top of page

അമേരിക്കയിൽ 30 വർഷം: ഇന്ത്യൻ വംശജയായ 60 കാരി ഇമിഗ്രേഷൻ തടവിൽ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 23 hours ago
  • 1 min read

അമേരിക്കയിൽ 30 വർഷമായി സ്ഥിരതാമസമാക്കിയ ഗ്രീൻ കാർഡ് ഹോൾഡർ തടവിലായിട്ട് ഒരാഴ്ച പിന്നിട്ടു. വെങ്കട്ട വസംസെട്ടിയെന്ന 60 കാരിയെ നോർത്ത് കരോലിനയിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. നേരത്തെ കുടിയേറ്റവുമായി ബന്ധപ്പെട്ട ഒരു നാടുകടത്തൽ കേസിൽ ഇമിഗ്രേഷൻ കോടതി ഏതാനും മാസങ്ങൾക്ക് മുമ്പ് അവരെ കുറ്റമുക്തയാക്കിയിരുന്നു.

നിലവിൽ ജോർജ്ജിയയിലെ ഇർവിൻ കൗണ്ടി ഡിറ്റൻഷൻ സെന്‍ററിലാണ് അവരെ പാർപ്പിച്ചിരിക്കുന്നത്. അവരുടെ മകൾ യശസ്വിനി വസംസെട്ടി ഇമിഗ്രേഷൻ ഡിപ്പാർട്ട്‍മെന്‍റിലെ അഭിഭാഷകയാണ്. ആരോഗ്യ പ്രശ്നങ്ങളുള്ള വെങ്കട്ട വസംസെട്ടിയുടെ മോചനത്തിനായി കുടുംബവും സുഹൃത്തുക്കളും ഒരു കാംപെയിൻ ആരംഭിച്ചിട്ടുണ്ട്.


Recent Posts

See All
ഡിഎംഎ കരോൾ ബാഗ് - കൊണാട്ട് പ്ലേസ് ഏരിയയുടെ ഓണാഘോഷം ആഗസ്റ്റ് 30 ഞായറാഴ്ച

ന്യൂ ഡൽഹി: ഡൽഹി മലയാളി അസ്സോസിയേഷൻ കരോൾ ബാഗ്-കൊണാട്ട് പ്ലേസ് ഏരിയയുടെ ഓണാഘോഷം ആഗസ്റ്റ് 30 ഞായറാഴ്ച കാനിങ്ങ് റോഡ്, കേരള സ്കൂളിൽ ആഘോഷിക്കും. രാവിലെ 10 മണിക്ക് പരിപാടികൾ ആരംഭിക്കും. 11:30-ന് നടക്കുന്ന സാ

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page