top of page

ബ്രെഡ് നിർമ്മാണം വിറകടുപ്പിൽ: ബേക്കറി അടച്ച് മുദ്രവെച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 17 hours ago
  • 1 min read

ബേക്കറി ഐറ്റങ്ങൾ ഉണ്ടാക്കാൻ വ്യാപകമായി വിറകടുപ്പ് ഉപയോഗിക്കുന്നതിനെതിരെ പരാതി ഉയർന്നതിനെ തുടർന്ന് അധികൃതർ ബേക്കറി അടച്ചുപൂട്ടിച്ചു. മഹാരാഷ്‍ട്രയിൽ താനെയിലെ ജനപ്രീതിയാർജ്ജിച്ച പ്രിൻസ് ബേക്കറിക്കെതിരെയാണ് നടപടി.

സംസ്ഥാനത്തെ ബേക്കറികൾ വിറക്, കൽക്കരി മുതലായവ കത്തിച്ച് ബേക്ക് ചെയ്യുന്ന പതിവ് ഉപേക്ഷിച്ച് ഗ്യാസ് ഉപയോഗിക്കണമെന്ന് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് നേരത്തെയുണ്ട്. പുക ഉയർന്നുള്ള അന്തരീക്ഷ മലിനീകരണം ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ബേക്കറി ഉടമകൾ പലരും അത് പാലിച്ചിട്ടില്ല. പരമ്പരാഗതമായി വിറകടുപ്പാണ് ഉപയോഗിക്കുന്നതെന്നും ബ്രെഡിനും മറ്റ് ഐറ്റങ്ങൾക്കും ജനപ്രീതിയാർജ്ജിച്ച ടേസ്റ്റ് ഗ്യാസ് ഉപയോഗിച്ചാൽ കിട്ടില്ലെന്നാണ് അവരുടെ ന്യായം.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page