top of page

മോഡൽ ഗേൾ കൊലപാതകം: പ്രതി അറസ്റ്റിൽ

  • പി. വി ജോസഫ്
  • 11 minutes ago
  • 1 min read

ഡൽഹിയിൽ മോഡൽ ഗേൾ മുസ്കാനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ജിം ട്രെയിനർ മുഹമ്മദ് ഇമ്രാനെ പൊലീസ് പിടികൂടി. രാജോരി ഗാർഡനിൽ വെച്ച് കഴിഞ്ഞ രാത്രിയാണ് പിടികൂടിയത്. പോലീസിന് നേരെ വെടിവെച്ച ഇമ്രാനെ ഏറ്റുമുട്ടലിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. പോലീസിന് ഏഴ് റൗണ്ട് വെടി വെക്കേണ്ടി വന്നു. കാലിൽ വെടിയേറ്റതിനെ തുടർന്നാണ് അയാളെ കീഴ്പ്പെടുത്താനായത്. ജിം ട്രെയിനറായ ഇമ്രാന്‍റെ ശല്യം സഹിക്കാനാകാതെ 21 കാരിയായ മുസ്കാൻ നമ്പർ ബ്ലോക്ക് ചെയ്തിരുന്നു.

ഇയാൾക്കെതിരെ 2018 ൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് നിലവിലുണ്ട്. സ്റ്റോൺ സ്ലാബ് കൊണ്ട് ഒരാളെ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസും നിലവിലുണ്ട്. തലക്കടിയേറ്റയാൾ സംഭവം നടന്ന 2020 മുതൽ അബോധാവസ്ഥയിലാണ്. മുസ്കാൻ വധക്കേസിൽ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച് പ്രതിക്കെതിരെയുള്ള നടപടികൾ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page