ഗുരുദേവ ജയന്തി ആഘോഷം
- ന്യൂസ് ബ്യൂറോ , ഡൽഹി
- 8 hours ago
- 1 min read

ന്യൂഡൽഹി: SNDP ശാഖാ യോഗം 4456 ഹരിനഗർ ശാഖയുടെ ആഭിമുഖ്യത്തിൽ 172-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 10.30 ന് ശാഖ പ്രസിഡണ്ട് ശ്രീ .പ്രദീപ് കുമാർ പതാക ഉയർത്തി. തുടർന്ന് നടന്ന ഉദ്ഘാടന ചടങ്ങ് യൂണിയൻ സെക്രട്ടറി ശ്രീ. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ചതയ പ്രാർത്ഥനയും ഭക്തിനിർഭരമായ ചടങ്ങുകളും നടന്നു.
ഭദ്രദീപ പ്രയാണവും നഗര പ്രദക്ഷിണത്തിനു ശേഷം ചതയ സദ്യ സംഘടിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം വിവിധ കലാ-കായിക പരിപാടികളും സംഘടിപ്പിച്ചു. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേർ പരിപാടികളിൽ പങ്കെടുത്തു.





Comments