മഹാനടൻ മമ്മൂട്ടി @75
- ന്യൂസ് ബ്യൂറോ , ഡൽഹി
- 53 minutes ago
- 1 min read

വേറിട്ട വേഷപ്പകർച്ചകളിലൂടെ പതിറ്റാണ്ടുകളായി സിനിമാ പ്രേമികളെ വിസ്‍മയിപ്പിക്കുന്ന മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ. മോഹൻലാൽ ഉൾപ്പെടെയുള്ള താരപ്രമുഖരും സാധാരണക്കാരും മഹാനടന് ആശംസകൾ നേരുകയാണ്.
1971 ൽ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലെ തികച്ചും പ്രാധാന്യമില്ലാത്ത കഥാപാത്രത്തിലൂടെയാണ് മുഹമ്മദ് കുട്ടിയെന്ന മമ്മൂട്ടിയുടെ ബിഗ് സ്ക്രീൻ അരങ്ങേറ്റം. 1998 ൽ പത്മശ്രീ പുരസ്കാരം നേടിയ മഹാനടന് ഈ വർഷം പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.
75 ലും യുവത്വത്തിന്‍റെ പ്രസരിപ്പോടെ വിവിധ സിനിമകളുടെ തിരക്കിട്ട ഷെഡ്യൂളുകളുമായി മുന്നേറുകയാണ് മഹാനടൻ.




Comments