top of page

സംസ്കാര സാഹിതി ഡൽഹി ചാപ്റ്ററിന്റെ ആദ്യ ഏരിയാ യോഗം നാളെ മുനിർക്കയിൽ

ന്യൂസ് ബ്യൂറോ , ഡൽഹി
11 minutes ago
1 min read

ന്യൂഡൽഹി: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (KPCC) സംസ്കാര സാഹിതി ഡൽഹി ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുന്നതിനും ഡൽഹി–എൻസിആർ മേഖലയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ആദ്യ ഏരിയാ യോഗം നാളെ (നവംബർ 29) വൈകിട്ട് 5.30ന് മുനിർക്കയിലെ ലക്ഷ്മൺ പ്ലാസയിൽ നടക്കും.


സംസ്കാര സാഹിതിയുടെ ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും ജനങ്ങളിലേക്ക് കൂടുതൽ ഫലപ്രദമായി എത്തിക്കുന്നതിനും ഡൽഹിയിലെയും എൻസിആറിലെയും വിവിധ മേഖലകളിൽ പ്രാദേശിക ഘടകങ്ങൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ യോഗം ചർച്ച ചെയ്യും.


സാഹിത്യം, കല, സംസ്കാരം, സാമൂഹിക ഇടപെടൽ തുടങ്ങിയ മേഖലകളിൽ സജീവമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും യുവജനങ്ങൾ, എഴുത്തുകാർ, കലാകാരന്മാർ, സാംസ്കാരിക പ്രവർത്തകർ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള കർമപദ്ധതിക്കും യോഗം രൂപം നൽകും.


ഡൽഹിയിലെയും എൻസിആറിലെയും സംസ്കാര സാഹിതി പ്രവർത്തകരും അഭ്യുദയകാംക്ഷികളും യോഗത്തിൽ പങ്കെടുക്കും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page