top of page

സത്യനികേതനിൽ Boys PG കെട്ടിടം തകർന്ന് മൂന്ന് മരണം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 17 hours ago
  • 1 min read

ഡൽഹി യൂണിവേഴ്‌സിറ്റിയുടെ സൗത്ത് ക്യാമ്പസ് സ്ഥിതി ചെയ്യുന്ന സത്യനികേതനിൽ ആൺകുട്ടികളുടെ PG കെട്ടിടം തകർന്ന് മൂന്ന് പേർക്ക് ദാരുണാന്ത്യം. ഏഴ് പേരെ ഗുരുതര പരിക്കുകളോടെ എയിംസിലേക്ക് മാറ്റി. ശ്രീ വെങ്കടേശ്വര കോളേജിന്‍റെ എതിർവശത്തുള്ള 50 ലേറെ വർഷം പഴക്കമുള്ള ഹോസ്റ്റൽ ഡെയ്‌സ് എന്ന കെട്ടിടമാണ് തകർന്നത്. കെട്ടിടാവശിഷ്‍ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ രാത്രിയിലും തുടരുകയാണ്. കെട്ടിട ഉടമ ഹരി ഓം എന്ന ഗുരുഗ്രാം സ്വദേശിയാണ്.

മരിച്ചവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. സൗത്ത് ക്യാമ്പസിലെ വിവിധ കോളേജുകൾ സ്ഥിതി ചെയ്യുന്ന ഏരിയ ആയതിനാൽ നിരവധി വിദ്യാർത്ഥികൾ വിവിധ കെട്ടിടങ്ങളിലായി താമസിക്കുന്ന സ്ഥലമാണ് സത്യനികേതൻ.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page