വടം വലി മത്സരം
- ന്യൂസ് ബ്യൂറോ , ഡൽഹി
- 22 hours ago
- 1 min read

ഡൽഹി മലയാളി അസോസിയേഷൻ (DMA )ആശ്രം- -ശ്രീനിവാസ്പുരി- കാലേഖാൻ -ജൂലെന ശാഖയുടെ ആഭിമുഖ്യത്തിൽ വടം വലി മത്സരം നടത്തി. 11 പുരുഷ ടീമുകളും 3വനിതാ ടീമുകളും മത്സരത്തിൽ പങ്കെടുത്തു. ഫാദർ സുനിൽ ഉൽഘാടനം നിർവഹിച്ചു. പുരുഷ വിഭാഗത്തിൽ ഒന്നാം സമ്മാനം കരസ്തമാക്കിയത് സൗഹൃദം ക്ലബ് മയൂർ വിഹാറും രണ്ടാം സ്ഥാനം കരസ്തമാക്കിയത് ഡി എം എ താരംഗവും ആണ്. വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയത് ഡി എം എ തരംഗം ASKJ ആണ്.
ജസോളാ പള്ളി വികാരി ഫാദർ ജിന്റോ സമ്മാന ദാനം നിർവഹിച്ചു. ഏരിയ ചെയർമാൻ ഷാജി എം, ജനറൽ കൺവീനർ അഭിലാഷ് ജോർജ്, ക്യാപ്ടൻ ലിബിൻ ജോസഫ് , സോജൻ സേവിയർ, ജോമോൻ, വർഗീസ് കാവുങ്കൽ, അഡ്വ വിനീത്, കോർഡിനേറ്റർ ബിനു ചാക്കോ, വനിതാ വിഭാഗം കൺവീനർ സജിത ചന്ദ്രൻ എന്നിവർ വിജയികൾക്ക് ആശംസകൾ നേർന്നു.




Comments