സൈക്കിൾ സന്ദേശയാത്രയ്ക്ക് ഡൽഹിയിൽ സ്വീകരണം
- VIJOY SHAL
- 2 hours ago
- 1 min read

സൈക്കിൾ സന്ദേശയാത്രയ്ക്ക് ഡൽഹിയിൽ സ്വീകരണം
ന്യൂഡെൽഹി : കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് സമാധാന സന്ദേശവുമായി സൈക്കിൾ യാത്ര നടത്തുന്ന മലയാളിക്ക് ന്യൂഡെൽഹിയിൽ സ്വീകരണം.
ഫ്രാൻസിസ് ജോർജ് എം. പി. യുടെ നേതൃത്വത്തിലാണ് എറണാകുളം, ഇലഞ്ഞി, കാക്കനാട്ടു ... വീട്ടിൽ അപ്പച്ചന്റെയും മേഴ്‌സിയുടെയും മകൻ സോയി സെബാസ്റ്റനെ സ്വീകരിച്ചത്. "സ്നേഹം,സമാധാനം,സന്തോഷം" എന്നീ സന്ദേശങ്ങൾ പതിപ്പിച്ച സൈക്കിളിൽ മാർച്ച് 17 നാണ് സോയി യാത്ര തുടങ്ങിയത്. കന്യാകുമാരിയിൽ നിന്നുള്ള യാത്ര മധുര, ബാംഗ്ളൂർ, ഹൈദരാബാദ്, നാഗ്പൂർ, ജബൽപൂർ, ജാൻസി, ആഗ്ര തുടങ്ങിയ പ്രദേശങ്ങൾ കടന്നാണ് തലസ്ഥാന നഗരിയിൽ എത്തിയത്. 14 വർഷം മുമ്പ് മനസ്സിൽ മൊട്ടിട്ട ആഗ്രഹമാണ് റിലയൻസ് റീട്ടെയിൽ ലിമിറ്റഡ് ഹ്യുമൻ റിസോഴ്സസ് വിഭാഗം ഉദ്യോഗസ്ഥനായ സോയി സാക്ഷാത്ക്കരിക്കാൻ ഒരുങ്ങുന്നത്. ആരുമാസം മുമ്പ് മകന്റെ സൈക്കിളിൽ പരിശീലനം തുടങ്ങി. എറണാകുളത്തു നിന്ന് സേലം വരെ പുതിയ സൈക്കിളിൽ ഒരു പരീക്ഷണ യാത്ര ആദ്യം നടത്തി. പിന്നീട് വീട്ടിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള ഓഫീസിലേക്കുള്ള യാത്ര എല്ലാ ദിവസവും സൈക്കിളിലാക്കി. കുടുംബത്തിന്റെയും സ്നേഹിതരുടെയും പിന്തുണ കൂടി ലഭിച്ചതോടെ ഊർജം വർധിച്ചു. യാത്ര യിലെ മിക്ക രാത്രികളിലും പെട്രോൾ ബങ്കുകളിൽ ടെൻഡ് കെട്ടിയാണ് ഉറക്കം. നാഗ്പൂരിൽ വച്ചു പിടിപെട്ട പനിയും കാലിലെ നീർവീക്കവും പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ പലരും യാത്ര മതിയാക്കുവാൻ ഉപദേശിച്ചെങ്കിലും നിശ്ചയദാർഢ്യത്തിൽ നിന്നും പിന്മാറിയില്ലെന്നും സോയി പറഞ്ഞു.




Comments