top of page

സെന്‍റ് സ്റ്റീഫൻസ് കോളേജിന് വനിതാ പ്രിൻസിപ്പാൾ: സൂസൻ ഏലിയാസ് ചുമതലയേറ്റു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 1
  • 1 min read

ഡൽഹി യൂണിവേഴ്‌സിറ്റിയുടെ ഏറ്റവും പ്രശസ്തമായ കോളേജുകളിലൊന്നായ സെന്‍റ് സ്റ്റീഫൻസ് കോളേജിൽ പ്രഥമ വനിതാ പ്രിൻസിപ്പാളായി സൂസൻ ഏലിയാസ് ഇന്ന് ചുമതലയേറ്റു.

മെയ് 12 നാണ് പ്രിൻസിപ്പാളായി സൂസൻ ഏലിയാസിനെ പ്രഖ്യാപിച്ചത്.


UGC ചട്ടങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹി യൂണിവേഴ്‌സിറ്റി എതിർപ്പ് ഉന്നയിച്ചെങ്കിലും തീരുമാനവുമായി കോളേജ് അധികൃതർ മുന്നോട്ട് പോകുകയാണ് ചെയ്തത്.


മലയാളി ആണെങ്കിലും ചെന്നൈയിൽ വളർന്ന  സൂസൻ ഏലിയാസ് സെന്‍റ് സ്റ്റീഫൻസിന്‍റെ 14-ാമത് പ്രിൻസിപ്പാളാണ്.


ചണ്ഡിഗഡ് യൂണിവേഴ്‌സിറ്റിയുടെ പ്രോ വൈസ് ചാൻസലറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page