സിസ്റ്റർ ഷീന ജോർജ് സെന്റ് ജോസഫ് ഓഫ് പീസ് സന്യാസിനി സമൂഹത്തിന്റെ മദർ ജനറലായി തിരഞ്ഞെടുക്കപ്പെട്ടു
ന്യൂസ് ബ്യൂറോ , ഡൽഹി
12 minutes ago
1 min read

ന്യൂഡൽഹി : ന്യൂ ജേഴ്‌സി ആസ്ഥാനമായ സെന്റ് ജോസഫ് ഓഫ് പീസ് സന്യാസിനി സമൂഹത്തിന്റെ മദർ ജനറലായി സിസ്റ്റർ ഷീന ജോർജിനെ തിരഞ്ഞെടുത്തു. മുവാറ്റുപുഴ ആവോലി കളപ്പുര വീട്ടിൽ പരേതനായ ശ്രീ വക്കച്ചന്റെയും ശ്രീമതി ത്രേസ്യാമ്മയുടെയും മകളാണ് സിസ്റ്റർ ഷീന ജോർജ്.
സന്യാസിനി സമൂഹത്തിന്റെ പുതിയ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിസ്റ്റർ ഷീന ജോർജിനെ സഹോദരങ്ങൾ ന്യൂ ഡൽഹി വിമാനത്താവളത്തിൽ സ്വീകരിച്ചു




Comments