അഛന്‍റെ പഞ്ചസാര അതിരു കടക്കുന്നു; മോദി ഇടപെടണമെന്ന് യൂട്യൂബർ; ഇടപെട്ട് മോദി
- ന്യൂസ് ബ്യൂറോ , ഡൽഹി
- 3 days ago
- 1 min read

തന്‍റെ അഛൻ പഞ്ചസാര കൂടുതൽ ഉപയോഗിക്കുന്നു. ആരോഗ്യകാര്യത്തിൽ യാതൊരു ശ്രദ്ധയുമില്ലെന്ന് പരാതി. അതും പ്രധാനമന്ത്രിയോട്. നരേന്ദ്ര മോദിയുടെ കടുത്ത ആരാധകനായതു കൊണ്ട് ഉപദേശം അഛൻ കേൾക്കുമെന്നാണ് യുവരാജ് ദുവ ഇൻസ്റ്റാഗ്രാമിലൂടെ അഭ്യർത്ഥിച്ചത്.
ഈ വിഷയം അടുത്ത മൻ കി ബാത്തിൽ പറയണമെന്നും ആവശ്യം.
സംഗതി നിസ്സാരമാണെങ്കിലും പ്രധാനമന്ത്രി അത് ഏറ്റെടുത്തു.
യുവരാജിന്‍റെ അഭ്യർത്ഥന മാനിച്ച് പഞ്ചസാര ഉപയോഗം നിയന്ത്രിക്കാൻ ഞാൻ ഉപദേശിക്കുന്നുവെന്ന് പ്രധാനമന്ത്രി ഇൻസ്റ്റാഗ്രാമിൽ മറുപടി എഴുതി. ആരോഗ്യകരമായ ആഹാരക്രമം ശീലിക്കണമെന്നും ഒപ്പം യോഗ ചെയ്യുന്നത് നല്ലതാണെന്നും പറയാനും അദ്ദേഹം മറന്നില്ല.




Comments