ഡല്‍ഹി അന്താരാഷ്ട്ര വ്യാപാരമേള: കയര്‍ ഉത്പന്നങ്ങളുടെ വൈവിധ്യ ശേഖരവുമായി കയര്‍ വികസന ഡയറക്ടറേറ്റ്് സ്റ്റാള്‍
- ന്യൂസ് ബ്യൂറോ , ഡൽഹി
- 2 hours ago
- 1 min read

കയര്‍ ഉത്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശ്രേണികൊണ്ട് സമൃദ്ധമാണ് കയര്‍ വികസന ഡയറക്ടറേറ്റിന്റെ സ്റ്റാള്‍. കേരള പവലിയനിലെ മൂന്നാം നമ്പര്‍ സ്റ്റാളില്‍ എത്തുന്നവരില്‍ സന്ദര്‍ശകരെക്കാളേറെ ബിസിനസ് ഉപഭോക്താക്കളാണ്.

കയര്‍ അവശിഷ്ടങ്ങളും റബര്‍ പാലും ചേര്‍ത്തു നിര്‍മിച്ച ചെടിച്ചട്ടികള്‍ ആകര്‍ഷകം തന്നെ. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതും വീടിന്റെ അകത്തളങ്ങളില്‍ അലങ്കാര ചെടികള്‍ വയ്ക്കാന്‍ അനുയോജ്യവുമാണ് ഇവ. വിലയും കുറവാണ്. 12 ഇഞ്ച് വലുപ്പമുള്ളതിന് 81 രൂപയ്ക്ക് ലഭിക്കും. അഞ്ച്് ഇഞ്ചും മൂന്ന് ഇഞ്ചും വലുപ്പമുള്ളവയ്ക്ക് യഥാക്രമം 47 രൂപ, 17 രൂപ എന്നിങ്ങനെയാണ് വില. വിവിധ വലുപ്പത്തിലും ഡിസൈനിലുമുള്ള ചവിട്ടികളുടെ വന്‍ശേഖരവും സ്റ്റാളിലുണ്ട്. ഇവയുടെ വില 120 മുതല്‍ 225 രൂപ വരെയാണ്. പിവിസി ഗ്രിപ്പ് മാറ്റുകള്‍ക്കുള്ളതിനാല്‍ ചവിട്ടുമ്പോള്‍ തെന്നിപ്പോകില്ല എന്ന മെച്ചമുണ്ട്. വീടിനുള്‍ഭാഗം അലങ്കരിക്കാന്‍ ഉപയോഗിക്കാവുന്ന കയര്‍ കരകൗശല വസ്തുക്കളും വാങ്ങാനാവും.
വ്യവസായ വകുപ്പിനു കീഴില്‍ തിരുവന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കയര്‍ വികസന ഡയറക്ടറേറ്റിന്റെ കീഴില്‍ 1.5 ലക്ഷത്തിലേറെ പേര്‍ കയര്‍ മേഖലയിലെ തൊഴിലൂടെ ഉപജീവനം നയിക്കുന്നുണ്ട്. ഇതില്‍ 84 ശതമാനവും വനിതകളാണ്. പ്രധാനമായും ആലപ്പുഴ ജില്ലയിലാണ് ഉത്പാദക സംഘങ്ങള്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനമൊട്ടാകെ 150 ലേറെ സംഘങ്ങള്‍ കയര്‍ ഉത്പന്ന നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കൊയര്‍ ഫെഡ് , കൊയര്‍ ക്രാഫ്ട് , ഫോമില്‍ എന്നിവയുടെ ഉത്പന്നങ്ങളാണ് കയര്‍ വികസന ഡയറക്ടറേറ്റ്് തദ്ദേശീയമായും കയറ്റുമതിയായും വിപണനം നടത്തുന്നത്. കയര്‍ ഭൂവസ്ത്രം, മെത്തകള്‍ , അപ്‌ഹോള്‍സ്റ്ററി, കൃഷിക്കുള്ള ചകിരിച്ചോറ് തുടങ്ങിയവയും ഇവര്‍ വില്‍പ്പന നടത്തുന്നുണ്ട്.










Comments