ഓണ കിറ്റ് വിതരണം
- ന്യൂസ് ബ്യൂറോ , ഡൽഹി
- 17 hours ago
- 1 min read

ഡൽഹി മലയാളി അസോസിയേഷൻ, ആശ്രം- ശ്രീനിവാസ്പുരി- കാലേഖാൻ- ജൂലെന ശാഖ ഓണ കിറ്റ് വിതരണം നടത്തി. കോവിഡ് സമയത്ത് തുടങ്ങി വെച്ച കിറ്റ് വിതരണം മുടങ്ങാതെ എല്ലാ വർഷവും ഓണത്തിന്, ഉത്രാട നാളിൽ ആവശ്യക്കാർക്ക്, ചെറിയ രീതിയിൽ ഉള്ള "ഓണ കിറ്റ് " വിതരണം മുടങ്ങാതെ നൽകി വരുന്നു .ഈ വർഷവും ആവശ്യപ്പെട്ട അൻപതോളം കുടുംബത്തിന്, നമ്മൾ ഓണ കിറ്റ് നൽകി .
ചെയർമാൻ ഷാജി എം കിറ്റ് വിതരണത്തിന് നേതൃത്വം നൽകി. വൈസ് ചെയർമാൻ അഭിലാഷ് ജോർജ്, ഖജാൻജി റോയ് ഡാനിയേൽ, ജോയിന്റ് സെക്രട്ടറി മാർ അലക്സാണ്ടർ ഡാനിയേൽ, സാലിഷ് ബി, ഇന്റെർണൽ ഓഡിറ്റർ മനു മോഹൻലാൽ, WW കൺവീനർമാരായ ഷിനി ഷിജു, ഗീത ദീപക്, ECM ഷൈനി അഹമ്മദ്, ജോസ് ഡേവിഡ്, ലിബിൻ ജോസഫ് എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി .




Comments