വേൾഡ് മലയാളി കൌൺസിൽ ഹരിയാന പ്രൊവിൻസ് ഭാരവാഹികളെ തിരഞ്ഞെടുത്തു.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 15
- 1 min read

മാർച്ച് 14 വെള്ളിയാഴ്ച ഗുരുഗ്രാമിലെ എസ്സെൽ ക്ളബ്ബിൽ വച്ചുനടന്ന വാർഷികപൊതുയോഗത്തിലാണ് 2025 - 27 വർഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. ദേശീയ സെക്രട്ടറി ശ്രീ. തോമസ് ലൂയിസിന്റെ മേൽനോട്ടത്തിലാണ് തെരെഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കിയത്.
ശ്രീ.പി ആർ നാഥ് (ചെയർമാൻ), ശ്രീ.ശശി ധരൻ (പ്രസിഡന്റ്), ശ്രീ.ഷിജു ജോസഫ് (ജനറൽ സെക്രട്ടറി), ശ്രീ.എ വി ഫിലിപ്പ്, ശ്രീ.ജെയ്സൺ ജോസഫ്,(വൈസ് പ്രെസിഡന്റുമാർ), ശ്രീ.തമ്പി ജോർജ് (സെക്രട്ടറി), ശ്രീ.മോഹൻ കെ നായർ (ട്രെഷറർ), ശ്രീമതി.ജോളി ഡിക്‌ളോസ് (വനിതാവിഭാഗം കൺവീനർ),
ശ്രീ.കാർത്തിക് നായർ (കോഓർഡിനേറ്റർ, യുവജനവിഭാഗം കൺവീനർ).
ശ്രീ.കെ.സി ഗോപാലകൃഷ്ണ പിള്ളൈ, ശ്രീ.എൻ ജയരാജൻ നായർ, ശ്രീ.കെ.വി ആന്റണി, ശ്രീ.ഷാനു ജേക്കബ്, ശ്രീ.തമ്പി ജോർജ്, ശ്രീമതി.തുളസി നായർ, ശ്രീ.പി.എസ് വർഗീസ് (നിർവാഹകസമിതി അംഗങ്ങൾ).
ഇതോടെ വേൾഡ് മലയാളി കൌൺസിലിന്റെ ഇന്ത്യ റീജിയനുകളിലുള്ള എല്ലാ പ്രൊവിൻസുകളുടെയും തിരഞ്ഞെടുപ്പുകൾ പൂർത്തിയായതായും, ദേശീയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് മെയ് 13 ന് മുൻപായും, ഗ്ലോബൽ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ജൂലൈ 25 മുതൽ 28 വരെ ബാങ്കോക്കിൽ നടക്കുന്ന ഗ്ലോബൽ കോൺഫെറൻസിൽവച്ചും നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ പത്തൊമ്പതാമത് ഗർഷോം ഇന്റർനാഷണൽ അവാർഡിനർഹനായ ശ്രീ. പി.ആർ നാഥിനെ ആദരിച്ചു.










Comments