവർണ്ണൻ ബാലഗോകുലങ്ങൾ സംയുക്തമായി നടത്തുന്ന മഹാശോഭായാത്ര പുഷ്പവിഹാർ സെക്ടർ 1ലെ ശിവശക്തി മന്ദിറിൽ നിന്നും വൈകുന്നേരം 5നു ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി സെക്ടർ 6ലെ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഉറിയടിയോടു കൂടി സമാപിക്കും. മേഖല രക്ഷാധികാരി പദ്മജെ മേനോൻ മഹാശോഭായാത്ര ഉദ്‌ഘാടനം നിർവഹിക്കും. രാജൻ പിളള മുഖ്യാതിഥിയായിരിക്കും. മേഖല പൊതുകാര്യദർശി മനോജ് പി, രാജീവ് കെ കെ, രതീഷ്, പ്രദീപ്, കൃഷ്ണമൂർത്തി, ജയചന്ദ്രൻ, എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകും.


ബദർപൂരിലെ പാലാഴി ബാലഗോകുലം നടത്തുന്ന ശോഭായാത്ര ഡി ഡി എ മെയിൻ ഗേറ്റിൽ നിന്നും വൈകുന്നേരം 4നു ആരംഭിച്ചു ശിവശക്തി മന്ദിറിൽ ഉറിയടിയോടു കൂടി സമാപിക്കും. മേഖല കാര്യദർശി കൃഷ്ണകുമാർ ശോഭായാത്ര ഉദ്‌ഘാടനം നിർവഹിക്കും. ബാലഗോകുലം സംസ്ഥാന സംഘടനാ കാര്യദർശി ഹരികുമാർ ഡി മുഖ്യാതിഥിയായിരിക്കും. രമ കുറുപ്പ് , അതുൽ, വേണുഗോപാൽ എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകും.


ആശ്രം പാഞ്ചജന്യം ബാലഗോകുലം നടത്തുന്ന മഹാശോഭായാത്ര ആശ്രമം എം സി ഡി ഹാളിൽ നിന്നും വൈകുന്നേരം 5നു ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി എം സി ഡി ഹാളിൽ ഉറിയടിയോടു കൂടി സമാപിക്കും. വിൽസൺ ഐ പി എസ് മഹാശോഭായാത്ര ഉദ്‌ഘാടനം നിർവഹിക്കും. സംസ്ഥാന സഹാരക്ഷാധികാരി കെ വി രാമചന്ദ്രൻ മുഖ്യാതിഥിയായിരിക്കും. മേഖല കാര്യദർശി ശിവകുമാർ, മഞ്ജുഷ സലീഷ്, സുരേഷ് നൂറനാട്, രാജേഷ് കൊച്ചുപുരയ്ക്കൽ, എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകും.


ശ്രീനിവാസ്‌പുരി ശ്രീരാഗം ബാലഗോകുലം നടത്തുന്ന മഹാശോഭായാത്ര നഴ്സിംഗ് റെസിഡൻസ് കോംപ്ലെക്സിലെ ഹാളിൽ നിന്നും ആരംഭിച്ചു വൈകുന്നേരം 5നു ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി എൻആർസി ഹാളിൽ ഉറിയടിയോടു കൂടി സമാപിക്കും. മേഖല സംഘടനാ കാര്യദർശി അരുൺ വി ആർ മഹാശോഭായാത്ര ഉദ്‌ഘാടനം നിർവഹിക്കും. പി വി ഹരികുമാർ മുഖ്യാതിഥിയായിരിക്കും. രക്ഷാധികാരി സുരേഷ് മഹാശോഭായാത്രക്ക് നേതൃത്വം നൽകും.


ദക്ഷിൺപുരിയിലെ അമ്പാടി ബാലഗോകുലം നടത്തുന്ന മഹാശോഭായാത്ര ഡിഡിഎ മെയിൻ ഗേറ്റിൽ നിന്നും ആരംഭിച്ചു ദക്ഷിൺപുരി അയ്യപ്പ പൂജ സമിതി മഠത്തിൽ വൈകുന്നേരം 5നു ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി എം സി ഡി ഹാളിൽ ഉറിയടിയോടു കൂടി സമാപിക്കും. സ്വാതി നായർ മഹാശോഭായാത്ര ഉദ്‌ഘാടനം നിർവഹിക്കും. സംസ്ഥാന ഖജാൻജി ബിജി മനോജ് മുഖ്യാതിഥിയായിരിക്കും. രാജേഷ്, ദേവദാസ്, സരസ്വതിയമ്മ എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകും.


അളകനന്ദയിലെ യദുകുലം ബാലഗോകുലം നടത്തുന്ന ശോഭായാത്ര ഹനുമാൻ മന്ദിറിൽ നിന്നും വൈകുന്നേരം നാലുമണിക്ക് ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി എം സി ഡി ഹാളിൽ ഉറിയടിയോടു കൂടി സമാപിക്കും. പൂർണിമ സന്തോഷ് മഹാശോഭായാത്ര ഉദ്‌ഘാടനം നിർവഹിക്കും. അധ്യക്ഷൻ പികെ ഗോപൻ മുഖ്യാതിഥിയായിരിക്കും. ബിജി കുമാർ, സ്മിത പ്രമോദ് എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകും.


ദക്ഷിണ ഡൽഹി മധ്യ മേഖലയിലെ മെഹ്‌റോളിയിലെ വൃന്ദാവനം ബാലഗോകുലം നടത്തുന്ന ശോഭായാത്ര ആര്യസമാജ് മന്ദിറിൽ നിന്നും രാവിലെ 10.30നു ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി സരസ്വതി ബാലമന്ദിർ സ്കൂളിൽ ഉറിയടിയോടു കൂടി സമാപിക്കും. ആഘോഷ പ്രമുഖ് എം ആർ രജീഷ് മഹാശോഭായാത്ര ഉദ്‌ഘാടനം നിർവഹിക്കും. മേഖല രക്ഷാധികാരി എം ഡി രാധാകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. ബാലഗോകുലം രക്ഷാധികാരി സുജ രാജേന്ദ്രൻ, മോഹന ചന്ദ്രൻ പിള്ള എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകും.


ദ്വാരകയിൽ ദ്വാരകാദീശ് ബാലഗോകുലം നടത്തുന്ന ശോഭായാത്ര ശ്രീ രാധാകൃഷ്ണ മന്ദിറിൽ നിന്നും വൈകുന്നേരം നാലു മണിക്ക് ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി ഗ്രീൻ വ്യൂ അപ്പാർട്മെന്റിലെ നർമ്മദേശ്വർ മന്ദിറിൽ ഉറിയടിയോടു കൂടി സമാപിക്കും. നവോദയം കേന്ദ്ര സമിതി അധ്യക്ഷൻ വിജു നാരായണൻ മേഖല കാര്യദർശി ഹരീഷ് മഹാശോഭായാത്ര ഉദ്‌ഘാടനം നിർവഹിക്കും. റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് വികാസ് യാദവ് മുഖ്യാതിഥിയായിരിക്കും. മേഖല കാര്യദർശി ഹരീഷ്, ആഘോഷപ്രമുഖ് മുരളീധരൻ, ശ്രീജിത്ത്, ആര്യ വാസുദേവൻ എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകും.


പട്ടേൽ നഗറിലെ പാർത്ഥസാരഥി ബാലഗോകുലം നടത്തുന്ന ശോഭായാത്ര മാതാ മഹാറാണി മന്ദിറിൽ മന്ദിറിൽ നിന്നും വൈകുന്നേരം നാലു മണിക്ക് ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി ബാബ ഭൂമിയ ശിവ മന്ദിറിൽ ഉറിയടിയോടു കൂടി സമാപിക്കും. ബാലഗോകുലം സംസ്ഥാന മാർഗ്ഗദർശി എൻ വേണുഗോപാൽ മഹാശോഭായാത്ര ഉദ്‌ഘാടനം നിർവഹിക്കും. പട്ടേൽ നഗർ എസ് എച്ച് ഓ ത്രിഭുവൻ സിംഗ് നേഗി മുഖ്യാതിഥിയായിരിക്കും. സംസ്ഥാന സഹ ഭഗിനിപ്രമുഖ് അമ്പിളി സതീഷ്, ബിനീഷ് എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകും.


മഹാവീർ എൻക്ലേവിലെ രാധാമാധവം ബാലഗോകുലം നടത്തുന്ന ശോഭായാത്ര അയ്യപ്പ ക്ഷേത്രത്തിൽ നിന്നും രാവിലെ 10 മണിക്ക് ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി അയ്യപ്പ ക്ഷേത്രത്തിൽ ഉറിയടിയോടു കൂടി സമാപിക്കും. ബാലഗോകുലം സംസ്ഥാന സഹ രക്ഷാധികാരി മോഹൻ കുമാർ മഹാശോഭായാത്ര ഉദ്‌ഘാടനം നിർവഹിക്കും. ഡൽഹി യൂണിവേഴ്സിറ്റി മലയാളം വിഭാഗം മേധാവി ഡോ ശിവപ്രസാദ് മുഖ്യാതിഥിയായിരിക്കും. രക്ഷാധികാരി രമേശ്, രാമചന്ദ്രൻ, സുശീൽ, ശ്രീജേഷ് എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകും.


അച്യുതം, കേശവം , നീലകണ്‌ഠ , രാമകൃഷ്ണ, ബാലാജി, വൈഷ്ണവം, അമ്പാടി, ഇന്ദ്രപ്രസ്ഥ ബാലഗോകുലങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന മഹാശോഭായാത്ര സെക്ടർ 8ലെ ശിവ ശക്തി മന്ദിറിൽ നിന്നും വൈകുന്നേരം 4.30നു ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി അയ്യപ്പ ക്ഷേത്രത്തിൽ ഉറിയടിയോടു കൂടി സമാപിക്കും. സംസ്ഥാന പൊതുകാര്യദർശി പി കെ സുരേഷ് മഹാശോഭായാത്ര ഉദ്‌ഘാടനം നിർവഹിക്കും. അനിൽ ശർമ്മ എം എൽ എ മുഖ്യാതിഥിയായിരിക്കും. രക്ഷാധികാരി കെ പി മേനോൻ, സഹാരക്ഷാധികാരിമാരായ എസ് കെ നായർ, ജയകുമാർ, യു ടി പ്രകാശ്, രാജീവൻ, സുനിൽ കുമാർ, സജീവൻ, ഗിരീഷ് നായർ, ബിജി കൃഷ്ണൻ എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകും.


യമുനവിഹാർ മേഖലയിലെ ദിൽഷാദ് ഗാർഡൻ വീർ അഭിമന്യു ബാലഗോകുലം സംഘടിപ്പിക്കുന്ന മഹാശോഭായാത്ര പി പോക്കറ്റിലെ ഗുരുമന്ദിരത്തിൽ നിന്നും വൈകുന്നേരം 4.30നു ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി അയ്യപ്പ ക്ഷേത്രത്തിൽ ഉറിയടിയോടു കൂടി സമാപിക്കും. ബാലഗോകുലം സംസ്ഥാന കാര്യദർശി വിജയകുമാർ മഹാശോഭായാത്രയുടെ ഉദ്‌ഘാടനം നിർവഹിക്കും. മുൻസിപ്പൽ കൗൺസിലർ ബഹൻ പ്രീതി മുഖ്യാതിഥിയായിരിക്കും. മേഖല പൊതുകാര്യദർശി കെ സുധീർ, പ്രേമരാജൻ, അജിത് കുമാർ, വത്സല രമേശ്, മനോജ് കുമാർ പി വി, മനു എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകും.


ഇന്ദിരാപുരം കൗസ്തുഭം ബാലഗോകുലം സംഘടിപ്പിക്കുന്ന മഹാശോഭായാത്ര ന്യായ ഖണ്ഡ് 3യിലെ ശിവ ശക്തി മന്ദിറിൽ നിന്നും വൈകുന്നേരം 4.30നു ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി ശക്തി ഖണ്ഡിലെ ശിവശക്തി മന്ദിറിൽ ഉറിയടിയോടു കൂടി സമാപിക്കും. ഭാരത് ഭാരതി ഡൽഹി പ്രാന്ത സംയോജക് സോഹൻ ലാൽ ശർമ്മ മഹാശോഭായാത്ര ഉദ്‌ഘാടനം നിർവഹിക്കും. മേഖല അധ്യക്ഷൻ എ കെ വേണുഗോപാൽ മുഖ്യാതിഥിയായിരിക്കും. രക്ഷാധികാരി മുരളീധരൻ നായർ, ബിജേഷ് ടി വി, സഹരക്ഷാധികാരി ലിഷ ബിജേഷ്, മനു എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകും.


ഷാലിമാർ ഗാർഡൻ ഹരിഗോവിന്ദ ബാലഗോകുലം സംഘടിപ്പിക്കുന്ന മഹാശോഭായാത്ര ഏകതാ പാർക്കിലെ രാധാകൃഷ്ണ മന്ദിറിൽ നിന്നും വൈകുന്നേരം 4.30നു ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി ഷാലിമാർ ഗാർഡനിലെ ചിന്നാർ അപ്പാർട്മെന്റിൽ ഉറിയടിയോടു കൂടി സമാപിക്കും. മേഖല പൊതു കാര്യദർശി മഹാശോഭായാത്ര ഉദ്‌ഘാടനം നിർവഹിക്കും. മുൻസിപ്പൽ കൗൺസിലർ പപ്പു യാദവ് മുഖ്യാതിഥിയായിരിക്കും. മേഖല രക്ഷാധികാരി റെജി കുമാർ, പി പി മധുസൂദനൻ , കെ ഓ രാജൻ എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകും.


ഗുരുഗ്രാം മേഖലയിലെ ഗുരുഗ്രാം ഗുരുദ്രോണാചാര്യ ബാലഗോകുലം സംഘടിപ്പിക്കുന്ന മഹാശോഭായാത്ര സെക്ടർ 21ലെ ശിവ ശക്തി മന്ദിറിൽ നിന്നും വൈകുന്നേരം 4നു ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി അയ്യപ്പ ക്ഷേത്രത്തിൽ ഉറിയടിയോടു കൂടി സമാപിക്കും.ആർ.എസ്.എസ് ഹരിയാന സമ്പർക്ക പ്രമുഖ് ശ്രീ പ്രദീപ് ശർമ്മ മഹാശോഭായാത്ര ഉദ്‌ഘാടനം നിർവഹിക്കും. എസ് എൻ ഡി പി പ്രസിഡൻ്റ് പി.പി.ശശിധരൻ, വിഷ്ണു നമ്പൂതിരി എന്നിവർ മുഖ്യാതിഥികളായിരിക്കും.ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ പി ടി രാധാകൃഷ്ണൻ, ഉപാധ്യക്ഷ സുനിത സതീശൻ, മേഖല പൊതുകാര്യദർശി പി എൻ സതീശൻ, അധ്യക്ഷൻ ശ്രീ സന്തോഷ് പിള്ള, ആഘോഷപ്രമുഖ് ജയേഷ് കുമാർ നായർ, പ്രമോദ് കെ എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകും.


ഫരീദാബാദ് മേഖലയിലെ സെക്ടർ 31ലെ പാർത്ഥസാരഥി, മാധവം ബാലഗോകുലങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന മഹാശോഭായാത്ര സെക്ടർ 29ലെ ഹനുമാൻ മന്ദിറിൽ നിന്നും വൈകുന്നേരം 5 മണിക്ക് ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി സെക്ടർ 31ലെ ശ്രീകൃഷ്ണ നവഗ്രഹ ക്ഷേത്രത്തിൽ ഉറിയടിയോടു കൂടി സമാപിക്കും. മുനിസിപ്പൽ കൗൺസിലർ അനിൽ നാഗർ മഹാശോഭായാത്ര ഉദ്‌ഘാടനം നിർവഹിക്കും. ബി ജെ പി വൈസ് പ്രസിഡന്റ് പങ്കജ് സിംഗ്ല മുഖ്യാതിഥിയായിരിക്കും. മേഖല സംഘടനാ കാര്യദർശി സുരേഷ് കെ യു, പൊതുകാര്യദർശി സുരേഷ് കുമാർ പിള്ള, മനോജ് ബൻസൽ, എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകും.

സെക്ടർ 3ലെ ശ്രീ ധർമ്മശാസ്താ ബാലഗോകുലം സംഘടിപ്പിക്കുന്ന മഹാശോഭായാത്ര സെക്ടർ 3ലെ രഘുനാഥ് മന്ദിറിൽ നിന്നും വൈകുന്നേരം 5.30 നു ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി സെക്ടർ 3ലെ അയ്യപ്പ ക്ഷേത്രത്തിൽ സമാപിക്കും. ശ്രി പവൻ യാദവ്, കൗൺസിലർ മഹാശോഭായാത്ര ഉദ്‌ഘാടനം നിർവഹിക്കും. RSS സഹ പ്രാന്ത് കാര്യവാഹക് ശ്രീ രാകേഷ് ത്യാഗി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. മേഖലാ രക്ഷാധികാരി അനിൽ കുമാർ, ഉപാധ്യക്ഷൻ വിശ്വനാഥൻ ബാലഗോകുലം സംസ്ഥാന കാര്യദർശി സുരേഷ് പ്രഭാകർ എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകും.


കിഴക്കൻ ഡൽഹി മേഖലയിലെ മയൂർ വിഹാർ ഫേസ് 1ലെ ഗുരുവായൂരപ്പൻ ബാലഗോകുലം സംഘടിപ്പിക്കുന്ന മഹാശോഭായാത്ര പോക്കറ്റ് 3യിലെ കാർത്യായനി കോംപ്ലക്സിൽ നിന്നും വൈകുന്നേരം 4 മണിക്ക് ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി ശ്രീ ഉത്തരഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഉറിയടിയോടു കൂടി സമാപിക്കും. ബാലഗോകുലം മേഖല രക്ഷാധികാരിയും ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം പ്രെസിഡന്റുമായ ഡോ : രമേശ് നമ്പ്യാർ മഹാശോഭായാത്ര ഉദ്‌ഘാടനം നിർവഹിക്കും. അധ്യക്ഷൻ ബാബു നമ്പ്യാർ, ക്ഷേത്രം സെക്രട്ടറി വേണുഗോപാൽ, കൃഷ്ണപ്രസാദ്, റെജി സി ആർ എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകും.


മയൂർ വിഹാർ ഫേസ് 3യിലെ പൂർണ പുഷ്കലാംബ, പദ്മഹസ്ത ബാലഗോകുലങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന മഹാശോഭായാത്ര പോക്കറ്റ് എ 2വിലെ ഇഷ്ട സിദ്ധി വിനായക മന്ദിറിൽ നിന്നും വൈകുന്നേരം 4 മണിക്ക് ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി പോക്കറ്റ് സി 2വിലെ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഉറിയടിയോടു കൂടി സമാപിക്കും. ക്ഷേത്രം മേൽശാന്തി ഗണേശൻ പോറ്റി മഹാശോഭായാത്ര ഉദ്‌ഘാടനം നിർവഹിക്കും. ബാലസംസ്കാര കേന്ദ്രം ജില്ലാ പ്രമുഖ് വിജേന്ദർ മുഖ്യാതിഥിയായിരിക്കും. മുൻസിപ്പൽ കൗൺസിലർ അഡ്വ : പ്രിയങ്ക ഗൗതം, അയ്യപ്പ ക്ഷേത്രം അധ്യക്ഷൻ പ്രസന്നൻ പിള്ള, മേഖല അധ്യക്ഷ സിന്ധു രവീന്ദ്രൻ, പൊതു കാര്യദർശി ഗോപി പിള്ള, സംഘടനാ കാര്യദർശി ഷാജി എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകും.


നോയിഡയിലെ ഹരിശ്രീ ബാലഗോകുലം സംഘടിപ്പിക്കുന്ന മഹാശോഭായാത്ര സെക്ടർ 62ലെ ശ്രീ കാർത്തികേയ മന്ദിറിൽ നിന്നും വൈകുന്നേരം 4 മണിക്ക് ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഉറിയടിയോടു കൂടി സമാപിക്കും. നവോദയം സംസ്ഥാന സംഘടനാ കാര്യദർശി പ്രദീപ് കുമാർ മഹാശോഭായാത്ര ഉദ്‌ഘാടനം നിർവഹിക്കും. ബാലഗോകുലം സംസ്ഥാന സമിതിയംഗം ഡോ. വിജയലക്ഷ്മി മുഖ്യാതിഥിയായിരിക്കും. മേഖലാ സാഹാരക്ഷാധികാരി മധുസൂദനൻ, രമണി മോഹൻദാസ്, വത്സല, മോഹൻദാസ് എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകും.


പശ്ചിമ ഡൽഹി മേഖലയിലെ ഹരിനഗർ സരസ്വതി ബാലഗോകുലം സംഘടിപ്പിക്കുന്ന മഹാശോഭായാത്ര സിബി ബ്ലോക്കിലെ ശ്രീറാം മന്ദിറിൽ നിന്നും വൈകുന്നേരം 5.30നു ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി ശ്രീരാം മന്ദിറിൽ ഉറിയടിയോടു കൂടി സമാപിക്കും. ശ്യാം ശർമ്മ എം എൽ എ മഹാശോഭായാത്ര ഉദ്‌ഘാടനം നിർവഹിക്കും. അഡ്വ : കുണാൽ ധാക് ലാ മുഖ്യാതിഥിയായിരിക്കും. രമേശ്, വിവേക് രവി എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകും.


ഹസ്താലിലെ ഭാരതി, ബാലഭാരതി ബാലഗോകുലങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന മഹാശോഭായാത്ര ജനത ഫ്ലാറ്റ് ശിവമന്ദിറിൽ നിന്നും വൈകുന്നേരം 4നു ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി അയ്യപ്പ പാർക്കിൽ ഉറിയടിയോടു കൂടി സമാപിക്കും. ബാലഗോകുലം സംസ്ഥാന സഹ സംഘടനാ കാര്യദർശി രാജീവ് നായർ മഹാശോഭായാത്ര ഉദ്‌ഘാടനം നിർവഹിക്കും. ഇന്ത്യൻ ഹാബിറ്റാറ് സെന്റർ ഡയറക്ടർ പ്രൊഫ. (ഡോ ) കെ ജി സുരേഷ് മുഖ്യാതിഥിയായിരിക്കും. മേഖല പൊതു കാര്യദർശി ഹരീഷ്, സംഘടനാ കാര്യദർശി ഹരികുമാർ, നാരായണൻ കുട്ടി, എം ആർ വിജയൻ എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകും.


മായാപുരിയിലെ ശ്രീകൃഷ്ണ ബാലഗോകുലം സംഘടിപ്പിക്കുന്ന മഹാശോഭായാത്ര ശ്രീ രാമകൃഷ്ണ മന്ദിറിൽ നിന്നും വൈകുന്നേരം 4നു ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി ശ്രീ ഉറിയടിയോടു കൂടി ഫ്രോണ്ടിയർ പാർക്കിൽ സമാപിക്കും. അഡ്വ : വി ആർ രാമൻ മഹാശോഭായാത്ര ഉദ്‌ഘാടനം നിർവഹിക്കും. ശ്യാം ശർമ്മ എം എൽ എ മുഖ്യാതിഥിയായിരിക്കും. ഉണ്ണികൃഷ്ണൻ, അനിത പണിക്കർ, പ്രദീപ് കുമാർ, ബിജി ഉണ്ണികൃഷ്ണൻ എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകും.


സാന്ദീപനി ബാലഗോകുലം, സൈനിക് നഗർ, നവാദ സംഘടിപ്പിക്കുന്ന മഹാശോഭായാത്ര മൻസാരം പാർക്ക് ശിവ മന്ദിറിൽ നിന്നും വൈകുന്നേരം 5:30 നു ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി നവാദ ഗുലാബ് ബാഗിൽ ഉറിയടിയോടു കൂടി സമാപിക്കും. ഡോക്ടർ സന്തോഷ്‌ നായർ മഹാശോഭായാത്ര ഉദ്‌ഘാടനം നിർവഹിക്കും. ഡൽഹി RSS വിഭാഗ് കാര്യവാഹ്, ശ്രീ വല്ലഭ് പാഠക് മുഖ്യാതിഥിയായിരിക്കും. ആഘോഷപ്രമുഖ് ശ്രീ ഹരികുമാർ, ശ്രീ ശിവദാസൻ, എൻ എസ് എസ് സെക്രട്ടറി എന്നിവർ മഹാശോഭയാത്രക്ക് നേതൃത്വം നൽകും.


ഡൽഹി ക്യാന്റിലെ വന്ദേമുകുന്ദം ബാലഗോകുലം സംഘടിപ്പിക്കുന്ന മഹാശോഭായാത്ര ഡൽഹി ക്യാന്റ്റ് കാബൂൾ ലൈനിലെ അയ്യപ്പ ക്ഷേത്രത്തിൽ നിന്നും വൈകുന്നേരം 3.30 pm നു ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി കാബൂൾ ലൈനിലെ അയ്യപ്പ ക്ഷേത്രത്തിൽ ഉറിയടിയോടു കൂടി സമാപിക്കും. മുഖ്യാതിഥി അമരേഷ് ജി നായർ മഹാശോഭായാത്ര ഉദ്‌ഘാടനം നിർവഹിക്കും. വന്ദേമുകുന്ദം ബാലഗോകുലം സമിതി അംഗങ്ങൾ മഹാശോഭായാത്രക്ക് നേതൃത്വം നൽകും.


വികാസ്പുരി വൃന്ദാവനം ബാലഗോകുലം വൈകിട്ട് 6 മണിക്ക് അയ്യപ്പ ഭജന മണ്ഡപത്തിൽ വച്ച് ജന്മാഷ്ടമി ആഘോഷങ്ങൾ നടത്തുന്നതാണ്. ഇതിൽ ശ്രീകൃഷ്ണ രാധ വേഷങ്ങൾ അണിഞ്ഞ കുട്ടികൾ പങ്കെടുക്കും. സാംസ്‌കാരിക സമ്മേളനത്തിന് ശേഷം കലാസന്ധ്യ ഒരുക്കും.


നന്ദനം ബാലഗോകുലം വികാസ് പുരി, സംഘടിപ്പിക്കുന്ന മഹാ ശോഭാ യാത്ര, M. ബ്ലോക്കിലുള്ള ഹനുമാൻ മന്ദിറിൽ നിന്നും ആരംഭിച്ച്, K. G 2 അയ്യപ്പ പാർക്കിൽ വെച്ച് നടക്കുന്ന ഉറിയടിക്ക് ശേഷം നഗര പ്രദക്ഷിണം നടത്തി, C ബ്ലോക്കിലുള്ള ശ്രീ മൂകാംബിക ക്ഷേത്രത്തിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സംസ്ക്കാരിക - കലാ വിരുന്ന് രാജശേഖരൻ നായർ( കേരള സ്കൂൾ, വികാസ് പുരി. മാനേജർ) ഉദ്‌ഘാടനം ചെയ്യും. ജന്മാഷ്ടമിയോടാനുബന്ധിച്ചു നടത്തിയ മത്സര വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവ്വഹിക്കും. ഭഗിനി പ്രമുഖ് ശ്രീമതി പ്രമീള, പശ്ചിമ മേഖല പ്രോഗ്രാംകോർഡിനേറ്റർ ശ്രീമതി, സിന്ധു ടീച്ചർ, പശ്ചിമ മേഖല സഹ രക്ഷാധികാരി ശ്രീമതി ഭാഗ്യലക്ഷ്‌മി ടീച്ചർ എന്നിവർ മഹാ ശോഭായാത്രക്ക് നേതൃത്വം നൽകും.


ഉത്തരി ഡൽഹി മേഖലയിലെ രോഹിണി സുദർശനം ബാലഗോകുലം സംഘടിപ്പിക്കുന്ന മഹാശോഭായാത്ര സെക്ടർ 6ലെ ബി എസ് എ ഹോസ്പിറ്റൽ റെസിഡൻസ് കോംപ്ലെക്സിലെ ശിവ ശക്തി മന്ദിറിൽ നിന്നും വൈകുന്നേരം 4.30നു ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി രോഹിണി സെക്ടർ 7 ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഉറിയടിയോടു കൂടി സമാപിക്കും. ഭാരത് ഭാരതി കേരളം രാജ്യം സഹ പ്രാന്ത് സംയോജക് അജികുമാർ മഹാശോഭായാത്ര ഉദ്‌ഘാടനം നിർവഹിക്കും. മേഖല പൊതുകാര്യദർശി സുജിത് , രാജഗോപാൽ എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകും.


ബുറാടിയിലെ ശബരി ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്ര ബുറാടിയിൽ നിന്നും ആരംഭിച്ചു രോഹിണിയിലെത്തി സെക്ടർ 6ലെ ബി എസ് എ ഹോസ്പിറ്റൽ റെസിഡൻസ് കോംപ്ലെക്സിലെ ശിവ ശക്തി മന്ദിറിൽ നിന്നും മഹാശോഭായാത്രയായി വൈകുന്നേരം 4.30നു നഗരപ്രദക്ഷിണം നടത്തി രോഹിണി സെക്ടർ 7 ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഉറിയടിയോടു കൂടി സമാപിക്കും. ഷിജിൻ, രാമൻകുട്ടി എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകും.


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page