ശാദിപ്പൂർ ഫാമിലി ഫ്രണ്ട്സിന്റെ ഓണാഘോഷം "പൊന്നോണ പുലരി - 2026" ആഘോഷിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- 7 hours ago
- 1 min read

ന്യൂഡൽഹി: ശാദിപ്പൂർ ഫാമിലി ഫ്രണ്ട്സിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ "പൊന്നോണ പുലരി - 2026" തിരുവോണ ദിനത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഡൽഹി മലയാളി അസോസിയേഷൻ (DMA) പട്ടേൽ നഗർ ഏരിയ ചെയർമാൻ ശ്രീ. കല്ലറ മനോജ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ഏവർക്കും ഓണാശംസകൾ നേരുകയും ചെയ്തു.
ഉദ്ഘാടന ചടങ്ങിന് ശേഷം കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിരക്കളിയും കുട്ടികളുടെ മനോഹരമായ ഡാൻസ് പ്രകടനങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സ്ത്രീകളും പുരുഷന്മാരും കുട്ടികളും ആവേശത്തോടെ പങ്കെടുത്ത വടംവലി മത്സരം ആഘോഷത്തിലെ പ്രധാന ആകർഷണമായി മാറി.
തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും അംഗങ്ങൾ അണിനിരന്ന ഗാനമേളയും നടന്നു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനത്തോടെയാണ് ആഘോഷ പരിപാടികൾ സമാപിച്ചത്.




Comments