കൈരളി വെൽഫെയർ ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ 33-മത് വാർഷികാഘോഷവും കുടുംബസംഗമവും

ദില്ലി പോലീസ് മലയാളി ഓഫീസേർസിന്റെ സംഘടനയായ കൈരളി വെൽഫെയർ ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ 33-മത് വാർഷികാഘോഷവും കുടുംബസംഗമവും ഡി എം എ ആർ കെ പുരം കൾച്ചറൽ സെന്ററിൽ വച്ച് നടന്നു. ശ്രീ നിതിൻ വത്സൻ ഐപിഎസ് (അഡിഷണൽ കമ്മീഷണർ ഓഫ് പോലീസ്) ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡി എം എ ജനറൽ സെക്രട്ടറി ശ്രീ ടോണി കണ്ണമ്പുഴ മുഖ്യാതിഥിയായി. ചടങ്ങിൽ കൈരളിയുടെ മുൻ പ്രസിഡണ്ട് ശ്രീ രാജൻ പി എൻ,സെക്രട്ടറി ശ്രീ ഷിബു വി ആർ എന്നിവരെ ആദരിക്കുകയും കൂടാതെ 2026 ജൂൺ മുതൽ ഡിസംബർ വരെ വിരമിച്ച മലയാളി പോലീസ് ഉദ്യോഗസ്ഥരെ യും, ഈ വർഷം രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹരായ ശ്രീഷിബു ആർ എസ്, ശ്രീ കൃഷ്ണകുമാർ ജി, എന്നിവരെയും കേരളത്തിൽനിന്ന് ആദ്യമായി എത്തിയ 1974 ബാച്ചിലെ റിട്ടയേർഡ് ചെയ്ത ഉദ്യോഗസ്ഥരായ ശ്രീ കെ ഷംസുദ്ദീൻ ശ്രീ സരസൻ,ശ്രീ രാമൻ എന്നിവരെ ആദരിക്കുകയും ചെയ്തു.iron man ജേതാവായ ശ്രീ ജോയ് എം രാഫൽ ഭാര്യ ജിൻസി ജോയ്,കൂടാതെ മരത്തോൺ വിന്നർ ശ്രീ സുനിൽ കോയിലാണ്ടി ഭാര്യ ജയന്തി സുനിൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. പ്രസിഡണ്ട് ശ്രീ സുരേഷ് കുമാർ എസ് സെക്രട്ടറി ഷംസുദ്ദീൻ ഇ കെ, ട്രഷറർ മുഹമ്മദ് സജിത്ത്, രത്നാകരൻ നമ്പ്യാർ, ഷിബു ആർ എസ്, ശ്രീ കെ പി കുമാർ, ശാന്തകുമാർ,ശ്രീജൻ, സന്തോഷ് പി എം, രാജേഷ്കുറുപ്പ് എന്നിവർ ആശംസകൾ നേർന്നു.ശ്രീ മൗലി പ്രഭൻ നന്ദി രേഖപ്പെടുത്തി.കൈരളി കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.





Comments