ഹരിയാനയിൽ കോൺഗ്രസ് തരംഗമെന്ന് എക്‌സിറ്റ് പോളുകൾ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 5, 2024
- 1 min read

ഹരിയാനയിലും ജമ്മു-കാശ്‍മീരിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എക്‌സിറ്റ് പോളുകൾ കോൺഗ്രസ്സിന് വ്യക്തമായ മുൻതൂക്കം നൽകുന്നു. ഹരിയാനയിൽ BJP യുടെ 10 വർഷത്തെ ഭരണത്തിന് വിരാമമിട്ടുകൊണ്ട് കോൺഗ്രസ് അധികാരത്തിൽ എത്തുമെന്നാണ് പ്രവചനം. ജമ്മു-കാശ്‍മീരിൽ നാഷണൽ കോൺഫറൻസും കോൺഗ്രസു തമ്മിലുള്ള സഖ്യത്തിന് 90 ൽ 43 സീറ്റ് വരെ കിട്ടുമെന്നും, തൂക്കുസഭക്കാണ് സാധ്യതയെന്നുമാണ് ചില എക്‌സിറ്റ് പോളുകൾ പറയുന്നത്. രണ്ട് സംസ്ഥാനങ്ങളിലും 90 സീറ്റ് വീതമാണ് ഉള്ളത്. ഹരിയാനയിൽ കോൺഗ്രസ് തരംഗമാണെന്ന് പ്രവചിക്കുന്ന മിക്ക എക്‌സിറ്റ് പോളുകളും ആം ആദ്‍മി പാർട്ടിക്ക് ഒരു സീറ്റുപോലും കിട്ടില്ലെന്നാണ് പറയുന്നത്.
ഒക്‌ടോബർ 8 ചൊവ്വാഴ്ച്ചയാണ് വോട്ടെണ്ണൽ. ഉച്ചയോടെ രണ്ട് സംസ്ഥാനങ്ങളിലെയും ചിത്രം വ്യക്തമാകും.
Comments