top of page

ഡിഎംഎ മയൂർ വിഹാർഫേസ്-1 ഏരിയഓണാഘോഷം

ന്യൂസ് ബ്യൂറോ , ഡൽഹി
1 day ago
1 min read

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-1 ഏരിയയുടെ ഓണാഘോഷം മയൂർ വിഹാർ ഫേസ് 1-ലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രാങ്കണത്തിലെ കാർത്യായനി ഓഡിറ്റോറിയത്തിൽ അരങ്ങേറി.

ഏരിയ ചെയർമാൻ ആർ കെ മേനോൻ അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനം മീരാ രവീന്ദ്രന്റെ പ്രാർത്ഥനാ ഗീതാലാപനത്തോടെ ആരംഭിച്ചു. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ ചടങ്ങുകൾ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്തു. അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, ഡിനിപ് കെയർ ജനറൽ സെക്രട്ടറി കെ വി ഹംസ, സെൻ്റ് ജോൺസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ ഫാ ജേക്കബ് ജോർജ്ജ്, കേരള ആയുർവേദ ലൈഫ് മാനേജിങ് ഡയറക്ടർ ഡൊമിനിക് ജോസഫ്, ഏരിയ സെക്രട്ടറി വി രഘുനാഥൻ, ട്രഷറർ സുനിൽ തോമസ്, വനിതാ വിഭാഗം കൺവീനർ ശ്രീരേഖാ പ്രിൻസ്, ഓണാഘോഷ കൺവീനർ എം കെ മധു തുടങ്ങിയവർ പ്രസംഗിച്ചു. പ്രദീപ് സദാനന്ദനായിരുന്നു അവതാരകൻ.


ചടങ്ങിൽ കേന്ദ്രക്കമ്മിറ്റി നടത്തിയ പൂക്കള മത്സരത്തിലും രണ്ടാം സമ്മാനാർഹമായ തിരുവാതിരകളി മത്സരത്തിലും പങ്കെടുത്ത അംഗങ്ങളെയും ആദരിച്ചു. തുടർന്ന് വാണി ജീവൻദാസ്, വിധുബാലാ രാജീവ് എന്നിവർ അവതരിപ്പിച്ച ഗണേശ സ്തുതിയോടെ ആരംഭിച്ച കലാപരിപാടികൾ പി എസ് പ്രവീണിന്റെ നാടൻപാട്ട്, ആതിര ദാസും ഐശ്വര്യ ദാസും അവതരിപ്പിച്ച 'ഓണം പൊന്നോണം' - നൃത്തം, ആതിരാ രാജൻ അവതരിപ്പിച്ച കഥാപ്രസംഗം, ഗുരു നമിത കൃഷ്ണന്റെ ശിഷ്യരായ വാണി ജീവൻ ദാസ്, വിധുബാല രാജീവ്, വരദ മാധവൻ, ശ്രേയാ ഗിരീഷ്, മീരാ രവീന്ദ്രൻ, വൈഷ്ണവി വേണുഗോപാൽ, ഋഷിക രാജേഷ്, ശിവദാ പി മാധവൻ, ഗൗരി എസ് മേനോൻ എന്നിവർ അവതരിപ്പിച്ച 'നായിക' - നൃത്തശില്പം, ശ്വാശ്വന്ത്‌ ബാലന്റെ സെമി ക്ലാസിക്കൽ സോംഗ്, മയൂരം നടത്തിയ തിരുവാതിരകളി, അദ്വിക നായർ, റിതിഷ ശശികുമാർ, ഗൗരി ബിജു, അന്വിത പ്രദോഷ്, നവമി മങ്കട്ട്, അനന്യ ശർമ്മ എന്നിവർ അവതരിപ്പിച്ച 'ഓണപ്പുലരി', അലീന ബിജുവിന്റെ സോളോ ഡാൻസ്, ബ്ലെസി ബെൻ, ലയന വിനോയ്, സ്റ്റീഫൻ ഡാനിയേൽ, സാഹിൽ മാമച്ചൻ, അഭിനവ് ബൈജു, കുര്യാക്കോസ് മാത്യു, ഡരൽ സെബാസ്റ്റ്യൻ എന്നിവർ നടത്തിയ സിനിമാറ്റിക് ഡാൻസ് എന്നിവ ഓണാഘോഷത്തിനു മിഴിവേകി.


ചടങ്ങിൽ ലക്കി ഡ്രോയിലെ ഭാഗ്യശാലികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.


Recent Posts

See All
പ്രവാസികേരളീയര്‍ക്കായുളള നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിരണ്ടാംഘട്ടത്തില്‍ എന്‍റോള്‍ ചെയ്തത് 63,580 പ്രവാസികുടുംബങ്ങള്‍ 2,27,614 പ്രവാസികുടുംബങ്ങളുടെ കരുത്തുമായി നോര്‍ക്ക കെയര്‍ പദ്ധതികള്‍

പ്രവാസികേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയുടെ രണ്ടാംഘട്ട എന്‍റോള്‍മെന്റില്‍ 63580 പ്രവാസികുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 2026 ആഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 18 വരെയായിരുന്നു

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page