top of page

പഴയ വാഹനങ്ങൾ:  ഡൽഹിയിൽ ഡീരജിസ്റ്റർ ചെയ്തത് 66 ലക്ഷം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 7 hours ago
  • 1 min read

തലസ്ഥാന നഗരത്തിൽ പഴക്കം ചെന്ന 66.2 ലക്ഷം വാഹനങ്ങൾ ഡീരജിസ്റ്റർ ചെയ്തു. മാർച്ച് 19 വരെയുള്ള കണക്കാണ് ഇത്. 10 വർഷം കഴിഞ്ഞ ഡീസൽ വാഹനങ്ങൾക്കും 15 വർഷം കഴിഞ്ഞ പെട്രോൾ വാഹനങ്ങൾക്കുമാണ് ഡൽഹിയിൽ നിരോധനം. അന്തരീക്ഷ മലിനീകരണത്തിന് ഇവയാണ് കൂടുതലും കാരണമാകുന്നത്.


അംഗീകൃത ഏജൻസിയിൽ സ്ക്രാപ്പ് ചെയ്ത്, സർട്ടിഫിക്കറ്റ് ഓഫ് ഡിസ്ട്രക്ഷൻ വാങ്ങി, ഒറിജിനൽ RC യോടൊപ്പം RTO ക്ക് സമർപ്പിക്കണം. വാഹനത്തിന് ലോൺ ബാധ്യതയോ, ഇൻഷുറൻസ് ക്ലെയിമോ, നിയമ നടപടികളോ ഇല്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്‌മൂലവും നൽകണം. കുടിശികയോ കേസുകളോ ഉണ്ടോയെന്ന് വിശദമായ പരിശോധന നടത്തിയ ശേഷമാണ് വാഹനം ഡീരജിസ്റ്റർ ചെയ്ത് RC റദ്ദാക്കുക.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page