top of page

ശ്രീകൃഷ്ണ ജയന്തി ബാലഗോകുലം മഹാശോഭായാത്രകൾ നടത്തി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 11 minutes ago
  • 6 min read

ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ഡൽഹി എൻ സി ആറിലെ 30 പ്രദേശങ്ങളിൽ ശ്രീകൃഷ്ണജയന്തി - ബാലദിനമായി ആഘോഷിച്ചു. ശ്രീകൃഷ്ണ ഗോപിക വേഷം ധരിച്ച നൂറുകണക്കിന് ബാലികാബാലന്മാരും, താലപ്പൊലിയേന്തിയ അമ്മമാരും, സഹോദരിമാരും, നിശ്ചലദൃശ്യങ്ങളും, ചെണ്ടമേളം, കാവടിയാട്ടം, അമ്മൻകുടം എന്നിവയും മഹാശോഭായാത്രകളുടെ മറ്റു കൂട്ടി. തുടർന്ന് കുഞ്ഞുങ്ങൾ ദാണ്ഡിയാ നൃത്തവും, ഉറിയടിയും നടത്തി. ഭക്തി പ്രഭാഷണം, കലാസാംസ്കാരിക സമ്മേളനം, സമ്മാനദാനം, പ്രസാദ വിതരണം എന്നിവയും ഒരുക്കിയിരുന്നു.

കനത്ത മഴയത്തും നല്ലരീതിയിലുള്ള പങ്കാളിത്തമാണ് എല്ലായിടത്തും ദൃശ്യമായത്.



ദക്ഷിണ ഡൽഹി മേഖലയിലെ നന്ദനം, കാർവർണ്ണൻ ബാലഗോകുലങ്ങൾ സംയുക്തമായി സംഘടിപ്പിച്ച മഹാശോഭായാത്ര പുഷ്പവിഹാർ സെക്ടർ- 1ലെ ശിവശക്തി മന്ദിറിൽ നിന്നും ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി സെക്ടർ- 6 ലെ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഉറിയടിയോടു കൂടി സമാപിച്ചു. മേഖല രക്ഷാധികാരി പദ്മജ മേനോൻ മഹാശോഭായാത്ര ഉദ്‌ഘാടനം ചെയ്‌തു. ബിനു മേനോൻ മുഖ്യാതിഥിയായി. മേഖല പൊതുകാര്യദർശി മനോജ് പി, രാജീവ് കെ കെ, രതീഷ്, പ്രദീപ്, കൃഷ്ണമൂർത്തി, ജയചന്ദ്രൻ, എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകി.


ബദർപൂരിലെ പാലാഴി ബാലഗോകുലം സംഘടിപ്പിച്ച ശോഭായാത്ര ഡി ഡി എ മെയിൻ ഗേറ്റിൽ നിന്നും വൈകുന്നേരം 4നു ആരംഭിച്ചു ശിവശക്തി മന്ദിറിൽ ഉറിയടിയോടു കൂടി സമാപിച്ചു. മേഖല കാര്യദർശി കൃഷ്ണകുമാർ ശോഭായാത്ര ഉദ്‌ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന സംഘടനാ കാര്യദർശി ഹരികുമാർ ഡി മുഖ്യാതിഥിയായി. രമ കുറുപ്പ് , അതുൽ, വേണുഗോപാൽ എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകി.


ആശ്രം പാഞ്ചജന്യം ബാലഗോകുലം സംഘടിപ്പിച്ച മഹാശോഭായാത്ര ആശ്രമം എം സി ഡി ഹാളിൽ നിന്നും ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി. മേഖല കാര്യദർശി ശിവകുമാർ, മഞ്ജുഷ സലീഷ്, സുരേഷ് നൂറനാട്, രാജേഷ് കൊച്ചുപുരയ്ക്കൽ, എന്നിവരുടെ നേതൃത്വത്തിൽ മഹാശോഭായാത്രയും, കലാപരിപാടികളും നടത്തി.


ശ്രീനിവാസ്‌പുരി ശ്രീരാഗം ബാലഗോകുലം സംഘടിപ്പിച്ച മഹാശോഭായാത്ര NRC ഹാളിൽ നിന്നും ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി NRC ഹാളിൽ ഉറിയടിയോടു കൂടി സമാപിച്ചു . മേഖല സംഘടനാ കാര്യദർശി അരുൺ വി ആർ മഹാശോഭായാത്ര ഉദ്‌ഘാടനം ചെയ്തു. രക്ഷാധികാരി സുരേഷ് , സന്തോഷ്‌കുമാർ, ബിജു ചെങ്ങന്നൂർ എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകി.


ദക്ഷിൺപുരിയിലെ അമ്പാടി ബാലഗോകുലം ജന്മാഷ്ടമിയോടനുബന്ധിച്ചു ദക്ഷിൺപുരി അയ്യപ്പ പൂജാസമിതി മഠത്തിൽ കുട്ടികളുടെ ഭജn സംഘടിപ്പിച്ചു. രാജേഷ്, ദേവദാസ്, സരസ്വതിയമ്മ എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.


ദക്ഷിണ മദ്ധ്യ മേഖലയിലെ മെഹ്‌റോളി, വൃന്ദാവനം ബാലഗോകുലം സംഘടിപ്പിച്ച ശോഭായാത്ര ആര്യസമാജ് മന്ദിറിൽ നിന്നും ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി സരസ്വതി ബാലമന്ദിർ സ്കൂളിൽ ഉറിയടിയോടു കൂടി സമാപിച്ചു. മേഖല പൊതു കാര്യദർശി ഗിരീഷ് നായർ മഹാശോഭായാത്ര ഉദ്‌ഘാടനം ചെയ്തു. മേഖല രക്ഷാധികാരി എം ഡി രാധാകൃഷ്ണൻ മുഖ്യാതിഥിയായി. മേഖല സംഘടനാ കാര്യദർശി നാരായണൻകുട്ടി, ആഘോഷ പ്രമുഖ് എം ആർ രജീഷ്, ബാലഗോകുലം രക്ഷാധികാരി സുജ രാജേന്ദ്രൻ, മോഹന ചന്ദ്രൻ പിള്ള, രാജേന്ദ്രൻ എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകി.


ദ്വാരക, ദ്വാരകാദീശ് ബാലഗോകുലം സംഘടിപ്പിച്ച ശോഭായാത്ര ശ്രീ രാധാകൃഷ്ണ മന്ദിറിൽ നിന്നും വൈകുന്നേരം നാലു മണിക്ക് ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി ഗ്രീൻ വ്യൂ അപ്പാർട്മെന്റിലെ നർമ്മദേശ്വർ മന്ദിറിൽ ഉറിയടിയോടു കൂടി സമാപിച്ചു. നവോദയം കേന്ദ്ര സമിതി അധ്യക്ഷൻ വിജു നാരായണൻ മേഖല കാര്യദർശി ഹരീഷ് എന്നിവർ ചേർന്ന് മഹാശോഭായാത്ര ഉദ്‌ഘാടനം ചെയ്തു. റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് വികാസ് യാദവ് മുഖ്യാതിഥിയായി. ആഘോഷപ്രമുഖ് മഞ്ജുള ദിവാകരൻ, മുരളീധരൻ, ശ്രീജിത്ത്, ആര്യ വാസുദേവൻ എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകി.


പട്ടേൽ നഗർ, പാർത്ഥസാരഥി ബാലഗോകുലം സംഘടിപ്പിച്ച ശോഭായാത്ര മാതാ മഹാറാണി മന്ദിറിൽ നിന്നും ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി ബാബ ഭൂമിയ ശിവ മന്ദിറിൽ ഉറിയടിയോടു കൂടി സമാപിച്ചു. ബാലഗോകുലം സംസ്ഥാന മാർഗദർശി എൻ വേണുഗോപാൽ, വിശ്വ ഹിന്ദു പരിഷത് പട്ടേൽ നഗർ അദ്യക്ഷൻ മാൻ സിംഗ് ചൗഹാൻ , ബാബ ഭൂമിയ ശിവ് മദർ അധ്യക്ഷൻ യശ്വന്ത് സിംഗ് ചൗഹാൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടി ഉദ്‌ഘാടനം ചെയ്തു. ബിജെപി ഡൽഹി സംസ്ഥാന മഹിളാ മോർച്ച അധ്യക്ഷ അർച്ചന ഗുപ്ത മുഖ്യാഥിതി ആയിരുന്നു. സംസ്ഥാന സഹ ഭഗിനി പ്രമുഖ് ശ്രീമതി അമ്പിളി സതീഷ് , ദക്ഷിണമധ്യ മേഖല കാര്യദർശി ബിനീഷ് പി ടി എന്നിവർ നേതൃത്വം നൽകിയ ശോഭായാത്രയിൽ ആർ എസ് എസ് പട്ടേൽ നഗർ ജില്ലാ പ്രചാരക് കപിൽ, ഭാരത് ഭാരതി കേരളം പ്രാന്ത സംയോജക് പ്രദീപ് ഗോപാലകൃഷ്ണൻ, സതീഷ് കുമാർ എം കെ (ഭാരത് ഭാരതി ) രമ്യ ബിനീഷ് , തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.


മഹാവീർ എൻക്ലേവ്, രാധാമാധവം ബാലഗോകുലത്തിന്റെ ജന്മാഷ്ടമി ആഘോഷ പരിപാടികൾ ദ്വാരക അയ്യപ്പക്ഷേത്രത്തിൽ ശോഭായാത്ര, ഭജന, ഉറിയടി, ഗോപികാനൃത്തം, ദിവസപൂജ, ഭക്തി പ്രഭാഷണം, ജന്മാഷ്ടമി സദ്യ തുടങ്ങിയ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.

ആഘോഷ പരിപാടികൾ ബാലഗോകുലം ദില്ലി എൻ സി ആർ സഹ രക്ഷാധികാരി മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. ബാലഗോകുലത്തിലെ കുട്ടികളും മുതിർന്നവരും പങ്കെടുത്ത ഭജനയ്ക്ക് മിഥുൻ മോഹൻ നേതൃത്വം നൽകി.

ആഘോഷത്തിന്റെ ഭാഗമായി ഡോ. ശിവപ്രസാദ്, സഹ രക്ഷാധികാരി, ബാലഗോകുലം ഡൽഹി എൻ സി ആർ & ഡൽഹി യൂണിവേഴ്സിറ്റി മലയാള വിഭാഗം മേധാവി, ജന്മാഷ്ടമി സന്ദേശം നൽകി ശ്രീകൃഷ്ണ അവതാരം ജനനം മുതൽ മരണം വരെയുള്ള ഓരോ കാലഘട്ടവും ഒരാളുടെ ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളുമായി താരതമ്യം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തി.

കൃഷ്ണ-രാധാ വേഷമിട്ട കുഞ്ഞുങ്ങളുടെ നൃത്തത്തിന്റെ അകമ്പടിയോടെയുള്ള ശോഭ യാത്രയിലും തുടർന്ന് നടന്ന ആഘോഷ പരിപാടികളിലും നിരവധി ഭക്തർ പങ്കെടുത്തുകൊണ്ട് ഈ വർഷത്തെ ജന്മാഷ്ടമി ആഘോഷം അവിസ്മരണീയമാക്കി. ബാലഗോകുലം ലക്ഷണമധ്യ മേഖല അധ്യക്ഷൻ സജീവ് കുമാർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിക്കുകയും കഴിഞ്ഞ സിബിഎസ്ഇ 10 പരീക്ഷയിൽ ബാലഗോപുരത്തിൽ നിന്നും വിജയിച്ച അശ്വിനെ നൽകി ആശംസകൾ നേർന്നു.


ചടങ്ങുകൾക്ക് ആഘോഷ പ്രമുഖ് സി രാമചന്ദ്രൻ നായർ, ബാലഗോകുലം കാര്യദർശി കെ സി സുശീൽ, ട്രഷറർ വിപിൻദാസ് പി; ബാലമിത്രം - സ്മിത അനീഷ്, ഭഗിനി പ്രമുഖ്- ധന്യ വിപിൻ തുടങ്ങിയവർ നേതൃത്വം നൽകി. അതിന് ശേഷം ജന്മാഷ്ടമി സദ്യയോടെ ചടങ്ങുകൾ സമാപിച്ചു.


മേഖലയിലെ അച്യുതം, കേശവം , നീലകണ്‌ഠ , രാമകൃഷ്ണ, ബാലാജി, വൈഷ്ണവം, അമ്പാടി, ഇന്ദ്രപ്രസ്ഥ ബാലഗോകുലങ്ങൾ സംയുക്തമായി സംഘടിപ്പിച്ച മഹാശോഭായാത്ര ആർ കെ പുരം സെക്ടർ-8 ലെ ശിവ ശക്തി മന്ദിറിൽ നിന്നും ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി ആർ കെ പുരം അയ്യപ്പ ക്ഷേത്രത്തിൽ ഉറിയടിയോടു കൂടി സമാപിച്ചു. സ്വദേശി അഖിലഭാരതീയ കാര്യദർശി കാശ്മീരിലാൽ, സമിതിയംഗം സതീഷ്, ആർ കെ പുരം കേരള സ്കൂൾ ചെയർമാൻ കെ പി മേനോൻ, സംസ്ഥാന പൊതു കാര്യദർശി പി കെ സുരേഷ് എന്നിവർ ചേരുന്നു മഹാശോഭായാത്ര ഉദ്‌ഘാടനം ചെയ്തു. അനിൽ ശർമ്മ എം എൽ എ, ആർ കെ പുരം മുഖ്യാതിഥിയായിരുന്നു. രക്ഷാധികാരി കെ പി മേനോൻ, സഹ രക്ഷാധികാരി എസ് കെ നായർ, കെ പി രാജീവൻ, സംസ്ഥാന സമിതിയംഗം സുനിൽ കുമാർ, മേഖല അധ്യക്ഷൻ സജീവൻ, പൊതു കാര്യദർശി ഗിരീഷ് നായർ, ഉണ്ണികൃഷ്ണൻ, അശോകൻ, രതീഷ്, ഹരീഷ്, അശോകൻ ടി ടി എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകി.


യമുനവിഹാർ മേഖല: ദിൽഷാദ് ഗാർഡൻ, വീര അഭിമന്യു ബാലഗോകുലം സംഘടിപ്പിച്ച മഹാശോഭായാത്ര ഗുരുമന്ദിരത്തിൽ നിന്നും ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി അയ്യപ്പ ക്ഷേത്രത്തിൽ ഉറിയടിയോടു കൂടി സമാപിച്ചു. ബാലഗോകുലം സംസ്ഥാന സഹ രക്ഷാധികാരി കെ വി രാമചന്ദ്രൻ, കാര്യദർശി വിജയകുമാർ എന്നിവർ ചേർന്ന് മഹാശോഭായാത്രയുടെ ഉദ്‌ഘാടനം നിർവഹിച്ചു. എം എൽ എ വീർ സിംഗ് ദിഗൻ, മുൻസിപ്പൽ കൗൺസിലർ വീർ സിംഗ് പവർ എന്നിവർ ആശംസകളർപ്പിച്ചു. മേഖല പൊതുകാര്യദർശി കെ ജി സുധീർ, അജിത് കുമാർ, അയ്യപ്പ ക്ഷേത്രം പ്രസിഡന്റ് രമേശ് നായർ, മനോജ് കുമാർ പി വി, മനു എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകി.


ഇന്ദിരാപുരം, കൗസ്തുഭം ബാലഗോകുലം സംഘടിപ്പിച്ച മഹാശോഭായാത്ര ന്യായ ഖണ്ഡ് 3 യിലെ ശിവ ശക്തി മന്ദിറിൽ നിന്നും ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി ശക്തി ഖണ്ഡിലെ ശിവശക്തി മന്ദിറിൽ ഉറിയടിയോടു കൂടി സമാപിച്ചു. ഭാരത് ഭാരതി ഡൽഹി പ്രാന്ത സംയോജക് സോഹൻ ലാൽ ശർമ്മ മഹാശോഭായാത്ര ഉദ്‌ഘാടനം ചെയ്തു. മേഖല അധ്യക്ഷൻ എ കെ വേണുഗോപാൽ മുഖ്യാതിഥിയായി. രക്ഷാധികാരി മുരളീധരൻ നായർ, ബിജേഷ് ടി വി, സഹരക്ഷാധികാരി ലിഷ ബിജേഷ്, മനു എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകി.


ഷാലിമാർ ഗാർഡൻ, ഹരിഗോവിന്ദ ബാലഗോകുലം സംഘടിപ്പിച്ച മഹാശോഭായാത്ര രാധാകൃഷ്ണ മന്ദിറിൽ നിന്നും വൈകുന്നേരം 4.30നു ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി ഷാലിമാർ ഗാർഡനിലെ ചിന്നാർ അപ്പാർട്മെന്റിൽ ഉറിയടിയോടു കൂടി സമാപിച്ചു. മേഖല പൊതു കാര്യദർശി വിദ്യാ രാമചന്ദ്രൻ മഹാശോഭായാത്ര ഉദ്‌ഘാടനം ചെയ്തു. മുൻസിപ്പൽ കൗൺസിലർ പപ്പു യാദവ് മുഖ്യാതിഥിയായി. മേഖല രക്ഷാധികാരി റെജി കുമാർ, കെ ഒ രാജൻ, അരവിന്ദാക്ഷൻ, സരൾ കുമാർ എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകി.


ഗുരുഗ്രാം മേഖലയിലെ ഗുരുദ്രോണാചാര്യ ബാലഗോകുലം സംഘടിപ്പിച്ച ജന്മാഷ്ടമി ആഘോഷം അയ്യപ്പ ക്ഷേത്രത്തിൽ മഹാശോഭായാത്ര നടത്തി ഉറിയടിയോടു കൂടി സമാപിച്ചു. ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ പി ടി രാധാകൃഷ്ണൻ മഹാശോഭായാത്രയുടെ ഉദ്‌ഘാടനം നിർവഹിച്ചു. എസ് എൻ ഡി പി പ്രസിഡൻ്റ് പി.പി.ശശിധരൻ മുഖ്യ പ്രഭാഷണം നടത്തി. സാമൂഹ്യ പ്രവർത്തകൻ നവേദ് നാരായൺ ആശംസകളർപ്പിച്ചു. മേഖല അധ്യക്ഷൻ ശ്രീ സന്തോഷ് പിള്ള, പൊതുകാര്യദർശി പി എൻ സതീശൻ, ആഘോഷപ്രമുഖ് ജയേഷ് കുമാർ നായർ, പ്രമോദ് കെ എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകി.


ഫരീദാബാദ് മേഖലയിലെ പാർത്ഥസാരഥി, മാധവം ബാലഗോകുലങ്ങൾ സംയുക്തമായി സംഘടിപ്പിച്ച മഹാശോഭായാത്ര സെക്ടർ -29 ലെ ഹനുമാൻ മന്ദിറിൽ നിന്നും ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി സെക്ടർ- 31 ലെ ശ്രീകൃഷ്ണ നവഗ്രഹ ക്ഷേത്രത്തിൽ ഉറിയടിയോടു കൂടി സമാപിച്ചു. മുനിസിപ്പൽ കൗൺസിലർ അനിൽ നാഗർ മഹാശോഭായാത്രയുടെ ഉദ്‌ഘാടനം നിർവഹിച്ചു. ബി ജെ പി വൈസ് പ്രസിഡന്റ് പങ്കജ് സിംഗ്ല മുഖ്യാതിഥിയായി. മേഖല അധ്യക്ഷൻ പിവി അച്യുതൻ, സംഘടനാ കാര്യദർശി സുരേഷ് കെ യു, പൊതുകാര്യദർശി സുരേഷ് കുമാർ പിള്ള, മനോജ് ബൻസൽ, എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകി.


സെക്ടർ -3ലെ ശ്രീ ധർമ്മശാസ്താ ബാലഗോകുലം സംഘടിപ്പിച്ച മഹാശോഭായാത്ര സെക്ടർ -3ലെ രഘുനാഥ് മന്ദിറിൽ നിന്നും ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി സെക്ടർ- 3 ലെ അയ്യപ്പ ക്ഷേത്രത്തിൽ സമാപിച്ചു. ശ്രി പവൻ യാദവ്, കൗൺസിലർ മഹാശോഭായാത്രയുടെ ഉദ്‌ഘാടനം നിർവഹിച്ചു . RSS സഹ പ്രാന്ത് കാര്യവാഹക് ശ്രീ രാകേഷ് ത്യാഗി ചടങ്ങിൽ മുഖ്യാതിഥിയായി. മേഖലാ രക്ഷാധികാരി അനിൽ കുമാർ, ഉപാധ്യക്ഷൻ വിശ്വനാഥൻ ബാലഗോകുലം സംസ്ഥാന കാര്യദർശി സുരേഷ് പ്രഭാകർ എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകി.


കിഴക്കൻ ഡൽഹി മേഖലയിലെ മയൂർ വിഹാർ ഫേസ് 1ലെ ഗുരുവായൂരപ്പൻ ബാലഗോകുലം സംഘടിപ്പിച്ച മഹാശോഭായാത്ര പോക്കറ്റ് -3യിലെ കാർത്യായനി കോംപ്ലക്സിൽ നിന്നും ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി ശ്രീ ഉത്തരഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഉറിയടിയോടു കൂടി സമാപിച്ചു. ബാലഗോകുലം മേഖല രക്ഷാധികാരിയും ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രം പ്രസിഡന്റുമായ ഡോ : രമേശ് നമ്പ്യാർ മഹാശോഭായാത്രയുടെ ഉദ്‌ഘാടനം നിർവഹിച്ചു. അധ്യക്ഷൻ ബാബു നമ്പ്യാർ, ക്ഷേത്രം സെക്രട്ടറി വേണുഗോപാൽ, കൃഷ്ണപ്രസാദ്, റെജി സി ആർ എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകി.


മയൂർ വിഹാർ ഫേസ് 3 യിലെ പൂർണ പുഷ്കലാംബ, പദ്മഹസ്ത ബാലഗോകുലങ്ങൾ സംയുക്തമായി സംഘടിപ്പിച്ച മഹാശോഭായാത്ര പോക്കറ്റ് എ 2വിലെ ഇഷ്ട സിദ്ധി വിനായക മന്ദിറിൽ നിന്നും ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി പോക്കറ്റ് സി 2വിലെ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഉറിയടിയോടു കൂടി സമാപിച്ചു. ക്ഷേത്രം മേൽശാന്തി ഗണേശൻ പോറ്റി മഹാശോഭായാത്രയുടെ ഉദ്‌ഘാടനം നിർവഹിച്ചു. മുൻസിപ്പൽ കൗൺസിലർ അഡ്വ : പ്രിയങ്ക ഗൗതം, അയ്യപ്പ ക്ഷേത്രം അധ്യക്ഷൻ പ്രസന്നൻ പിള്ള, മേഖല അധ്യക്ഷ സിന്ധു രവീന്ദ്രൻ, സഹരക്ഷാധികാരി പ്രേമ മോഹനൻ, പൊതു കാര്യദർശി ഗോപി പിള്ള, കാര്യദർശി ബിന്ദു, ഖജാൻജി രാധാകൃഷ്ണകുറുപ്പ് എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകി.


നോയിഡയിലെ ഹരിശ്രീ ബാലഗോകുലം സംഘടിപ്പിച്ച മഹാശോഭായാത്ര സെക്ടർ 62ലെ ശ്രീ കാർത്തികേയ മന്ദിറിൽ നിന്നും ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഉറിയടിയോടു കൂടി സമാപിച്ചു. അഡ്വ : ബിറ്റി സുധീർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ബാലഗോകുലം സംസ്ഥാന സമിതിയംഗം ഡോ. വിജയലക്ഷ്മി മുഖ്യാതിഥിയായിരുന്നു. മേഖലാ സഹരക്ഷാധികാരി മധുസൂദനൻ, ബാലഗോകുലം പ്രവർത്തകസമിതി അംഗങ്ങളായ ഉണ്ണികൃഷ്ണൻ നായർ N G പ്രതാപൻ, രമണി മോഹൻദാസ്, വത്സല ജയകുമാർ, മോഹൻദാസ് എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകും.


പശ്ചിമ ഡൽഹി മേഖലയിലെ ഹരിനഗർ സരസ്വതി ബാലഗോകുലം സംഘടിപ്പിച്ച മഹാശോഭായാത്ര സിബി ബ്ലോക്കിലെ ശ്രീറാം മന്ദിറിൽ നിന്നും ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി ശ്രീരാം മന്ദിറിൽ ഉറിയടിയോടു കൂടി സമാപിച്ചു. ശ്യാം ശർമ്മ എം എൽ എ മഹാശോഭായാത്ര ഉദ്‌ഘാടനം ചെയ്തു. അഡ്വ : കുണാൽ ധാക് ലാ മുഖ്യാതിഥിയായി രമേശ്, വിവേക് രവി എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകി.


ഹസ്താലിലെ ഭാരതി, ബാലഭാരതി ബാലഗോകുലങ്ങൾ സംയുക്തമായി സംഘടിപ്പിച്ച ജന്മാഷ്ടമി ആഘോഷം ഭജനമണ്ഡപത്തിൽ വെച്ച് നടത്തി. ബാലഗോകുലം കുട്ടികൾ അവതരിപ്പിച്ച ഭജനക്കും, ആരതിക്കും ശേഷം മേഖല രക്ഷാധികാരി കെ എസ് പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. ബാലഗോകുലം സംസ്ഥാന സഹ സംഘടനാ കാര്യദർശി രാജീവ് നായർ മേഖല പൊതു കാര്യദർശി ഹരീഷ്, സംഘടനാ കാര്യദർശി ഹരികുമാർ, നവോദയം അധ്യക്ഷൻ നാരായണൻ കുട്ടി, എം ആർ വിജയൻ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.


മായാപുരിയിലെ ശ്രീകൃഷ്ണ ബാലഗോകുലം സംഘടിപ്പിച്ച മഹാശോഭായാത്ര ശ്രീ രാമകൃഷ്ണ മന്ദിറിൽ നിന്നും ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി ശ്രീ ഉറിയടിയോടു കൂടി ഫ്രോണ്ടിയർ പാർക്കിൽ സമാപിച്ചു. അഡ്വ : വി ആർ രാമൻ മഹാശോഭായാത്ര ഉദ്‌ഘാടനം ചെയ്തു. ശ്യാം ശർമ്മ എം എൽ എ മുഖ്യാതിഥിയായി. ഉണ്ണികൃഷ്ണൻ, അനിത പണിക്കർ, പ്രദീപ് കുമാർ, ബിജി ഉണ്ണികൃഷ്ണൻ എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകി.


സാന്ദീപനി ബാലഗോകുലം, സൈനിക് നഗർ, നവാദ സംഘടിപ്പിച്ച മഹാശോഭായാത്ര മൻസാരം പാർക്ക് ശിവ മന്ദിറിൽ നിന്നും ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി നവാദ ഗുലാബ് ബാഗിൽ ഉറിയടിയോടു കൂടി സമാപിച്ചു. ഡോ. സന്തോഷ്‌ നായർ മഹാശോഭായാത്ര ഉദ്‌ഘാടനം നിർവഹിച്ചു. ഡൽഹി RSS വിഭാഗ് കാര്യവാഹക് വല്ലഭ് പാഠക് മുഖ്യാതിഥിയായി. ആഘോഷപ്രമുഖ് ഹരികുമാർ, ശിവദാസൻ, എൻ എസ് എസ് സെക്രട്ടറി എന്നിവർ മഹാശോഭയാത്രക്ക് നേതൃത്വം നൽകി.


ഡൽഹി കാന്റിലെ വന്ദേമുകുന്ദം ബാലഗോകുലം സംഘടിപ്പിച്ച മഹാശോഭായാത്ര ഡൽഹി കാന്റ് കാബൂൾ ലൈനിലെ അയ്യപ്പ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി കാബൂൾ ലൈനിലെ അയ്യപ്പ ക്ഷേത്രത്തിൽ ഉറിയടിയോടു കൂടി സമാപിച്ചു. മുഖ്യാതിഥി അമരേഷ് ജി നായർ മഹാശോഭായാത്ര ഉദ്‌ഘാടനം നിർവഹിച്ചു. മേഖല ഖജാൻജി മനോഹരൻ നങ്യത്ത്, അധ്യക്ഷൻ മനോജ്, കാര്യദർശി മുരളിധരൻ, എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകി.


വികാസ്പുരി വൃന്ദാവനം ബാലഗോകുലം അയ്യപ്പ ഭജന മണ്ഡപത്തിൽ വച്ച് നടത്തിയ ജന്മാഷ്ടമി ആഘോഷങ്ങൾക്കു മേഖല സമിതിയംഗം സുവിത നേതൃത്വം നൽകി. ബാലഗോകുലം കുട്ടികളും, രക്ഷിതാക്കളും ചേർന്ന് ഭജന സന്ധ്യ നടത്തി. സാംസ്‌കാരിക സമ്മേളനത്തിന് ശേഷം കലാസന്ധ്യ ഒരുക്കി.


നന്ദനം ബാലഗോകുലം വികാസ് പുരി, സംഘടിപ്പിച്ച മഹാ ശോഭാ യാത്ര, M. ബ്ലോക്കിലുള്ള ഹനുമാൻ മന്ദിറിൽ നിന്നും ആരംഭിച്ച്, K. G 2 അയ്യപ്പ പാർക്കിൽ വെച്ച് നടന്ന ഉറിയടിക്ക് ശേഷം C ബ്ലോക്കിലുള്ള ശ്രീ മൂകാംബിക ക്ഷേത്രത്തിൽ സമാപിച്ചു. തുടർന്ന് നടന്ന സംസ്ക്കാരിക - കലാ വിരുന്ന് രാജശേഖരൻ നായർ(കേരള സ്കൂൾ, വികാസ് പുരി. മാനേജർ) ഉദ്‌ഘാടനം ചെയ്തു. ജന്മാഷ്ടമിയോടാനുബന്ധിച്ചു നടത്തിയ മത്സര വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവ്വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ ബിനോയ് ബി ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. ഭഗിനി പ്രമുഖ് പ്രമീള, പശ്ചിമ മേഖല പ്രോഗ്രാം കോർഡിനേറ്റർ സിന്ധു ടീച്ചർ, പശ്ചിമ മേഖല സഹ രക്ഷാധികാരി ഭാഗ്യലക്ഷ്‌മി ടീച്ചർ എന്നിവർ മഹാ ശോഭായാത്രക്ക് നേതൃത്വം നൽകി.


ഉത്തരി ഡൽഹി മേഖലയിലെ രോഹിണി സുദർശനം ബാലഗോകുലം സംഘടിപ്പിച്ച മഹാശോഭായാത്ര സെക്ടർ 6ലെ ബി എസ് എ ഹോസ്പിറ്റൽ റെസിഡൻസ് കോംപ്ലെക്സിലെ ശിവ ശക്തി മന്ദിറിൽ നിന്നും ആരംഭിച്ചു നഗരപ്രദക്ഷിണം നടത്തി രോഹിണി സെക്ടർ 7 ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഉറിയടിയോടു കൂടി സമാപിച്ചു. ഭാരത് ഭാരതി കേരളം രാജ്യം സഹ പ്രാന്ത് സംയോജക് അജികുമാർ മഹാശോഭായാത്ര ഉദ്‌ഘാടനം ചെയ്തു. മേഖല പൊതുകാര്യദർശി സുജിത് , രാജഗോപാൽ എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകി.


ബുറാടിയിലെ ശബരി ബാലഗോകുലം സംഘടിപ്പിച്ച ശോഭായാത്ര ബുറാടിയിൽ നിന്നും ആരംഭിച്ചു രോഹിണി, സെക്ടർ 6ലെ ബി എസ് എ ഹോസ്പിറ്റൽ റെസിഡൻസ് കോംപ്ലെക്സിലെ ശിവ ശക്തി മന്ദിറിൽ നിന്നും മഹാശോഭായാത്രയായി നഗരപ്രദക്ഷിണം നടത്തി രോഹിണി സെക്ടർ 7 ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഉറിയടിയോടു കൂടി സമാപിച്ചു. ഷിജിൻ, രാമൻകുട്ടി എന്നിവർ മഹാശോഭായാത്രക്ക് നേതൃത്വം നൽകി.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page